• Logo

Allied Publications

Americas
ഡ​ബ്ല്യു​എം​സി ക​ലാ​സ​ന്ധ്യ​ക്ക് വി​ജ​യ​ക​ര​മാ​യ പ​രി​സ​മാ​പ്തി; ഗ്ലോ​ബ​ൽ,ദേ​ശീ​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു
Share
ഷി​ക്കാ​ഗോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച ന​ട​ത്തി​യ ക​ലാ​സ​ന്ധ്യ 2022 ഹൃ​ദ്യ​വും മ​നോ​ഹ​ര​വു​മാ​യ വി​വി​ധ സം​ഗീ​ത​ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു. ഷി​ക്കാ​ഗോ​യി​ലെ ചെ​ണ്ട​മേ​ള ടീ​മു​ക​ളു​ടെ ചാ​ന്പ്യ·ാ​രാ​യ ഷി​ക്കാ​ഗോ ചെ​ണ്ട ക്ല​ബി​ന്‍റെ ക​ർ​ണ​മ​നോ​ഹ​ര​മാ​യ മേ​ള​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ എം​സി സി​മി ജെ​സ്റ്റോ ജോ​സ​ഫി​നെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ർ​ജ് സ്വാ​ഗ​തം ചെ​യ്തു.

അ​ലോ​ന ജോ​ർ​ജി​ന്‍റെ പ്രാ​ർ​ഥ​നാ​ഗാ​നാ​ലാ​പ​ന​ത്തി​നു​ശേ​ഷം പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി ച​ട​ങ്ങി​നെ​ത്തി​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ നേ​താ​ക്ക​ളെ അ​മേ​രി​ക്ക റീ​ജ​ണ്‍ വൈ​സ് പ്രെ​സി​ഡ​ന്‍റ് മാ​ത്യൂ​സ് എ​ബ്ര​ഹാം പ​രി​ച​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ബ​ഞ്ച​മി​ൻ തോ​മ​സ് ന​ട​ത്തി​യ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഡ​ബ്യു​എം​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു നി​ല​വി​ള​ക്ക് കൊ​ളു​ത്തി ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ബ്യു എം​സി ഷി​ക്കാ​ഗോ പ്രോ​വി​ൻ​സി​ന്‍റെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്ത​ർ​ദേ​ശീ​യ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രി​ക്കെ ഇ​ത്ത​രം പ​രി​ശ്ര​മ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ മാ​നു​ഷി​ക പ്ര​ശ്ന​ങ്ങ​ളോ​ടു​ള്ള സം​ഘ​ട​ന​യു​ടെ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് മാ​ത്യു അ​ഭി​പ്രാ​യ​പ്പ​ട്ടു.

അ​മേ​രി​ക്ക റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ൻ ത​ല​ച്ചെ​ല്ലൂ​ർ, ജ​ന​റ​ൽ സെ​ക്രെ​ട്ട​റി എ​ൽ​ദോ പീ​റ്റ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് എ​ബ്ര​ഹാം, ട്രെ​ഷ​റ​ർ അ​നീ​ഷ് ജെ​യിം​സ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​ക​ലാ​സ​ന്ധ്യ ല​ക്ഷ്യം വ​യ്ക്കു​ന്ന ഉ​ദ്യ​മ​ങ്ങ​ൾ സം​ഘ​ട​ന​യു​ടെ എ​ല്ലാ പ്രൊ​വി​ൻ​സു​ക​ൾ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് തു​ട​ർ​ന്ന് സം​സാ​രി​ച്ച അ​മേ​രി​ക്ക​ൻ റീ​ജ​ണ്‍ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

റ​വ. ഡോ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ ന​യി​ച്ച സ്ട്രിം​ഗ്സ് ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യും ക​ലാ​ഭ​വ​ൻ ജ​യ​ൻ ന​യി​ച്ച കൊ​മേ​ഡി ഷോ​യും സ​ദ​സ്യ​രു​ടെ വ​ലി​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി മു​ന്നേ​റി ക​ലാ​സ​ന്ധ്യ​യെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി. ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ആ​ലും​പ​റ​ന്പി​ൽ ക​ലാ​കാ​ര·ാ​രെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

പ​രി​പാ​ടി​യു​ടെ മു​ഖ്യ​സ്പോ​ണ്‍​സ​ർ​മാ​രാ​യ പ്ര​മു​ഖ റി​യ​ൽ​റ്റ​ർ മോ​ഹ​ൻ സെ​ബാ​സ്റ്റ്യ​ൻ, ഈ​പ്പ​ൻ ക്ലി​നി​ക്, ഡോ ​ജോ എം ​ജോ​ർ​ജ്ജ്, ജോ ​കൈ​ത​ക്കാ​ത്തോ​ട്ടി​യി​ൽ എ​ന്നി​വ​രെ​യും മ​റ്റു സ്പോ​ണ്സ​ർ​മാ​രെ​യും പ​രി​പാ​ടി​യു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ, ട്ര​ഷ​റ​ർ കോ​ശി ജോ​ർ​ജ്, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സാ​ബി കോ​ലേ​ത് എ​ന്നി​വ​ർ പ​രി​ച​യ​പ്പെ​ടു​ത്തി. നേ​താ​ക്ക​ൾ സ്പോ​ണ്സ​ർ​മാ​ർ​ക്ക് ഫ​ല​ക​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ക​ലാ​സ​ന്ധ്യ​യി​ലെ സ​വി​ശേ​ഷ ഇ​ന​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ ന​യി​ച്ച കോ​മ​ഡി​ഷോ, ചാ​ക്യാ​ർ​കൂ​ത്തു, നാ​ട​ൻ പാ​ട്ടു​ക​ൾ എ​ന്നി​വ ഏ​വ​രു​ടെ​യും അ​ഭി​ന​ന്ദ​നം ഏ​റ്റു​വാ​ങ്ങി. ചാ​രി​റ്റി ഫോ​റം ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ർ​ഗീ​സ് അ​ദ്ദേ​ഹ​ത്തെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

സം​ഗീ​ത​സാ​യാ​ഹ്ന​ത്തി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച പ്ര​ശ​സ്ത ഗാ​യ​ക​ർ​ക്കും ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​ക​ൾ കാ​ഴ്ച​വ​ച്ച മ​റ്റെ​ല്ലാ ക​ലാ​കാ​ര·ാ​ർ​ക്കും ക​ലാ​സ​ന്ധ്യ​യു​ടെ വി​ജ​യ​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ച ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സി​ലെ എ​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി തോ​മ​സ് ഡി​ക്രൂ​സ് സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് സ​ഹ​ക​രി​ച്ച എ​ല്ലാ ദൃ​ശ്യ​ശ്രാ​വ്യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും, ലൈ​വ്സ്ട്രീം ചെ​യ്ത സ്റ്റെ​ല്ലാ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​നും ന​ന്ദി പ​റ​ഞ്ഞു. സ​മ്മേ​ള​നാ​ന​ന്ത​രം മോ​നു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ട്ടോ സെ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. ക​ലാ​സ​ന്ധ്യ​യി​ൽ ചി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള പൗ​ര​പ്ര​മു​ഖ​രും നി​ര​വ​ധി സാ​മൂ​ഹി​ക മ​ത​നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.