റിയാദ് : കേളി കലാസാംസ്കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ഹ ഏരിയയുടെ ഒൻപതാമത് സമ്മേളനം എംസി ജോസഫൈൻ നഗറിൽ നടന്നു. ഏരിയ കമ്മറ്റി അംഗം മോഹൻദാസ് ആമുഖ പ്രസംഗം നടത്തിയ സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ താൽക്കാലിക അധ്യക്ഷനായി. സംഘാടക സമിതി കണ്‍വീനർ ഷഫീഖ് സ്വാഗതവും ബിജു തായന്പത്ത് രക്തസാക്ഷി പ്രമേയവും അജിത് ഖാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കേളി രക്ഷാധികാരി സമിതി അംഗവും കേളി സെക്രട്ടറിയുമായ ടി.ആർ. സുബ്രഹ്മണ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കും, കേളി ട്രഷറർ സെബിൻ ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. രാമകൃഷ്ണൻ, കെപി കൃഷ്ണൻ, തങ്കച്ചൻ (പ്രസീഡിയം), പ്രഭാകരൻ കണ്ടോന്താർ, മുരളി കണിയാരത്ത്, രജീഷ് പിണറായി (സ്റ്റിയറിങ്), സൗബീഷ്, മുജീബ്, സുധീഷ് (മിനുട്സ്), അനിൽ അറക്കൽ, ഹുസൈൻ പി എ (രജിസ്ട്രേഷൻ), മോഹൻദാസ്, ഉമ്മർ, ഷഫീഖ് (ക്രഡൻഷ്യൽ), വിനോദ് മലയിൽ, മൂസ കൊന്പൻ, ശശികുമാർ (പ്രമേയം) എന്നിവരടങ്ങിയ സബ്കമ്മറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു. ആറ് യൂണിറ്റുകളിൽ നിന്നായി പതിനാല് പേർ ചർച്ചകളിൽ പങ്കെടുത്തു. പ്രഭാകരൻ കണ്ടോന്താർ, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, സെക്രട്ടറി ടിആർ സുബ്രഹ്മണ്യൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.
കേരളത്തിലെ മൂന്നു ജില്ലയിലേയും അയൽ സംസ്ഥാനത്തെയും ഒട്ടേറെ പ്രവാസികൾ ആശ്രയിക്കുന്നതും, അത്യാഹിതം സംഭവിച്ച രോഗികളെയും മൃതദേഹവും മറ്റും വേഗത്തിൽ നാട്ടിൽ എത്തിക്കുന്നതിനും പതിനായിരങ്ങൾ ആശ്രയിക്കുന്ന തിരുവനന്തപുരം എയർപോർട്ടിലേക്ക് റിയാദിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ഇല്ലാത്തത് കാരണം പ്രവാസികൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും, ഈ പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കുന്നതിന്ന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും, റിയാദ് തിരുവനന്തപുരം സർവീസ് ഉടൻ പുനഃരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അഗ്നിപഥ് പദ്ധതിയിൽ നിന്നും കേന്ദ്രം പി·ാറുക, പാർലിമെന്റിലെ വാക്കുകളുടെ നിരോധനം പിൻവലിക്കുക, എന്നീ പ്രമേയങ്ങളും യഥാക്രമം വിനോദ് മലയിൽ, ശശികുമാർ, മൂസ കൊന്പൻ എന്നിവർ അവതരിപ്പിച്ചു. ഉമ്മർ മുസ്ലിം വീട്ടിൽ ക്രഡൻഷ്യൽ റിപ്പോർട് അവതരിപ്പിച്ചു.
കേളി രക്ഷാധികാരി സമിതി കണ്‍വീനർ കെപിഎം സാദിഖ് , രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, ഗീവർഗീസ്, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ബത്ഹ ഏരിയ രക്ഷാധികാരി സമിതി കണ്‍വീനർ രജീഷ് പിണറായി, കേളി കുടുംബവേദി ജോയിന്റ് സെക്രട്ടറി സജീന തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ഷഫീഖ് ( പ്രസിഡന്റ് ), രാമകൃഷ്ണൻ (സെക്രട്ടറി ), ബിജു തായന്പത്ത് (ട്രഷറർ) എന്നിവരെ ഏരിയയുടെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറി രാമകൃഷ്ണൻ സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.
|