• Logo

Allied Publications

Middle East & Gulf
ലോകകപ്പ് ഫാൻസ്‌ സോക്കർ ഫെസ്റ്റ്: നെതെർലാൻഡ് ജേതാക്കൾ
Share
കുവൈറ്റ് സിറ്റി‌ : ലോകകപ്പ് ഫാൻസ്‌ സോക്കർ ഫെസ്റ്റിൽ നെതെർലാൻഡ് ജേതാക്കളായി. കേരളാ എക്സ്പാറ്റ്സ് ഫുട്ബാൾ അസോസിയേഷൻ അൽ അൻസാരി എക്സ്ചേഞ്ചുമായും മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചു നടത്തിയ ടൂർണമെന്റിൽ ബ്രസീൽ, അർജന്റീന അടക്കമുള്ള നിരവധി ടീമുകളാണ് പങ്കെടുത്തത്.

കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ ടൈ ബേക്കറിൽ പരാജയപ്പെടുത്തിയാണ് നെതെർലാൻഡ് കിരീടം നേടിയത്. ഫഹാഹീൽ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ രണ്ടു ഗ്രൂപ്പുകളിലായി പത്ത് ടീമുകൾ പങ്കെടുത്തു . ലാറ്റിൻ അമേരിക്കൻ ശൈലിയുമായി കളത്തിലിറങ്ങിയ അര്ജന്റീനയും ബ്രസീലും സെമി ഫൈനൽ കാണാതെ പുറത്തായത് ആരാധകരെ നിരാശയിലാക്കി . ആഫ്രിക്കൻ കരുത്തുമായി വന്ന സെനഗൽ നെതെർലണ്ടിന്റെ കളി മികവിന് മുന്നിൽ അടിയറവ് പറഞ്ഞു .


ഏഷ്യൻ കരുത്തുമായി വന്ന ഖത്തർ ആരാധകരെ നിരാശയിലാക്കി . ബെൽജിയം , ഇംഗ്ലണ്ട് ടീമുകൾ മികച്ച മത്സരമാണ് കാഴ്ചവെച്ചത് . ഗ്രൂപ്പ് ബി യിൽ ഗ്രൂപ്പ് ജേതാക്കളായി ഫ്രാൻസും രണ്ടാം സ്ഥാനക്കാരായി സെനഗലും സെമി ഫൈനലിൽ എത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതെർലാൻഡും രണ്ടാം സ്ഥാനക്കാരായി ജർമ്മനിയും സെമിയിൽ ഇടം നേടി . ജർമ്മനിയെ തോൽപ്പിച്ച് ഫ്രാൻസും സെനഗലിനെ പരാജപ്പെടുത്തി നെതെർലാൻഡ്‌സും ഫൈനൽ എത്തി . കനത്ത ചൂടിനെ വകവെക്കാതെ വിവിധ രാജ്യങ്ങളുടെ ഫാൻസുകാർ കൊടികളും , ബാനറുമായി സ്റ്റേഡിയത്തിലെത്തിയത് .

ഗോൾഡൻ ഗ്ലൗ അമീസ് (നെതെർലാൻഡ് ) ടോപ് സ്‌കോറർ അബ്ദുൽ റഹ്‌മാൻ (ബെൽജിയം ) ഗോൾഡൻ ബോൾ സിധു (ഫ്രാൻസ് ) എന്നിവർ അർഹരായി. ശ്രീജിത്ത് (ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ അൽ അൻസാരി എക്സ്ചേഞ്ച് )ഫൈസൽ ഹംസ (ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ മെട്രോ മെഡിക്കൽ കെയർ ) അബ്ദുൽ അസിസ് (അസിസ്റ്റന്റ് മാനേജർ ജോയ് ആലുക്കാസ് ) കെഫാക് പ്രസിഡന്‍റ് ബിജു ജോണി , സെക്രട്ടറി വിഎസ് നജീബ് , കെഫാക് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ മൻസൂർ അലി , ജിജോ , ബിജു , റോബർട്ട് ബെർണാഡ് , ഫൈസൽ ഇബ്രാഹിം , അബ്ബാസ് , ജെസ്‌വിൻ , ഷാജഹാൻ , സുമേഷ് , നാസർ , സഹീർ , ഹനീഫ എന്നിവർ പങ്കെടുത്തു

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.