ഫിലഡൽഫിയ: കച്ചവടമല്ലാ, സേവനമാണ് ദൗത്യം എന്നതത്രേ, ലവ് ആന്റ് ഗ്ളോറീ ഹോം കെയറിന്റെ’( Love & Glory Home Care Services)സൗന്ദര്യമെന്ന് ഫാ. എം.കെ. കുര്യാക്കോസ്. ലവ് ആന്റ് ഗ്ളോറീ ഹോം കെയറിന്റെ നവീകരിച്ച ഓഫീസും വെബ്സൈറ്റും യാഡ്ലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാ. എം കെ കുര്യക്കോസ്. വയോധികരായ മലയാളി സമൂഹത്തിന്റെ പരിചരണത്തിന് രാസത്വരകമാണ് ന്ധലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയർ. പ്രായമായ മലയാളികൾക്കുവേണ്ടി, ഡേകെയർ സ്ഥാപനം മാനേജ് ചെയ്യുന്നതിൽ അനുഭവസന്പത്തുള്ള നൈനാൻ മത്തായിയും (ജിജി), മാത്യൂ ശമുവേലും ( സുരേഷ്), നേതൃത്വം നൽകുന്ന എൽ ആന്റ് ജീ ഹോം കെയർ എന്ന ആതുര സേവന സ്ഥാപനം തദ്ദേശിയർക്ക്, വിശേഷാൽ മലയാളികൾക്ക് ആശ്വാസവും അവലംബവുമാണ്.
പെൻസിൽവേനിയ, ന്യൂജേഴ്സി, ഡെലവേർ എന്നീ പ്രദേശങ്ങളിലുള്ള, പ്രായമായ മലയാളികൾക്കും ജീവിത സായാഹ്നമായവർക്കും ഡേകെയറിൽ പങ്കെടുക്കാനും ഹോം കെയർ സേവനം നേടാനും ന്ധലവ് ആൻഡ് ഗ്ലോറി സർവീസസ് ഉപകരിക്കുമെന്നതാണ് സവിശേഷത.
അമേരിക്കൻ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള മെഡിക് എയിഡ് പ്രോഗ്രാമിൽ’ (Medicaid) ചേരുന്നതിനും, ആരോഗ്യ സേവനം നേടുന്നതിനും, ഓരോ വ്യക്തിയേയും സഹായിക്കുവാൻ, ’ലവ് ആന്റ് ഗ്ളോറീ ഹോം കെയർ സർവീസസ് ടീമിനു, മികച്ച പരിജ്ഞാനവും, കിടയറ്റ അനുഭവസന്പത്തും, നിറഞ്ഞ സേവനപാരന്പര്യവും മൂലധനമായിട്ടുണ്ട്. അതിനാൽ, കാരുണ്യ പരിപാലനം എൽ ആന്റ് ജീ ഹോം കെയർ സർവീസസിന്റെ നേതൃത്വത്തിൽ സർവസജ്ജമായി ഒരു വിളിപ്പാടടുത്തുണ്ട്’’: അധ്യക്ഷ പ്രസംഗത്തിൽ ഡയറക്ടർ നൈനാൻ മത്തായി വ്യക്തമാക്കി.
വീട്ടിലെത്തി പരിചരിക്കുന്നതിനും, അർഹതയുള്ളവർക്ക് ഫ്രീ മെഡിക് എയിഡ് നേടുവാനുമുള്ള സൗജന്യ മാർഗനിർദ്ദേശങ്ങൾക്കും ലൗവ് & ഗ്ളോറീ ഹോം കെയർ സർവീസ് സദാ സന്നദ്ധമാണെന്ന് ഡയറക്ടർ മാത്യൂ ശമുവേൽ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു. നിലവിൽ, മലയാളികളുൾപ്പെടെ നൂറോളം വയോജനങ്ങളെ, ലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയറിന്റെ ഡേകെയർ സ്ഥാപനം പരിചരിക്കുന്നു. സ്വന്തം മാതാപിതാക്കളെ സ്വന്തം വീട്ടിൽ പരിചരിക്കാൻ പോലും, ഡേകെയർ സ്ഥാപനം, മക്കൾക്ക് ഗവണ്മെന്റ് അനുവദിച്ചിട്ടുള്ള പ്രതിഫലധനം നൽകുന്നു. സിറ്റി, സ്റ്റേറ്റ്, ഫെഡറൽ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങളുള്ള, പ്രായമായ വ്യക്തികളെ, ന്ധന്ധലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയർ’’ സഹായിക്കുന്നു.
