• Logo

Allied Publications

Americas
ഫോമാ കേരളാ ഹൗസ് : രണ്ടരലക്ഷം ഡോളർ നൽകുമെന്ന് ഡോ. ജേക്കബ് തോമസ്
Share
ന്യൂയോർക്ക് : ഡോക്ടർ ജേക്കബ് തോമസ് നേത്യത്വം നൽകുന്ന മുന്നണി വിജയിച്ചാൽ നടപ്പിലാക്കുന്ന പ്രഖ്യാപിത പദ്ധതികളിൽ ഒന്നായ ഫോമക്ക് ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം സാക്ഷാൽക്കരിക്കുവാൻ രണ്ടര ലക്ഷം ഡോളർ സംഭാവന നൽകുമെന്ന് ഡോ.ജേക്കബ് തോമസ് അറിയിച്ചു. ഫ്രണ്ട്‌സ് ഓഫ് ഫോമാ മുന്നണി സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടാൽ കാൻകൂണിൽ നടക്കുന്ന സമാപന സമ്മേളന വേദിയിൽ വച്ച് ആദ്യ ഗഡുവിന്‍റെ ചെക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ട്രൈസ്റ്റേറ്റ് മേഖലയിൽ ഫോമയ്‌ക്ക് ഒരു ആസ്ഥാന മന്ദിരം എന്നതാണ് ലക്ഷ്യം. ഫോമാ കേരള ഹൌസ് എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ചിലവിലേക്കായി സ്വന്തമായി നൽകുന്ന രണ്ടര ലക്ഷം ഡോളറിന് പുറമെയുള്ള തുക സംഭാവനയായി കണ്ടെത്തും.

ന്യൂയോർക്കിൽ കൺവെൻഷൻ നടത്താൻ സാധ്യമായാൽ രണ്ടര ലക്ഷം ഡോളർ സംഭാവനയായി നൽകാൻ ഫോമയുമായി സഹകരിക്കുന്ന വാണിജ്യവ്യവസായ സംരംഭകർ ഇപ്പോൾ തന്നെ ഉറപ്പു നൽകിയിട്ടുണ്ട് . ട്രൈസ്റ്റേറ്റ് മേഖലയിൽ കൺവെൻഷൻ എന്നത് ഫോമാ പ്രവർത്തകർ ആവേശപൂർവ്വമാണ് സ്വീകരിച്ചത്.

ഫോമയുടെ അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കൺവെൻഷന്‍റെ പ്രവർത്തനങ്ങൾക്കുമായി ഇതിനോടകം വാണിജ്യവ്യവസായ പ്രവർത്തകർ ഉറപ്പു നൽകിയത്തിനു പുറമെ ഫോമയുടെ വിവിധ പ്രവർത്തകർ കൂടുതൽ തുകകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫോമയുടെ കാരുണ്യ പദ്ധതിയായ ഹെല്പിങ് ഹാന്റിന് ക്രൗഡ് ഫണ്ടിംഗ് വഴി ഒരു മില്യൻ ഡോളർ സമാഹരിക്കുക എന്ന ലക്ഷ്യം സാധ്യമാക്കും.

ഫോമയുടെ 202224 കാലത്തേക്കുള്ള ഭരണ സമിതി തെരെഞ്ഞെടുപ്പിൽ ഡോ. ജേക്കബ് പ്രസിഡന്‍റായും, ഓജസ് ജോൺ സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷറർ ആയും,സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും, ഡോക്ടർ ജെയ്‌മോൾ ശ്രീധർ ജോയിന്‍റ് സെക്രട്ടറിയായും, ജെയിംസ് ജോർജ്ജ് ജോയിന്‍റ് ട്രഷററായും ആയാണ് മത്സരിക്കുന്നത്.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.