• Logo

Allied Publications

Americas
യുക്രെയ്ൻ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അനുമതി നിഷേധിച്ച ഉത്തരവിൽ ആശങ്ക
Share
ഡാളസ് : റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ നിന്നും പഠനം ഉപേക്ഷിച്ചു ഇന്ത്യയിലേക്കു തിരിച്ചുവരുന്നതിനു നിർബന്ധിതരായ മെഡിക്കൽ എൻജിനീയറിങ് വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ഗവൺമെന്‍റ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ ആശങ്ക അറിയിച്ചു പ്രവാസി മലയാളി ഫെഡറേഷൻ .

ജൂലൈ 27 നു ബുധനാഴ്ച്ച സൂം പ്ലാറ്റഫോമിൽ പ്രസിഡന്‍റ് എം പി സലീമിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഗ്ലോബൽ കമ്മിറ്റിയിലാണ് ഇതിനെതിരെ ശക്തമായ പ്രിതിഷേധം ഉയർന്നത്

കേരളത്തിൽ നിന്നുള്ള എംപി ബിനോയ് വിശ്വത്തെ ചോദ്യത്തിനു മറുപടി ആയിട്ടാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി സർക്കാർ നിലപാട് വ്യക്തമാക്കിയതെന്നും വിദേശ മെഡിക്കൽ കോളേജുകളിൽ ചേർന്ന് വിദ്യാർഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുന്നത് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് 1956 നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് 2019 എന്നിവയിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇത്തരത്തിൽ തുടർപഠനത്തിന് നാഷണൽ മെഡിക്കൽ കമ്മീഷന്‍റെ അനുമതിയില്ലയെന്നുമാണ് സർക്കാർ നൽകിയിരിക്കുന്ന വിശദീകരണം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവരുടെ രേഖകൾ വിട്ടുനൽകാൻ ഇന്ത്യൻ എംബസി ഉക്രൈൻ യൂണിവേഴ്സിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ഗവൺമെൻറ് അറിയിച്ചിട്ടുണ്ട്

ഉക്രൈനിൽ നിന്നും ഇന്ത്യയിലേക്കു വിദ്യാർത്ഥികളെയും ഇന്ത്യൻ പൗരന്മാരെയും തിരിച്ചു കൊണ്ടുവരുന്നതിന് ബസ്സുകൾ ഏർപ്പെടുത്തിയും .ഹെല്പ് ലൈൻ സ്ഥാപിച്ചും പ്രവാസി മലയാളി ഫെഡറേഷൻ നിർണായക പങ്കുവഹിച്ചിരുന്നതു എല്ലാവരുടെയും പ്രശംസക്ക് പാത്രീഭൂതമായിരുന്നു .

ഏകദേശം 20000 ഇന്ത്യൻ വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്
ഈ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ നിരന്തരമായി പി എം എഫ് നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരികയാണെന്നു ഇതിനു നേത്രത്വംനല്കിയ പ്രസിഡണ്ട് എം പി സലിം പറഞ്ഞു.

കേന്ദ്ര കേരള സർക്കാറുകൾക്കു ഇതുസംബന്ധിച്ചു നിവേദനങ്ങൾ നൽകുകയും നിരന്തരമായി ബന്ധപ്പെടുകയും ചെയ്തിട്ടും ഫലം നിരാശാജനകമാണെന്നു സലിം പറഞ്ഞു.

റഷ്യയുമായി ഇന്ത്യക്കുള്ള നല്ലബന്ധങ്ങൾ പ്രയോജനപ്പെടുത്തി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ തുടർ പഠനത്തിന് റഷ്യയിലോ, അയൽ രാജ്യങ്ങളിലോ സൗകര്യം ചെയ്തികൊടുക്കുന്നതിനു കേന്ദ്ര കേരള സര്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പിഎംഎഫ് എക്സിക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു

സെക്രട്ടറി വര്ഗീസ് ജോൺ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു
ചെയര്മാന് ഡോ: ജോസ്‌ കാനാട്ട് സെപ്റ്റമ്പർ 3നു നടക്കുന്ന ഗ്ലോബൽ സമ്മേളനത്തിന്‍റെ പ്രവർത്തനങ്ങളെയും , പുരോഗതിയെ കുറിച്ചും വിശദീകരിച്ചു.സമ്മേളനത്തിൽ വെച്ചു പി എം എഫിന്റെ നെത്ര്വത്വത്തിൽ അതിവേഗം പണി പൂർത്തീകരിചു കൊണ്ടിരിക്കുന്ന രണ്ടു വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുമെന്ന് അതിന്റെ ചുമതല വഹിക്കുന്ന സാജൻപട്ടേരി ,ബിജു തോമസ് എന്നിവർ അറിയിച്ചു .

അമേരിക്കൻ പി എം എഫ് കോർഡിനേറ്റർ ഷാജി രാമപുരം,ജോർജ് പടിക്കകുടി , നജീബ് എം ,സാബു കുരിയൻ ,,ബെന്നി തെങ്ങുംപള്ളി ,ബിനോ അന്റണീ ,ഷേർളി ,ജയൻ എന്നിവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു .ജെഷിൻ പാലത്തിങ്കൽ നന്ദിപറഞ്ഞു

പി.പി ചെറിയാൻ (പിഎംഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ.

ഫൊക്കാന പെൻസിൽവാനിയ റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫിലഡൽഫിയ: ഫൊക്കാനയുടെ 202426 കാലയളവിലേക്ക് പെൻസിൽവാനിയ റീജൺ വൈസ് പ്രസിഡന്‍റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും.
ഫിലഡൽഫിയ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട
സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട