• Logo

Allied Publications

Americas
ഐ​സി​ഇ​സി​എ​ച്ച് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ്: സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് പു​രു​ഷ,വ​നി​താ ടീ​മു​ക​ൾ ചാ​ന്പ്യന്മാരായിയ
Share
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണ്‍ (ഐ​സി​ഇ​സി​എ​ച്ച്) ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​നു ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം.

ജൂ​ലൈ 17 നു ​ഞാ​യ​റാ​ഴ്ച ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മെ​ൻ​സ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ച​ർ​ച്ച് ടീം ​ചാ​ന്പ്യ​ൻ​ഷി​പ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി​യി​ൽ ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ടീ​മും മു​ത്ത​മി​ട്ടു.

ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ടീ​മം​ഗ​ങ്ങ​ളാ​യ അ​ജ​യ് മാ​ത്യു, അ​ഭി​ലാ​ഷ് മാ​ത്യു, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ച​ർ​ച്ചി​ന് വേ​ണ്ടി ജോ​ജി, ജോ​ർ​ജ് എ​ന്നി​വ​രും ഉ​ജ്ജ്വ​ല പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്. ജൂ​ലൈ 16നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ഹൂ​സ്റ്റ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ സെ​ന്‍റ​റി​ൽ ന​ട​ന്ന പു​രു​ഷ വി​ഭാ​ഗ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​എ​ബ്ര​ഹാം സ​ഖ​റി​യ​യും വ​നി​താ വി​ഭാ​ഗ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം റ​വ. ഫാ. ​ഐ​സ​ക്ക് പ്ര​കാ​ശും ന​ട​ത്തി.

ടൂ​ർ​ണ​മെ​ന്‍റ് ചാ​ന്പ്യ​ൻ​ഷി​പ് ട്രോ​ഫി വി​ജ​യി​ക​ൾ​ക്ക് ഏ​ബ്ര​ഹാം ക​ള​ത്തി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റ് മെ​ഗാ സ്പോ​ണ്‍​സ​ർ അ​ല​ക്സ് പാ​പ്പ​ച്ച​ൻ, ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ.​ഏ​ബ്ര​ഹാം സ​ഖ​റി​യ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. റ​ണ്ണേ​ഴ്സ് അ​പ് ടീ​മി​ന് സി.​പി. എ​ബ്ര​ഹാം ച​രി​വു​പ​റ​ന്പി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​എ​ബ്ര​ഹാം സ​ക്ക​റി​യ ന​ൽ​കി.

ടൂ​ർ​ണ​മെ​ന്‍റി​ലെ ബെ​സ്റ്റ് പ്ലെ​യ​ർ, റൈ​സിം​ഗ് സ്റ്റാ​ർ ട്രോ​ഫി​യും ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ടീം ​ക​ളി​ക്കാ​ര​നാ​യ അ​ജ​യ് മാ​ത്യു ക​ര​സ്ഥ​മാ​ക്കി.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്ൾ​സ് ടീം ​ജേ​താ​ക്ക​ളാ​യി. റ​ണ്ണേ​ഴ്സ് അ​പ് ട്രോ​ഫി ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ടീ​മും ക​ര​സ്ഥ​മാ​ക്കി. സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ടീ​മി​ന് വേ​ണ്ടി ആ​ൻ മേ​രി മാ​ത്യു, അ​ബി​ഗെ​യ്ൽ മാ​ത്യൂ എ​ന്നി​വ​രും സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന് വേ​ണ്ടി സാ​ൻ​ഡി, ശീ​ത​ൾ എ​ന്നി​വ​രും അ​ണി​നി​ര​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് സെ​ന്‍റ് മേ​രീ​സ് വി​ജ​യം നേ​ടി (218, 2112)

വി​ജ​യി​ക​ൾ​ക്ക് അ​ങ്ങാ​ടി​യി​ൽ തോ​മ​സ് ആ​ൻ​ഡ് അ​ന്ന​മ്മ തോ​മ​സ് മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ങ്ങ് ട്രോ​ഫി​യും റ​ണ്ണേ​ഴ്സ് അ​പ് ടീ​മി​ന് ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം സം​ഭാ​വ​ന ചെ​യ്ത ട്രോ​ഫി റ​വ.​ഫാ. എ​ബ്ര​ഹാം സ​ഖ​റി​യ​യും ന​ൽ​കി.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ബെ​സ്റ്റ് പ്ല​യെ​ർ ആ​യി ആ​ൻ മേ​രി മാ​ത്യു, റൈ​സിം​ഗ് സ്റ്റാ​ർ പ്ല​യെ​ർ ആ​യി അ​ലീ​ഷാ ബി​ജോ​യ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ സീ​നി​യ​ർ മെ​ൻ​സ് ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച് ടീം ​ജേ​താ​ക്ക​ളാ​യി. റ​ണ്ണേ​ഴ്സ് അ​പ്പ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്തോ​ലി​ക് ച​ർ​ച്ച് ക​ര​സ്ഥ​മാ​ക്കി.(2119, 2220) ജെ​യിം​സ് മാ​ത്യൂ​സ് (വി​നു), സു​നി​ൽ പു​ളി​മൂ​ട്ടി​ൽ എ​ന്നി​വ​ർ സി​എ​സ്ഐ ടീ​മി​ന് വേ​ണ്ടി​യും രാ​ജു ന​ന്ദി​ക്കു​ന്നേ​ൽ & പീ​റ്റ​ർ വാ​ലി​മ​റ്റ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ടീ​മി​ന് വേ​ണ്ടി​യും അ​ണി നി​ര​ന്നു. വി​ജ​യി​ക​ൾ​ക്ക് രെ​ഞ്ചു രാ​ജ് ആ​ൻ​ഡ് ഫാ​മി​ലി സ്പോ​ണ്‍​സ​ർ ചെ​യ്ത ട്രോ​ഫി റ​വ. ഫാ. ​എ​ബ്ര​ഹാം സ​ഖ​റി​യ ന​ൽ​കി.

