• Logo

Allied Publications

Americas
ഭാ​ര​ത​ത്തി​ന്‍റെ പു​തി​യ രാ​ഷ്ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദ്രൗ​പ​തി മു​ർ​മു​വി​ന് ഫൊ​ക്കാ​ന​യു​ടെ അ​ഭി​ന​ന്ദ​നം
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി : താ​ര​ത​ത്തി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് രാ​ഷ്ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദ്രൗ​പ​തി മു​ർ​മു​വി​നെ ഫൊ​ക്കാ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​ഭി​ന​ന്ദി​ച്ചു. ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും കാ​ത്തു​സൂ​ക്ഷി​ക്കാ​നും മ​തേ​ത​ര​ത്വം കാ​ത്തു​സൂ​ക്ഷി​ക്കാ​നും പു​തി​യ രാ​ഷ്ട്ര​പ​തി​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ആ​ശം​സി​ച്ചു.

പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ആ​ദ്യ​മാ​യി ഒ​രു രാ​ഷ്ട്ര​പ​തി​യു​ണ്ടാ​വു​ന്നു എ​ന്ന​ത് ഭാ​ര​ത​ത്തി​ന്‍റെ യ​ശ​സ് ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ ജ​നി​ച്ച ദ്രൗ​പ​തി മു​ർ​മു നി​ര​വ​ധി പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ പൗ​ര​യാ​യി മാ​റു​ന്ന​ത്. മ​ന്ത്രി​യെ​ന്ന നി​ല​യി​ലും പി​ന്നീ​ട് ഝാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​ത്തെ ഗ​വ​ർ​ണ​ർ എ​ന്ന നി​ല​യി​ലും ഏ​റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച​തി​നു​ശേ​ഷ​മാ​ണ് ദ്രൗ​പ​തി മെ​ർ​മ്മു ഭാ​ര​ത്തി​ന്‍റെ പ​ര​മോ​ന്ന​ത പ​ദ​വി​യാ​യ രാ​ഷ്ട്ര​മാ​താ​വാ​യി മാ​റു​ന്ന​ത്. ഭാ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ങ്ക​ലി​പി​ക​ളാ​ൽ ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ട്ട നി​മി​ഷ​ങ്ങ​ളാ​യാ​ണ് ഈ ​നേ​ട്ടം അ​റി​യ​പ്പെ​ടു​ക​യെ​ന്ന് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​ഡീ​ഷ​യി​ല സ​ന്താ​ൾ ഗോ​ത്ര വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ദ്രൗ​പ​ദി മു​ർ​മു ഉ​പ​ർ​ഭേ​ദ​യി​ലെ അ​വ​രു​ടെ ഗ്രാ​മ​ത്തി​ൽ ആ​ദ്യ​മാ​യി കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന ആ​ദ്യ​ത്തെ പെ​ണ്‍​കു​ട്ടി​യാ​ണ്. അ​വി​ടെ തു​ട​ങ്ങി​യ വെ​ല്ലു​വി​ളി​ക​ളി​ൽ ഒ​ന്നി​ലും പ​ത​റാ​തെ പോ​രാ​ടി​യാ​ണ് ദ്രൗ​പ​ദി മു​ർ​മു റെ​യ്സി​ന കു​ന്നി​ലെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ​ത്തു​ന്ന​ത്. ഭു​വ​നേ​ശ്വ​രി​ലെ ര​മാ ദേ​വി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ആ​ർ​ട്സി​ലാ​യി​രു​ന്നു ബി​രു​ദം. ആ​ദ്യ ജോ​ലി ജ​ല​സേ​ച​ന വ​കു​പ്പി​ൽ ജൂ​നി​യ​ർ അ​സി​സ്റ്റ​ൻ​റാ​യി. പി​ന്നീ​ട് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യും പ്ര​വ​ർ​ത്തി​ച്ചു. അ​ധ്യാ​പി​ക​യാ​യി​രു​ന്ന കാ​ല​ത്താ​ണ് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. അ​വ​രി​ലെ പ്ര​തി​ഭ​യെ തി​രി​ച്ച​റി​ഞ്ഞ രാ​ഷ്ട്ര​നേ​താ​ക്ക·ാ​ർ​ക്കും പ്ര​ണാ​മം അ​ർ​പ്പി​ക്കു​ന്ന​താ​യി ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള രാ​ഷ്ട്ര​പ​തി​യാ​യ കെ.​ആ​ർ. നാ​രാ​യ​ണ​നെ​യാ​ണ് ഇ​ത്ത​രു​ണ​ത്തി​ൽ ഓ​ർ​മ വ​രു​ന്ന​തെ​ന്നു അ​നു​സ്മ​രി​ച്ച ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ കേ​ര​ള​ത്തി​ലെ ഒ​രു കു​ഗ്രാ​മ​ത്തി​ൽ ജ​നി​ച്ച് പ​ട്ടി​ണി​യേ​യും പ​രി​മി​തി​ക​ളെ​യും മ​റി​ക​ട​ന്ന് ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വി​ദ്യാ​സ​ന്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടു​ക​യും പി​ന്നീ​ട് ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പ​തി​യാ​യി ലോ​ക​ത്തി​നു മു​ൻ​പി​ൽ അ​ഭി​മാ​നം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്ത കെ.​ആ​ർ.​നാ​രാ​യ​ണ​നു പി​ൻ​ഗാ​മി​യാ​യി എ​ത്തി​യ ഭാ​ര​ത​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ആ​ദ്യ പൗ​ര​യാ​യ ദ്രൗ​പ​ദി മു​ർ​മു​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​തെ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച മ​ഹ​ദ് വ​നി​ത​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ത​ന്‍റെ മു​ൻ​ഗാ​മി​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ പാ​ര​ന്പ​ര്യം തു​ട​രു​വാ​ൻ ദ്രൗ​പ​ദി മു​ർ​മു​വി​നും ക​ഴി​യ​ട്ടെ​യെ​ന്നും ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ആ​ശം​സ​ച്ചു.

വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്