• Logo

Allied Publications

Americas
ഒഐസിസി യുഎസ്എ 75 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് 15 ന്
Share
ഹൂസ്റ്റൺ: ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) തീരുമാനിച്ചു. 'സൂം' പ്ലാറ്റ് ഫോമിൽ നടത്തപ്പെടുന്ന ആഘോഷങ്ങൾ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 നു തിങ്കളാഴ്ച വൈകിട്ടു 8:30 നു (ന്യൂയോർക്ക് സമയം) ആരംഭിക്കും. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആഘോഷ പരിപാടികളിൽ പങ്കെടുക്കും

ജൂലൈ 20 നു ബുധനാഴ്ച വൈകിട്ട് എട്ടിനു (ന്യൂയോർക്കു സമയം) സൂം പ്ലാറ്റഫോമിൽ ചേർന്ന ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

കേരളത്തിലെയും ഇൻഡ്യയിലെയും സിപിഎം, ബിജെപി ഭരണകൂടങ്ങളുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തെ ഇല്ലാതാക്കുവാൻ നടത്തുന്ന കുൽസിത പ്രവർത്തനങ്ങളെയും യോഗം വിലയിരുത്തുകയും കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് നൽകുവാനുള്ള പ്രവർത്തനങ്ങൾക്ക് ഒഐസിസി യുഎസ്‌എ എല്ലാ സഹകരണവും നൽകുന്നതിന് യോഗം തീരുമാനിച്ചു.

നാഷണൽ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി. യുഎസ് എയിലെ മാധ്യമ പ്രവർത്തകനും ജനറൽ സെക്രട്ടറിയുമായ ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു.

ഹൂസ്റ്റൺ , ഡാളസ് ചാപ്റ്ററുകളുടെ വിപുലമായ കമ്മിറ്റികളുടെ പ്രഖ്യാപനത്തിനു ശേഷം കാലിഫോർണിയ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ കമ്മിറ്റി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു. സാൻഫ്രാൻസിസ്കോ ചാപ്റ്റർ പ്രസിഡന്റായി അനിൽ ജോസഫിനെ തിരഞ്ഞെടുത്തതായി അറിയിച്ചു.

അമേരിക്കയിലെ മറ്റു ചാപ്റ്ററുകളുടെയും രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ചുമതലപ്പെട്ട നേതാക്കൾ അറിയിച്ചു. ഈസ്റ്റർ റീജിയൻ രൂപീകരണത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.

2022 നവംബർ മാസം ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ ആതിഥേയത്വത്തിൽ അമേരിക്കയുടെ ദേശീയ,റീജിയൻ ചാപ്റ്റർ തലങ്ങളിലുള്ള നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് 'ചിന്തൻ ശിബിർ' മാതൃകയിൽ ഒരു നേതൃസമ്മേളനം നടത്തുന്നതിനും തീരുമാനിച്ചു. കേരളത്തിൽ നിന്നുമുള്ള കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.ആയിരം അംഗങ്ങളെ ചേർത്തുകൊണ്ടു മെമ്പർഷിപ് ക്യാമ്പയിൻ ശക്തമാക്കുന്നതിനും തീരുമാനിച്ചു.

ഒഐസിസിയുഎസ്എയുടെ പ്രവർത്തനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ/നഗരങ്ങളിൽ കൂടുതൽ സജീവമാക്കുന്നതിനും കോൺഗ്രസ് പ്രസ്ഥാനത്തിന് ഊർജ്ജവും ശക്തിയും നല്കുന്നതിനും നാഷണൽ കമ്മിറ്റി തീരുമാനിച്ചു.

ഒഐസിസിയുഎസ്എ നാഷണൽ വൈസ് ചെയർമാൻമാരായ ഡോ.ചെക്കോട്ടു രാധാകൃഷ്ണൻ, ജോബി ജോർജ് , വൈസ് പ്രസിഡന്റുമാരായ ഡോ.മാമ്മൻ.സി. ജേക്കബ്, സജി എബ്രഹാം, മീഡിയ ചെയർമാൻ പി.പി. ചെറിയാൻ, സൈബർ ആൻഡ് സോഷ്യൽ മീഡിയ ചെയർമാൻ ടോം തരകൻ, സെക്രട്ടറി ഷാജൻ അലക്സാണ്ടർ, യൂത്ത് വിങ് ചെയർമാൻ കൊച്ചുമോൻ വയലത്ത്, സതേൺ റീജിയൻ ചെയർമാൻ റോയ് കൊടുവത്ത്, പ്രസിഡന്‍റ് സജി ജോർജ്‌, ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, ട്രഷറർ സഖറിയ കോശി, വൈസ് ചെയർമാൻ ജോയ് തുമ്പമൺ, വെസ്റ്റേൺ റീജിയൻ ചെയർമാൻ ജോസഫ് ഔസോ, പ്രസിഡണ്ട് ഈശോ സാം ഉമ്മൻ, ജനറൽ സെക്രട്ടറി രാജേഷ് മാത്യൂ, നോർത്തേൺ റീജിയൻ അലൻ ജോൺ ചെന്നിത്തല, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി, ഡാളസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ജോസഫ് ലൂയി ജോർജ്, സാൻഫ്രാന്സിസ്കോ ചാപ്റ്റർ പ്രസിഡണ്ട് അനിൽ ജോസഫ് നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ തോമസ് ജോർജ്‌ (ചാച്ചി) വർഗീസ് തോമസ് (അജി)തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.ട്രഷറർ സന്തോഷ് എബ്രഹാം കൃതജ്ഞത അറിയിച്ചു.
പി.പി ചെറിയാൻ (ഒഐസിസി യുഎസ്എ മീഡിയ ചെയർമാൻ)

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