ഫിലഡൽഫിയ: ഡെലവെയർവാലി റീജണിലെ 22 ക്രൈസ്തവ ദേവാലയങ്ങളുടെ സ്നേഹകൂട്ടായ്മയായ എക്യുമെനിക്കൽ ഫെല്ലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയ 2022 ഓഗസ്റ്റ് 6 ശനിയാഴ്ച ഗെയിം ഡേ സംഘടിപ്പിക്കുന്നു. ബാസ്ക്കറ്റ്ബോൾ, വോളിബോൾ എന്നീ മൽസര ഇനങ്ങളാണ് ഏകദിന ടൂർണമെന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാറ്റ്ബറോയിലെ റനിഗേഡ്സ് കെല്ലി ബോളിഷ് ജിമ്മിൽ (2950 Turnpike Drive, Hatboro, PA 19040) രാവിലെ 8 മുതലാണ് മൽസരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ടൂർണമെന്റിൽ മൽസരിക്കാൻ താൽര്യമുള്ള ടീമുകൾ ഓഗസ്റ്റ് ഒന്നിന് മുന്പ് രജിസ്റ്റർ ചെയ്തിരിക്കണം. ബാസ്ക്കറ്റ്ബോൾ, വോളിബോൾ മൽസരങ്ങളിൽ വിജയികളാകുന്ന ടീമുകൾക്ക് എക്യുമെനിക്കൽ ഫെല്ലോഷിപ് വക എവർറോളിംഗ് ട്രോഫിയും ആകർഷകങ്ങളായ കാഷ് അവാർഡുകളും ലഭിക്കും. ഇരുകളികളിലും വ്യക്തിഗത മിഴിവു പുലത്തുന്നവർക്ക് വിശേഷാൽ ട്രോഫികളും ലഭിക്കും.
1987 ൽ ഏകദേശം 600 കൂടുംബങ്ങളുള്ള 10 ഇടവകകൾ ഒന്നിച്ചുചേർന്ന് ആരംഭിച്ച ഫിലഡൽഫിയായിലെ എക്യുമെനിക്കൽ പ്രസ്ഥാനം ഇന്ന് 22 ഇടവകകളും, 10,000ൽ പരം കുടുംബങ്ങളുമായി ഡെലവെയർവാലി റീജണിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായി വളർന്നിരിക്കുന്നു. ക്രൈസ്തവസ്നേഹം വർധിപ്പിക്കുക, അംഗങ്ങൾ തമ്മിൽ വർധിച്ച സഹകരണം ഉറപ്പാക്കുക, വളർìവരുന്ന യുവതലമുറയെ ചേർത്തുനിർത്തുകയും, വിശ്വാസത്തിൽ ആഴപ്പെടുത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ കേരളീയ പാരന്പര്യത്തിലുള്ള ക്രിസ്റ്റ്യൻ സമുദായങ്ങളിലെ ക്രാന്തദർശികളായ വൈദികരും അൽമായരും ഒത്തുചേർന്ന് ആരംഭിച്ച ഈ പ്രസ്ഥാനം കഴിഞ്ഞ മൂìദശാബ്ദങ്ങളായി സമൂഹത്തിനു നൽകിയിരിക്കുന്ന സംഭാവനകൾ വളരെ വിലപ്പെട്ടതാണ്. എല്ലാ ഇടവക ദേവാലയങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഗോസ്പൽ കണ്വൻഷൻ, യുവജന ധ്യാനം, സ്പോർട്സ് ദിനം, ബൈബിൾ കലോത്സവം, വനിതാ സെമിനാർ, സംയുക്ത ക്രിസ്മസ് ആഘോഷം, ആഗോളപ്രാർഥനാദിനാചരണം എന്നിവയാണ് എക്യുമെനിക്കൽ ഫെല്ലോഷിപ്പിന്റെ ഒരു പ്രവർത്തനവർഷത്തെ പ്രധാന പരിപാടികൾ.
ആരാധനാക്രമത്തിലും, പാരന്പര്യങ്ങളിലും, ആചാരാനുഷ്ടാനങ്ങളിലും വ്യത്യസ്തത പുലർത്തുന്നുവെങ്കിലും ഇന്ത്യൻ ക്രൈസ്തവരെല്ലാം മാർത്തോമ ശ്ലീഹായിൽനിന്നും ഒരേ വിശ്വാസവെളിച്ചം സ്വീകരിച്ചവരാണെന്നും, ആയതിനാൽ പരസ്പര സഹകരണത്തിന്റെയും, സ്നേഹത്തിന്റെയും ഒരുമയുടേയും സന്ദേശം ഉൾക്കൊണ്ട് ഐക്യത്തിൽ ജീവിക്കണമെന്നും ഉൽഘോഷിക്കുംവിധം എല്ലാ മലയാളിക്രിസ്ത്യാനികളും എക്യുമെനിക്കൽ ഫെല്ലോഷിപ് നടത്തുന്ന പരിപാടികളിൽ പങ്കെടുത്തുവരുന്നു.
എക്യുമെനിക്കൽ ഫെല്ലോഷിപ് ചെയർമാൻ റവ. ഫാ. എം. കെ. കുര്യാക്കോസ് (സെന്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ്പള്ളി വികാരി), കോ ചെയർമാൻ റവ. ഫാ. എൽദോസ് കെ. പി. (സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി), സെക്രട്ടറി കെവിൻ വർഗീസ്, ജോ. സെക്രട്ടറി എബിൻ സെബാസ്റ്റ്യൻ, ട്രഷറർ റോജിഷ് സാമുവേൽ, യുവജനസ്പോർട്സ് കോർഡിനേറ്റർ റോഷിൻ പ്ലാമൂട്ടിൽ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ബാസ്ക്കറ്റ്ബോൾ, വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനും, ടീമുകളെ പ്രോൽസാഹിപ്പിക്കുന്നതിനും എല്ലാ സ്പോർട്സ് പ്രേമികളെയും സംഘാടകർ സ്നേഹപൂർവം ക്ഷണിക്കുന്നു. ടൂർണമെന്റിൽ രജിസ്റ്റർ ചെയ്യുന്നതിനും, കൂടുതൽ വിവരങ്ങൾക്കും:
റോഷിൻ പ്ലാമൂട്ടിൽ, സ്പോർട്സ് കോർഡിനേറ്റർ 484 470 5229 ജീമോൻ ജോർജ്, പി.ആർ ഒ. 267 970 4267
|