• Logo

Allied Publications

Europe
പണിമുടക്ക്: ലഫ്ത്താൻസ സർവീസുകൾ റദ്ദാക്കി
Share
ബെർലിൻ: ജർമനിയിലെ തൊഴിൽ സംഘടനയായ വേർഡി പ്രഖ്യാപിച്ച ബുധനാഴ്ചത്തെ പണിമുടക്കിനെ തുടർന്ന് ജർമനിയിലെ മിക്കവാറും എല്ലാ സർവീസുകളും ലുഫ്താൻസ റദ്ദാക്കി. ബുധനാഴ്ച ആസൂത്രിതമായ പണിമുടക്കിന് മുന്നോടിയായി, ഫ്രാങ്ക്ഫർട്ടിലെയും മ്യൂണിക്കിലെയും വിമാനത്താവളങ്ങളിലെ വിമാനങ്ങൾ റദ്ദാക്കുന്നതായി ലുഫ്താൻസ അറിയിച്ചു. ഈ രണ്ട് നഗരങ്ങളും ജർമൻ വിമാനക്കന്പനിയുടെ കേന്ദ്രങ്ങളാണ്. വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ലുഫ്താൻസ സർവീസുകൾ റദ്ദാക്കൽ പ്രഖ്യാപിച്ചത്.

ഏകദിന പണിമുടക്കിന്‍റെ അലയൊലികൾ അനുഭവപ്പെടുന്നതിനാൽ ചൊവ്വാഴ്ചയും ആഴ്ച അവസാനവും വിമാനങ്ങൾ റദ്ദാക്കുമെന്നും കന്പനി അറിയിച്ചു. മൊത്തത്തിൽ ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കപ്പെടുന്നതോടൊപ്പം ഏകദേശം 134,000 യാത്രക്കാരെയും ബാധിക്കും.

ലുഫ്താൻസയുടെ ഗ്രൗണ്ട് സ്റ്റാഫിൽ ഉൾപ്പെടുന്ന ഏകദേശം 20,000 ജീവനക്കാരോട് പണിമുടക്കാൻ തൊഴിലാളി യൂണിയൻ വെർഡി ആഹ്വാനം ചെയ്തിട്ടുണ്ട്.

പണിമുടക്ക് പ്രത്യേകിച്ച് ഏറ്റവും തിരക്കേറിയ യാത്രാ സീസണിൽ യാത്രക്കാരെ ബാധിക്കും. എന്നാൽ ന്ധഇത് ഇതിനകം തന്നെ എയർ ട്രാഫിക്കിന്‍റെ ബുദ്ധിമുട്ടുള്ള ഘട്ടത്തിൽ ജീവനക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്. ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് കൂടാതെ ബെർലിൻ, ബ്രെമെൻ, കൊളോണ്‍, ഡ്യൂസെൽഡോർഫ്, ഹാംബർഗ്, ഹാനോവർ, സ്ററട്ട്ഗാർട്ട് എന്നീ വിമാനത്താവളങ്ങളിലും ഇത് ബാധിക്കുമെന്ന് എയർലൈൻ പ്രതീക്ഷിക്കുന്നു. പണിമുടക്ക് കാരണം യാത്രക്കാർ റീബുക്ക് ചെയ്യണമെന്നാണ് എയർലൈൻ നിർദ്ദേശിക്കുന്നത്.

ആ​ഴ്ച​യി​ല്‍ നാ​ല് ദി​വ​സം മാ​ത്രം ജോ​ലി; പു​തി​യ പ​ദ്ധ​തി​യു​മാ​യി ജ​ര്‍​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് നാ​ലു ദി​വ​സ​ത്തെ പ്ര​വൃ​ത്തി​ദി​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ പൈ​ല​റ്റ് പ്രോ​ജ​ക്ട് ത​യാ​റാ​യി.
ച​ര്‍​ച്ചി​ലി​ന്‍റെ ഓ​ള്‍​ഡ് വാ​ര്‍ ഓ​ഫീ​സ് ഹി​ന്ദു​ജ ഗ്രൂ​പ്പ് ഇ​നി ആ​ഡം​ബ​ര ഹോ​ട്ട​ൽ; പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
ലണ്ടൻ: ബ്രി​ട്ടീ​ഷ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ന്‍​സ്റ്റ​ന്‍ ച​ര്‍​ച്ചി​ലി​ന്‍റെ ഓ​ഫീ​സാ​യി​രു​ന്ന ഓ​ള്‍​ഡ് വാ​ര്‍ ഓ​ഫീ​സ് ഹി​ന്ദു​ജ ഗ്രൂ​പ്പ് ആ​ഡം​ബ​ര
ജർമനിയിൽ കാർ നിർമാണം പുനരാരംഭിച്ച് ഫോ​ക്സ്‌​വാ​ഗ​ൺ.
ബെ​ര്‍​ലി​ന്‍: കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൺ സാ​ങ്കേ​തി​ക ത​ട​സം കാ​ര​ണം നി​ർ​ത്തി​വ​ച്ചി​രു​ന്ന ജ​ർ​മ​നി​യി​ലെ കാർ ഉ​ത്പാ​ദ​നം പു​ന​രാ​രം​
ബ്രി​സ്റ്റ​ളി​ൽ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം ഒക്‌ടോബ​ർ 21ന്.
ബ്രി​സ്റ്റ​ൾ: യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ കോ​സ്മോ​പൊ​ലി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യ സം​ഗീ​ത
ട്യൂ​ബിം​ഗ​ന്‍ മ​ല​യാ​ളി​ക​ള്‍ ഓ​ണം ആ​ഘോ​ഷി​ച്ചു.
ട്യൂ​ബിം​ഗ​ന്‍: ജ​ര്‍​മ​നി​യി​ലെ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തി​ലെ ട്യൂ​ബിം​ഗ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല ന​ഗ​ര​ത്തി​ലെ മ​ല​യാ​ളി​ക​ള്‍ ഓ​ണാ