• Logo

Allied Publications

Americas
ആ​റു വ​യ​സു​കാ​രി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​ക്ര​മി ജീ​വ​നൊ​ടു​ക്കി
Share
ഐ​യോ​വ: ഐ​യോ​വ സ്റ്റേ​റ്റ് പാ​ർ​ക്കി​ൽ നാ​ലം​ഗ കു​ടും​ബ​ത്തി​ലെ 6 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യേ​യും മാ​താ​പി​താ​ക്ക​ളേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​ക്ര​മി സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി​യ​താ​യി ഐ​യോ​വ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന 9 വ​യ​സു​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

മ​ക്വി​റ്റ കേ​വ്സ് സ്റ്റേ​റ്റ് പാ​ർ​ക്ക് കോം​പൗ​ണ്ടി​ലാ​ണു ടെ​യ്ല​ർ സ്ക്കി​മി​ഡി​റ്റ് (42), ഭാ​ര്യ സാ​റ സ്ക്കി​മി​ഡി​റ്റ് (42) 6 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി എ​ന്നു ക​രു​തു​ന്ന ഗ​ണ്‍​മാ​ൻ ആ​ന്‍റ​ണി ഷെ​ർ​വി​ന്‍റെ(25) മൃ​ത​ദേ​ഹം വൃ​ക്ഷ​നി​ബി​ഡ​മാ​യ പാ​ർ​ക്കി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

വെ​ടി​വ​യ്പി​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്നു പ​ബ്ലി​ക് സേ​ഫ്റ്റി ഡി​വി​ഷ​ൻ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മി​ച്ച് മോ​ർ​ട്ട്വ​ഡി​റ്റ് പ​റ​ഞ്ഞു. ഷെ​ർ​വി​നു​മാ​യി ത​ന്‍റെ സ​ഹോ​ദ​രി​ക്കോ കു​ടും​ബ​ത്തി​നോ യാ​തൊ​രു മു​ൻ പ​രി​ച​യ​വു​മി​ല്ലെ​ന്നു കൊ​ല്ല​പ്പെ​ട്ട സാ​റാ​യു​ടെ സ​ഹോ​ദ​ര​ൻ ആ​ഡം പ​റ​ഞ്ഞു.

വെ​ടി​വ​യ്പി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട 9 വ​യ​സു​കാ​ര​ൻ സം​ഭ​വം ന​ട​ക്കു​ന്പോ​ൾ അ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​താ​ണോ അ​തോ വെ​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​താ​ണോ എ​ന്ന് അ​റി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ കു​റി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു സെ​ഡ​ർ ഫാ​ൾ​സ് മേ​യ​ർ റോ​ബ് ഗ്രീ​ൻ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ സം​സ്കാ​ര​ത്തി​നാ​യി ഗോ ​ഫ​ണ്ട് മി ​പേ​ജ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.