പ്രായമായവർക്കായി പുതിയ സേവനപരിചരണ പരിപാടികൾ കൊണ്ടുവരുന്നതിന് ന്ധലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയർ’, കമ്മ്യൂണിറ്റി നേതാക്കളുമായും വൈദികരുമായും ആലോചിച്ച് നൂതന നടപടികൾ ആവിഷ്ക്കരിക്കുന്നുണ്ട്. ഗവണ്മെന്റിന്റെ അംഗീകാരത്തോടെ, ന്ധലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയർ’, പെൻസിൽ വേനിയയിലെയും ന്യൂജേഴ്സിയിലെയും, ഡെലവേറിലെയും സ്വകാര്യ പേയ്മെന്റ് ക്ലയന്റുകളെ എടുക്കുന്നുണ്ട്. ന്ധലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയറിലെ’ ജീവനക്കാർക്ക് സർക്കാർ നിഷ്ക്കർഷിച്ചിരിക്കുന്ന എല്ലാ ആരോഗ്യ ഇൻഷുറൻസുകളും ഹെൽത്ത് ബെനെഫിറ്റുകളും സേവനാനുകൂല്യങ്ങളും നൽകുന്നുണ്ട്.
യുഎസ് ഗവണ്മെന്റിന്റെ ’മെഡിക് എയിഡ്’ എന്ന സംവിധാനം, ആരോഗ്യ ശുശ്രൂഷാവശ്യങ്ങൾക്കുള്ള സേവനം നൽകുന്നു; എന്നാൽ, അത് ലഭ്യമാക്കുന്നതിനുള്ള മികവിന് സമീപിക്കേണ്ടത്’ലവ് ആന്റ് ഗ്ളോറീ ഹോം കെയർ സർവീസസ്.
ലൗവ് & ഗ്ളോറീ ഹോം കെയർ സർവീസസ്’ മികച്ച തൊഴിൽ ദാതാവു കൂടെയാണ്: ലൗവ് & ഗ്ളോറീ ഹോം കെയർ സർവീസീൽ പ്രവർത്തിക്കുവാൻ സന്നദ്ധതയുള്ളവർക്ക് സ്വാഗതം; മെച്ചപ്പെട്ട വേതനവും മികച്ച ആരോഗ്യ ഇൻഷുറൻസും ലൗവ് & ഗ്ളോറീ ഹോം കെയർ സർവീസസിന്റെ പ്രത്യേകതയണ്; മാത്യൂ ശമുവേൽ കൂട്ടിച്ചേർത്തു.
’ലവ് ആന്റ് ഗ്ളോറി ഹോം കെയറിന്റെ ഡയറക്ടറായ നൈനാൻ മത്തായി തിരുവാൽ ഓതറ സ്വദേശിയാണ്, പെൻസിൽ വേനിയായുടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സുപരിചിതനുമാണ്. വെറ്ററൻസ് ഹോസ്പിറ്റലിൽ ഫുഡ് സർവീസ് ഡയറക്ടറായി ജോലി ചെയ്യുന്നു. കൊമേഴ്സിൽ ബാച്ചിലേഴ്സ് ബിരുദമുണ്ട്.
ഡയറക്ടർ മാത്യൂ ശമുവേൽ തിരുവനന്തപുരം സ്വദേശിയാണ്. രണ്ട് തവണ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെയും ഫിലഡൽഫിയാ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെയും സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കായിക വിനോദ സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തനാണ്, ഐടി അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിക്കുന്നു.
വിലാസം 301 Oxford valley Rd. Suite 505B, Yardley PA 19067.
കൂടുതൽ വിവരങ്ങൾക്ക്: (215) 774 9001 (ഓഫീസ്), (215) 570 3553, (215) 760 0447, 215 667 4200, ഇമെയിൽ: loveandgloryservices@gmail.com
|