റ​ണ്ണേ​ഴ്സ് അ​പ് ടീ​മാ​യ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന് വേ​ണ്ടി ക്രി​സ്റ്റ​ഫ​ർ ജോ​ർ​ജ് ആ​ൻ​ഡ് ആ​ൻ​സി ജോ​ർ​ജ് ട്രോ​ഫി സ്പോ​ണ്‍​സ​ർ ചെ​യ്തു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബേ​സ്ഡ് പ്ല​യെ​ർ ആ​യി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ടീ​മം​ഗം വി​നു ജോ​ർ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ടൂ​ർ​ണ​മെ​ന്‍റ് മെ​ഗാ സ്പോ​ണ്‍​സ​ർ അ​ല​ക്സ് പാ​പ്പ​ച്ച​ൻ (എം​ഐ​എ​ച്ച് റി​യ​ൽ​റ്റി) ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ രെ​ഞ്ചു രാ​ജ് (പ്രൈം ​ചോ​യ്സ് ലെ​ൻ​ഡിം​ഗ്) കൂ​ടാ​തെ പ്ലാ​റ്റി​നം സ്പോ​ണ്‍​സ​ർ മ​യാ​ന ഫി​നാ​ൻ​ഷ്യ​ൽ, ഡ​യ​മ​ണ്ട് സ്പോ​ണ്‍​സ​ർ ദി ​വി​ല്ലേ​ജ് വെ​ഡിം​ഗ് ആ​ൻ​ഡ് ഈ​വ​ന്‍റ് വെ​ന്യൂ, ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ രാ​ജ​ൻ തോ​മ​സ് ആ​ൻ​ഡ് ഫാ​മി​ലി, ക്രി​സ്റ്റ​ഫ​ർ ജോ​ർ​ജ് ആ​ൻ​ഡ് ആ​ൻ​സി ജോ​ർ​ജ് സി​ൽ​വ​ർ സ്പോ​ണ്‍​സ​ർ അ​ലൈ​ൻ ഡ​യ​ഗ​ണോ​സ്റ്റി​ക്, ബ്രോ​ണ്‍​സ് സ്പോ​ണ്‍​സ​ർ റോ​ബി​ൻ ഫി​ലി​പ്പ് ആ​ൻ​ഡ് ഡോ. ​അ​ന്നാ കോ​ശി എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു സ്പോ​ണ്‍​സ​ർ​മാ​ർ.

ഈ ​വ​ർ​ഷ​ത്തെ ഓ​പ്പ​ണ്‍ മെ​ൻ​സ് ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ 14 ടീ​മു​ക​ളും സീ​നി​യ​ർ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 6 ടീ​മു​ക​ളും വ​നി​ത വി​ഭാ​ഗ​ത്തി​ൽ 5 ടീ​മു​ക​ളു​മാ​ണ് മാ​റ്റു​ര​ച്ച​ത്.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി റ​വ. ഫാ. ​ഏ​ബ്ര​ഹാം സ​ഖ​റി​യ, റ​വ. ഡോ.​ജോ​ബി മാ​ത്യൂ, ടൂ​ർ​ണ​മെ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ​സ് റ​ജി കോ​ട്ട​യം, അ​നി​ത് ഫി​ലി​പ്പ്, വി​നോ​ദ് റാ​ന്നി, രെ​ഞ്ചു രാ​ജ്, ബി​ജു ഇ​ട്ട​ൻ, മാ​ത്യു സ്ക​റി​യ, ആ​ൻ​സി ശാ​മു​വേ​ൽ, ജോ​ണ്‍​സ​ൻ ഉ​മ്മ​ൻ, ബി​ജു ചാ​ല​യ്ക്ക​ൽ, നൈ​നാ​ൻ വെ​ട്ടി​നാ​ൽ, റോ​ബി​ൻ ഫി​ലി​പ്പ്. ഡോ. ​അ​ന്നാ കോ​ശി, അ​ല​ക്സ് പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച റ​ജി കോ​ട്ട​യം, അ​നി​ൽ ജ​നാ​ർ​ദ്ദ​ന​ൻ, വി​നോ​ദ് റാ​ന്നി, അ​നി​ത് ഫി​ലി​പ്പ്, രെ​ഞ്ചു രാ​ജ് എ​ന്നി​വ​ർ​ക്ക് മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. അ​നി​ൽ ജ​നാ​ർ​ദ്ദ​ന​ൻ പ്ര​ധാ​ന റ​ഫ​റി​യാ​യി മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

ഹൂ​സ്റ്റ​ണി​ൽ ആ​ദ്യ​മാ​യി വ​നി​താ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ സം​ഘ​ടി​പ്പി​ച്ച​ത് ഐ​സി​എ​സി​എ​ച്ച് ആ​ണെ​ന്ന​ത് പ്ര​ത്യേ​കം ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ടാ​പ്പ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ടാ​പ്പ​ൻ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി
വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.
പാ​ലാ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 25 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന