• Logo

Allied Publications

Europe
ഇ​ന്ത്യ​യി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്ക് യു​കെ​യി​ൽ തു​ല്യ​ത ല​ഭി​ക്കും
Share
ല​ണ്ട​ൻ: ഇ​ന്ത്യ​യി​ലെ ബി​എ, ബി​എ​സ്‌​സി, എം​എ, എം​എ​സ്‌​സി തു​ട​ങ്ങി​യ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ്ക്ക് യു​കെ​യി​ൽ തു​ല്യ​ത ല​ഭ്യ​മാ​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു.

ഇ​ന്ത്യ​യു​കെ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ലാ​ണ് ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ച ഈ ​ഉ​പാ​ധി യു​കെ അം​ഗീ​ക​രി​ച്ച​തും ക​രാ​റാ​യ​തും. ഇ​തി​നു പ​ക​ര​മാ​യി യു​കെ​യി​ലെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ൾ​ക്ക് ഇ​ന്ത്യ​യി​ലും അം​ഗീ​കാ​രം ന​ൽ​കും.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ മെ​ഡി​സി​ൻ, എ​ൻ​ജി​നീ​യ​റിം​ഗ്, ആ​ർ​ക്കി​ടെ​ക്ച​ർ, ഫാ​ർ​മ​സി തു​ട​ങ്ങി​യ പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് യു​കെ​യി​ൽ തു​ല്യ​ത ല​ഭ്യ​മാ​ക്കി​ല്ല. ഈ ​വി​ഷ​യം അ​ടു​ത്ത വ​ട്ടം ച​ർ​ച്ച​ക​ളി​ൽ ഇ​ന്ത്യ വീ​ണ്ടും ഉ​ന്ന​യി​ക്കും.

പ്രൊ​ഫ​ഷ​ണ​ൽ അ​ല്ലാ​ത്ത കോ​ഴ്സു​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ ത​ന്നെ രാ​ജ്യ​ത്തെ 90 ശ​ത​മാ​നം ബി​രു​ദ​ധാ​രി​ക​ൾ​ക്കും അം​ഗീ​കാ​രം ല​ഭി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​പ്പോ​ൾ ത​ന്നെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ല​ക്ഷ്യ​മാ​ണ് യു​കെ. പു​തി​യ ക​രാ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 84,555 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് യു​കെ​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്താ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.