• Logo

Allied Publications

Americas
മെക്സിക്കോയിൽ കൊളോണിയ സെന്ററിൽ മാർത്തോമ്മ കൺവെൻഷന് ശനിയാഴ്ച്ച തുടക്കം
Share
ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മെക്സിക്കോ രാജ്യത്തെ വടക്ക് കിഴക്കൻ പ്രദേശമായ തമൗലിപാസ് ജില്ലയിൽ മറ്റമോറോസ് സിറ്റിയിൽ പണികഴിപ്പിച്ച കൊളോണിയ മാർത്തോമ്മ സെന്‍ററിലുള്ള ദേവാലയത്തിൽ വെച്ച് ശനിയാഴ്ച്ച മാർത്തോമ്മ കൺവെൻഷന് തുടക്കം കുറിക്കും.

മാർത്തോമ്മ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മെക്സിക്കോ രാജ്യത്ത് തദ്ദേശീയർക്കായി തദ്ദേശ ഭാഷയിൽ ഇപ്രകാരം കൺവെഷൻ ക്രമീകരിക്കുന്നത്. പ്രമുഖ സ്പാനിഷ് കൺവെൻഷൻ പ്രഭാഷകയും, സാമൂഹ്യ പ്രവർത്തകയുമായ ജ്യുവനി മറിയോ മുഖ്യ സന്ദേശം നൽകും.

നാം ക്രിസ്തുവിൽ ഒരു ശരീരം എന്ന ബൈബിൾ വാക്യത്തെ അധികരിച്ച് ജൂലൈ 30,31 തീയതികളിലാണ് (ശനി,ഞായർ) വചനഘോഷണം നടത്തപ്പെടുന്നത്. എല്ലാദിവസവും രാവിലെ10.30 ന് ആരംഭിക്കുന്ന കൺവെൻഷനിൽ സ്പാനിഷ് ഭാഷയിൽ ഗായകസംഘം ഗാനങ്ങൾ ആലപിക്കും.

ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഭയുടെ മെക്സിക്കോ മിഷന്റെ മിഷനറിയും, ഹ്യുസ്റ്റൺ സെന്റ്.തോമസ് മാർത്തോമ്മ ഇടവക വികാരിയും ആയ റവ.സോനു വർഗീസ് , മിഷൻ കോർഡിനേറ്റർ പി.ടി എബ്രഹാം, പ്രാക്ടിക്കൽ ട്രെയ്നിംഗ് വിദ്യാർഥിയായ ആകാശ് ഡി.മാത്യു എന്നിവരാണ് കൺവെൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഈ പ്രദേശത്ത് വസിക്കുന്നതായ മത്സ്യതൊഴിലാളികളായവരെ മാനസികപരമായും, സാമൂഹികപരമായും, ആരോഗ്യപരമായും, വിദ്യാഭ്യാസപമായും മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഭദ്രാസനം 2003 ൽ ആരംഭിച്ച പ്രോജക്ട് ആണ് മെക്സിക്കോ മിഷൻ പ്രവർത്തനം.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.