• Logo

Allied Publications

Americas
പോലീസ് ഉദ്യോഗസ്ഥയെ വെടിവച്ച അക്രമി പോലീസിന്‍റെ വെടിയേറ്റു മരിച്ചു
Share
ഹൂസ്റ്റണ്‍: മിസൗറി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പോലീസ് ഉദ്യോഗസ്ഥയെ വെടിവച്ച അക്രമി പോലീസിന്‍റെ വെടിയേറ്റു മരിച്ചു.

ടെക്സാക്കോ ഗ്യാസ് സ്റ്റേഷന് മുന്നില്‍ വച്ച് മോഷണം പോയ ഒരു വാഹനം പോലീസ് കണ്ടു. ഇതോടെ കാറിലൂണ്ടായിരുന്ന യുവാവ് വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. വാഹനത്തെ പിന്തുടര്‍ന്ന പോലീസ് വാഹനം തടഞ്ഞു. വാഹനത്തില്‍ നിന്നിറങ്ങിയ യുവാവ് പോലീസിനു നേരെ നിറയൊഴിച്ച ശേഷം ഓടി രക്ഷപ്പെട്ടു.

പോലീസ് ഉദ്യോഗസ്ഥയുടെ കാലിലും മുഖത്തും വെടിയേറ്റു. ഇവരെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തി അക്രമിക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. വിന്റര്‍ ബ്രെയര്‍ ഡ്രൈവിലെ ഒരു വീടിനു പിന്നീല്‍ നിന്ന് അക്രമിയെ പിടികൂടി.

പോലീസിനു നേരെ വീണ്ടും വെടിവച്ച അക്രമിക്കുനേരെ നാലു പോലീസുകര്‍ ഒരുമിച്ച് നിറയൊഴിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ഓട്ടോമാറ്റക് പിസ്റ്റളുകള്‍ അക്രമിയുടെ പക്കല്‍ നിന്നും കണ്ടെടുത്തു.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.