• Logo

Allied Publications

Middle East & Gulf
കേ​ളി അ​സീ​സി​യ സൂ​പ്പ​ർ ക​പ്പ് : അ​റേ​ബ്യ​ൻ ചാ​ല​ഞ്ചേ​ഴ്സ് ജേ​താ​ക്ക​ളാ​യി
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ ആ​റാ​മ​ത് സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സൂ​പ്പ​ർ ക​പ്പ് 2022 സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​റേ​ബ്യ​ൻ ചാ​ല​ഞ്ചേ​ഴ്സ് ജേ​താ​ക്ക​ളാ​യി. ന്യൂ ​സ​ന​യ്യ അ​ൽ ഇ​സ്കാ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റി​യാ​ദ് ബ്ലാ​സ്റ്റേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​റേ​ബ്യ​ൻ ചാ​ല​ഞ്ചേ​ഴ്സ് ജേ​താ​ക്ക​ളാ​യ​ത്. കേ​ളി​യു​ടെ പ​തി​നൊ​ന്നാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട് മു​ന്നോ​ടി​യാ​യാ​ണ് ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

റി​യാ​ദ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നി​ൽ റ​ജി​സ്റ്റ​ർ ചെ​യ്ത എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റ് കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും ലോ​ക കേ​ര​ളാ സ​ഭാം​ഗ​വു​മാ​യ കെ​പി​എം സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് അ​രി​പ്ര അ​ധ്യ​ക്ഷ​ത​യും ക​ണ്‍​വീ​ന​ർ ഷാ​ജി റ​സാ​ഖ് സ്വാ​ഗ​ത​വും പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ് കു​മാ​ർ, കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ഇ​താ​ർ ഹോ​ളി ഡേ​യ്സ് പ്ര​തി​നി​ധി യാ​സി​ർ, ഡോ​ക്ട​ർ സ​മീ​ർ പോ​ളി ക്ലി​നി​ക് പ്ര​തി​നി​ധി റ​ഫീ​ഖ് ഹ​സ്‌​സ​ൻ, കേ​ളി കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ കി​ക്കോ​ഫ് കേ​ളി കേ​ന്ദ്ര സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഷ​റ​ഫു​ദീ​ൻ നി​ർ​വ്വ​ഹി​ച്ചു.

ഫൈ​ന​ലി​ൽ റി​യാ​ദ് ബ്ലാ​സ്റ്റേ​ഴ്സ്​അ​റേ​ബ്യ​ൻ ചാ​ല​ഞ്ചേ​ഴ്സ് മ​ത്സ​രം 11 സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ടൈ​ബ്രേ​ക്ക​റി​ൽ അ​റേ​ബ്യ​ൻ ചാ​ല​ഞ്ചേ​ഴ്സ് 54ന് ​ജേ​താ​ക്ക​ളാ​യി. റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ (റീ​ഫ) റ​ഫ​റി പാ​ന​ലാ​ണ് ക​ളി നി​യ​ന്ത്രി​ച്ച​ത്. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ർ ഷാ​ജി റ​സാ​ഖ്, ഇ​താ​ർ പ്ര​തി​നി​ധി യാ​സി​ർ, അ​സീ​സി​യ ഏ​രി​യ ആ​ക്ടിംഗ് സെ​ക്ര​ട്ട​റി സു​ധീ​ർ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് അ​രി​പ്ര, അ​സീ​സി​യ ഏ​രി​യ ട്ര​ഷ​റ​ർ സു​ഭാ​ഷ്, റീ​ഫ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കും റ​ണ്ണേ​ഴ്സി​നു​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മി​ഡ്ലാ​ന്‍റ് കെ​മി​ക്ക​ൽ​സ്, ഇ​താ​ർ ഹോ​ളി​ഡേ​യ്സ്, റ​ബു അ​ൽ റെ​യി​ൽ ട്രേ​ഡി​ങ്, ഡോ​ക്ട​ർ സ​മീ​ർ പോ​ളി ക്ലി​നി​ക്, സി​റ്റി​ഫ്ല​വ​ർ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ​രാ​ണ് വി​വി​ധ സ​മ്മാ​ന​ങ്ങ​ളും ട്രോ​ഫി​ക​ളും സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. അ​സീ​സി​യ ഏ​രി​യ ആ​ക്ടിംഗ് സെ​ക്ര​ട്ട​റി സു​ധീ​ർ സ​മാ​പ​ന ച​ട​ങ്ങി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.