• Logo

Allied Publications

Americas
കാതോലിക്കാ ബാവയെ സ്വീകരിക്കാൻ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഒരുങ്ങുന്നു
Share
ന്യൂയോർക്ക്: ശ്ലൈഹിക സന്ദർശനത്തിനായി സെപ്റ്റംബറിൽ അമേരിക്കയിൽ എത്തുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും പരമാദ്ധ്യക്ഷനുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‌ ഊഷ്മളമായ വരവേൽപ്പ് നല്കാൻ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം തയാറെടുക്കുന്നു.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായി സ്ഥാനമേറ്റശേഷം ആദ്യമായി അമേരിക്കൻ ഭദ്രാസനത്തിലെ വിശ്വാസികളെ സന്ദർശിക്കാനെത്തുന്ന പരിശുദ്ധ ബാവ സെപ്റ്റംബർ 21ന് ന്യൂയോർക്കിൽ എത്തിച്ചേരും.

ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതി മൂന്നരമണിക്ക് ന്യൂയോർക്കിലെ ലെവിറ്റൗൺ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വച്ച് ഊഷ്മളമായ വരവേൽപ്പ് നൽകും. ഇതര സഭാമേലദ്ധ്യക്ഷന്മാരും ഭദ്രാസനത്തിലെ വൈദികരും ജനങ്ങളുമടങ്ങിയ സംഘം സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.

പത്തുദിവസത്തെ ഹ്രസ്വ സന്ദര്ശനത്തിനെത്തുന്ന പരിശുദ്ധ ബാവായ്ക്ക് തിരക്കിട്ട കാര്യ പരിപാടികളാണുള്ളത്. സഭയിലെ ആദ്ധ്യാത്മിക സംഘടനാ പ്രവർത്തകരുമായുള്ള മീറ്റിംഗ്, എക്യൂമെനിക്കൽ സഭാ നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ച, ഭദ്രാസന വൈദികരുടെ ദ്വിദിന കോൺഫറൻസ്, ബ്രോങ്ക്സ് സെന്‍റ് മേരീസ് ദേവാലയ സുവർണ ജൂബിലി, യോങ്കേഴ്‌സ് സെന്റ്‌ തോമസ് ദേവാലയ സുവർണ ജൂബിലി, ഫിലഡൽഫിയ സെന്‍റ് മേരീസ് കത്തീഡ്രൽ കൂദാശ തുടങ്ങി നിരവധി പരിപാടികൾ ബാവായുടെ സന്ദർശനത്തിന്‍റെ ഭാഗമാണ്.

ജീവകാരുണ്യപ്രവർത്തനങ്ങളുടെ അപ്പോസ്തോലൻ എന്നറിയപ്പെടുന്ന പരിശുദ്ധ ബാവ ഇടവക നേതൃത്വത്തിൽ ആരംഭിക്കുന്ന പല സംരംഭങ്ങളും തന്‍റെ സന്ദർശത്തിനിടയിൽ ആശീർവദി ക്കുന്നതാണ്.

ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള ഭദ്രാസന കൗൺസിൽ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറി റവ. ഡോ. വർഗീസ് എം. ഡാനിയേലുമായി ബന്ധപ്പെടുക. Email: dsfrvmd@gmail.com

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.