• Logo

Allied Publications

Americas
കാന്‍ജ്‌ ഓണാഘോഷം 2022 സെപ്റ്റംബർ 17 ശനിയാഴ്ച
Share
ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കാന്‍ജ്‌ ) ഓണം 2022 സെപ്റ്റംബർ 17 ശനിയാഴ്ച ആഘോഷിക്കുന്നു.
ഈസ്റ്റ് ബ്രോൺസ്വിക് പെർഫോമൻസ് ആർട്സ് സെന്‍ററിൽ ( JMPAC) വച്ച് നടത്തപ്പെടുന്ന ഓണാഘോഷചടങ്ങുകളിൽ പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്‍റെ എഴുന്നള്ളത്ത് അടക്കം വിവിധ തനതു കേരള കലാരുപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയോടെ ആരംഭിക്കും ,

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന വിവിധ കലാപരിപാടികളിൽ ന്യൂ ജേഴ്സിയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന മെഗാ തിരുവാതിര മറ്റു നൃത്ത നൃത്യങ്ങൾ, പ്രശസ്ത ഗായകർ ചേർന്ന് ഒരുക്കുന്ന സംഗീത സായാഹ്നം കൂടാതെ കേരളത്തിലെ പ്രമുഖ സിനിമാതാരങ്ങൾ അടക്കമുള്ള അനേകം കലാകാരന്മാർ പങ്കെടുക്കുന്ന സ്റ്റേജ് ഷോ, സിത്താർ പാലസ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ കാന്‍ജ്‌ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.

കൂടുതൽ വിവരങ്ങൾക്കും ഏർലി ബേർഡ് സ്പെഷ്യൽ എൻട്രി ടിക്കറ്റുകൾക്കും WWW.KANJ.ORG സന്ദർശിക്കണമെന്ന് ട്രഷറർ ബിജു ഈട്ടുങ്ങൽ,ജോയിന്‍റ് ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അറിയിച്ചു,

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷച്ചടങ്ങുകളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്‍റ് ജോസഫ് ഇടിക്കുള, ട്രസ്റ്റി ബോർഡ് ചെയർ ജെയിംസ് ജോർജ്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്‍റ് വിജേഷ് കാരാട്ട്‌, ജോയിന്‍റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്‍റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ, (കൾച്ചറൽ അഫയേഴ്സ്) സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോൺ ജോർജ് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.