• Logo

Allied Publications

Americas
എ​ക്യു​മെ​നി​ക്ക​ൽ "ഗെ​യിം ഡേ’ ​ഓ​ഗ​സ്റ്റ് 6ന് ​ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ: ഡെ​ല​വെ​യ​ർ​വാ​ലി റീ​ജ​ണി​ലെ 22 ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളു​ടെ സ്നേ​ഹ​കൂ​ട്ടാ​യ്മ​യാ​യ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് ഇ​ൻ പെ​ൻ​സി​ൽ​വേ​നി​യ 2022 ഓ​ഗ​സ്റ്റ് 6 ശ​നി​യാ​ഴ്ച ഗെ​യിം ഡേ ​സം​ഘ​ടി​പ്പി​ക്കു​ന്നു. ബാ​സ്ക്ക​റ്റ്ബോ​ൾ, വോ​ളി​ബോ​ൾ എ​ന്നീ മ​ൽ​സ​ര ഇ​ന​ങ്ങ​ളാ​ണ് ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഹാ​റ്റ്ബ​റോ​യി​ലെ റ​നി​ഗേ​ഡ്സ് കെ​ല്ലി ബോ​ളി​ഷ് ജി​മ്മി​ൽ (2950 Turnpike Drive, Hatboro, PA 19040) രാ​വി​ലെ 8 മു​ത​ലാ​ണ് മ​ൽ​സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ൽ​സ​രി​ക്കാ​ൻ താ​ൽ​ര്യ​മു​ള്ള ടീ​മു​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം.
ബാ​സ്ക്ക​റ്റ്ബോ​ൾ, വോ​ളി​ബോ​ൾ മ​ൽ​സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന ടീ​മു​ക​ൾ​ക്ക് എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ് വ​ക എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ കാ​ഷ് അ​വാ​ർ​ഡു​ക​ളും ല​ഭി​ക്കും. ഇ​രു​ക​ളി​ക​ളി​ലും വ്യ​ക്തി​ഗ​ത മി​ഴി​വു പു​ല​ത്തു​ന്ന​വ​ർ​ക്ക് വി​ശേ​ഷാ​ൽ ട്രോ​ഫി​ക​ളും ല​ഭി​ക്കും.

1987 ൽ ​ഏ​ക​ദേ​ശം 600 കൂ​ടും​ബ​ങ്ങ​ളു​ള്ള 10 ഇ​ട​വ​ക​ക​ൾ ഒ​ന്നി​ച്ചു​ചേ​ർ​ന്ന് ആ​രം​ഭി​ച്ച ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ എ​ക്യു​മെ​നി​ക്ക​ൽ പ്ര​സ്ഥാ​നം ഇ​ന്ന് 22 ഇ​ട​വ​ക​ക​ളും, 10,000ൽ ​പ​രം കു​ടും​ബ​ങ്ങ​ളു​മാ​യി ഡെ​ല​വെ​യ​ർ​വാ​ലി റീ​ജ​ണി​ലെ ഏ​റ്റ​വും വ​ലി​യ ക്രൈ​സ്ത​വ കൂ​ട്ടാ​യ്മ​യാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു. ക്രൈ​സ്ത​വ​സ്നേ​ഹം വ​ർ​ധി​പ്പി​ക്കു​ക, അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വ​ർ​ധി​ച്ച സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക, വ​ള​ർì​വ​രു​ന്ന യു​വ​ത​ല​മു​റ​യെ ചേ​ർ​ത്തു​നി​ർ​ത്തു​ക​യും, വി​ശ്വാ​സ​ത്തി​ൽ ആ​ഴ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ കേ​ര​ളീ​യ പാ​ര​ന്പ​ര്യ​ത്തി​ലു​ള്ള ക്രി​സ്റ്റ്യ​ൻ സ​മു​ദാ​യ​ങ്ങ​ളി​ലെ ക്രാ​ന്ത​ദ​ർ​ശി​ക​ളാ​യ വൈ​ദി​ക​രും അ​ൽ​മാ​യ​രും ഒ​ത്തു​ചേ​ർ​ന്ന് ആ​രം​ഭി​ച്ച ഈ ​പ്ര​സ്ഥാ​നം ക​ഴി​ഞ്ഞ മൂì​ദ​ശാ​ബ്ദ​ങ്ങ​ളാ​യി സ​മൂ​ഹ​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന സം​ഭാ​വ​ന​ക​ൾ വ​ള​രെ വി​ല​പ്പെ​ട്ട​താ​ണ്.

എ​ല്ലാ ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തു​ന്ന ഗോ​സ്പ​ൽ ക​ണ്‍​വ​ൻ​ഷ​ൻ, യു​വ​ജ​ന ധ്യാ​നം, സ്പോ​ർ​ട്സ് ദി​നം, ബൈ​ബി​ൾ ക​ലോ​ത്സ​വം, വ​നി​താ സെ​മി​നാ​ർ, സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം, ആ​ഗോ​ള​പ്രാ​ർ​ഥ​നാ​ദി​നാ​ച​ര​ണം എ​ന്നി​വ​യാ​ണ് എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ ഒ​രു പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

ആ​രാ​ധ​നാ​ക്ര​മ​ത്തി​ലും, പാ​ര​ന്പ​ര്യ​ങ്ങ​ളി​ലും, ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ളി​ലും വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്നു​വെ​ങ്കി​ലും ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ​രെ​ല്ലാം മാ​ർ​ത്തോ​മ ശ്ലീ​ഹാ​യി​ൽ​നി​ന്നും ഒ​രേ വി​ശ്വാ​സ​വെ​ളി​ച്ചം സ്വീ​ക​രി​ച്ച​വ​രാ​ണെ​ന്നും, ആ​യ​തി​നാ​ൽ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും, സ്നേ​ഹ​ത്തി​ന്‍റെ​യും ഒ​രു​മ​യു​ടേ​യും സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ട് ഐ​ക്യ​ത്തി​ൽ ജീ​വി​ക്ക​ണ​മെ​ന്നും ഉ​ൽ​ഘോ​ഷി​ക്കും​വി​ധം എ​ല്ലാ മ​ല​യാ​ളി​ക്രി​സ്ത്യാ​നി​ക​ളും എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ് ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു​വ​രു​ന്നു.

എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ് ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​എം. കെ. ​കു​ര്യാ​ക്കോ​സ് (സെ​ന്‍റ് തോ​മ​സ് ഇ​ൻ​ഡ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്പ​ള്ളി വി​കാ​രി), കോ ​ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​എ​ൽ​ദോ​സ് കെ. ​പി. (സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി), സെ​ക്ര​ട്ട​റി കെ​വി​ൻ വ​ർ​ഗീ​സ്, ജോ. ​സെ​ക്ര​ട്ട​റി എ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ റോ​ജി​ഷ് സാ​മു​വേ​ൽ, യു​വ​ജ​ന​സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ബാ​സ്ക്ക​റ്റ്ബോ​ൾ, വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും, ടീ​മു​ക​ളെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ സ്പോ​ർ​ട്സ് പ്രേ​മി​ക​ളെ​യും സം​ഘാ​ട​ക​ർ സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.
ടൂ​ർ​ണ​മെ​ന്‍റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും:

റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ 484 470 5229
ജീ​മോ​ൻ ജോ​ർ​ജ്, പി.​ആ​ർ ഒ. 267 970 4267

സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.