• Logo

Allied Publications

Europe
പാ​സ്പോ​ർ​ട്ട് റാ​ങ്കിം​ഗി​ൽ ജ​ർ​മ​നി മൂ​ന്നാ​മ​ത്
Share
ബെ​ർ​ലി​ൻ: 2022ൽ ​ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കി. 199 വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്പോ​ർ​ട്ടു​ക​ൾ, 227 വ്യ​ത്യ​സ്ത യാ​ത്രാ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന സൂ​ചി​ക​യാ​ണി​ത്.

ഈ ​വ​ർ​ഷ​ത്തെ പാ​സ്പോ​ർ​ട്ട് റാ​ങ്കിം​ഗി​ൽ ജ​പ്പാ​ൻ ഒ​ന്നാം സ്ഥാ​ന​ത്തും, സിം​ഗ​പ്പൂ​ർ, സൗ​ത്ത് കൊ​റി​യ ര​ണ്ടാ​മ​തും, ജ​ർ​മ​നി​യും സ്പെ​യി​നും മൂ​ന്നാം സ്ഥാ​ന​ത്തും ഫി​ൻ​ലാ​ന്‍റ്, ഇ​റ്റ​ലി, ലു​ക്സം​ബ​ർ​ഗ് നാ​ലാ​മ​തും, ഓ​സ്ട്രി​യ, ഡെ​ൻ​മാ​ർ​ക്ക്, നെ​ത​ർ​ലാ​ന്‍റ്സ്, സ്വീ​ഡ​ൻ എ​ന്നി​വ അ​ഞ്ചാ​മ​തും, ഫ്രാ​ൻ​സ്, അ​യ​ർ​ല​ന്‍റ്, പോ​ർ​ച്ചു​ഗ​ൽ, യു​കെ ആ​റാ​മ​തും, ബ​ൽ​ജി​യം, ന്യൂ​സീ​ലാ​ന്‍റ്, നോ​ർ​വേ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, അ​മേ​രി​ക്ക എ​ന്നി​വ ഏ​ഴാ​മ​തും ഓ​സ്ട്രേ​ലി​യ, കാ​ന​ഡ, ചെ​ക് റി​പ്പ​ബ്ളി​ക്, ഗ്രീ​സ്, മാ​ൾ​ട്ട എ​ട്ടാ​മ​തും, ഹം​ഗ​റി 9ാം മ​തും, ലി​ത്വാ​നി​യ, പോ​ള​ണ്ട്, സ്ളോ​വാ​ക്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ​ത്താം സ്ഥാ​ന​ത്തു​മെ​ത്തി.

ജ​പ്പാ​ൻ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് 193 രാ​ജ്യ​ങ്ങ​ളി​ൽ വി​സാ​ര​ഹി​ത​മാ​യി യാ​ത്ര ചെ​യ്യാ​നാ​വു​ന്പോ​ൾ സിം​ഗ​പ്പൂ​ർ​കാ​ർ​ക്ക് 192 രാ​ജ്യ​ങ്ങ​ളും ജ​ർ​മ​നി, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​രന്മാർ​ക്ക് 190 രാ​ജ്യ​ങ്ങ​ളും വി​സാ​ര​ഹി​ത​മാ​യി യാ​ത്ര ചെ​യ്യാം. ഇ​ന്ത്യ​യു​ടെ സ്ഥാ​നം 87ാമ​താ​ണ്. 60 രാ​ജ്യ​ങ്ങ​ളാ​ണ് വി​സാ​ര​ഹി​ത​മാ​യി ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടു​മാ​യി യാ​ത്ര ചെ​യ്യാ​വു​ന്ന​ത്.

അ​തേ​സ​മ​യം, ലോ​ക​ത്തി​ലെ ഏ​റ്റ​വും മോ​ശം പാ​സ്പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ പാ​ക്കി​സ്ഥാ​ന് 109ാം സ്ഥാ​ന​വും പ​ട്ടി​ക​യി​ൽ അ​വ​സാ​നം അ​ഫ്ഗാ​നു​മാ​ണ്. യാ​ത്രാ വി​വ​ര​ങ്ങ​ളു​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഡാ​റ്റാ​ബേ​സ് പ​രി​പാ​ലി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ന്‍റെ ഡാ​റ്റ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​ട്ടി​ക. റാ​ങ്കിം​ഗ് അ​നു​സ​രി​ച്ച്, ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ, ദ​ക്ഷി​ണ കൊ​റി​യ, ജ​ർ​മ​നി, സ്പെ​യി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്പോ​ർ​ട്ടു​ക​ളാ​ണ്. മൊ​ബി​ലി​റ്റി സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​സ്പോ​ർ​ട്ടു​ക​ൾ റാ​ങ്ക് ചെ​യ്യു​ന്ന​ത്. മൊ​ബി​ലി​റ്റി സ്കോ​ർ കൂ​ടു​ന്തോ​റും പാ​സ്പോ​ർ​ട്ട് പ​വ​ർ റാ​ങ്ക് മെ​ച്ച​പ്പെ​ടും. വി​സ ര​ഹി​ത അ​ല്ലെ​ങ്കി​ൽ വി​സ ഓ​ണ്‍ അ​റൈ​വ​ൽ ഉ​പ​യോ​ഗി​ച്ച് സ്വീ​ക​രി​ക്കു​ന്ന പാ​സ്പോ​ർ​ട്ടു​ക​ളു​ടെ എ​ണ്ണം അ​നു​സ​രി​ച്ചാ​ണ് രാ​ജ്യ​ങ്ങ​ളെ റാ​ങ്ക് ചെ​യ്യു​ന്ന​ത്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു.
വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിൻസ് ഓണം വര്‍ണാഭമായി ആഘോഷിച്ചു.
യൂറോയും ഡോളറും പൗണ്ടും കൂപ്പുകുത്തി, ഇന്ത്യന്‍ രൂപ തകര്‍ന്നു.
ലണ്ടന്‍: യുഎസ്എയില്‍ പലിശ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും സാമ്പത്തിക മാന്ദ്യവും യൂറോയുടെയും പൗണ്ടിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു.
മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥ
യൂണിറ്റി സോക്കേഴ്‌സ് വാഴ്‌സോ 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.
വാര്‍സോ: 2017ല്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ (കെഇഎഫ്എഫ്) ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ വാഴസോയിലെ ഒരുപറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ യൂണിറ്
ശാലോം റ്റുഗെദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍.
വിയന്ന: ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്