• Logo

Allied Publications

Americas
ഡാ​ള​സ് കൗ​ണ്ടി​യി​ൽ മ​ങ്കി പോ​ക്സ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു
Share
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ മ​ങ്കി പോ​ക്സ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ഇ​തു​വ​രെ ല​ഭി​ച്ച റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു കൗ​ണ്ടി​യി​ൽ മാ​ത്രം 52 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു പേ​ർ​ക്കു കൂ​ടി മ​ങ്കി​പോ​ക്സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ടെ​ക്സ​സി​ൽ ഇ​തു​വ​രെ 107 കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

അ​മേ​രി​ക്ക​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ങ്കി​പോ​ക്സ് കേ​സു​ക​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ലി​ഫോ​ർ​ണി​യ​യി​ൽ (350), ന്യു​യോ​ർ​ക്കി​ൽ (581), വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ (122) എ​ന്നി​ങ്ങ​നെ കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പു അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

ഡാ​ള​സ് കൗ​ണ്ടി​യി​ൽ മ​ങ്കി പോ​ക്സി​നു​ള്ള വാ​ക്സീ​നു ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി കൗ​ണ്ടി ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ഫി​ലി​പ്പ് വാ​ങ്ങ് പ​റ​ഞ്ഞു. ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ത്ര ഡോ​സ് വാ​ക്സീ​ൻ അ​യ​ക്കു​മെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡാ​ള​സ് കൗ​ണ്ടി ഹെ​ൽ​ത്ത് ആ​ന്‍റ് ഹൂ​മ​ണ്‍ സ​ർ​വീ​സ​സ് ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ത​ന്നെ വാ​ക്സീ​ൻ ആ​വ​ശ്യ​പ്പെ​ട്ടു ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് ക​ത്ത​യ​ച്ചി​രു​ന്നു.

മ​ങ്കി പോ​ക്സി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി നാ​ലു ദി​വ​സ​ത്തി​ന​കം വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും കൂ​ടു​ത​ൽ ഫ​ല​പ്ര​ദം. എ​ന്നാ​ൽ 14 ദി​വ​സ​ത്തി​ന​ക​മാ​ണെ​ങ്കി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കു​റ​ക്കു​മെ​ന്ന​ല്ലാ​തെ രോ​ഗ​ത്തെ ത​ട​യു​വാ​ൻ ക​ഴി​യു​ക​യി​ല്ലെ​ന്ന് സി​ഡി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​