• Logo

Allied Publications

Americas
ഡാളസിൽ അല്‍ഫോന്‍സാമ്മയുടെ തിരുനാൾ
Share
കൊപ്പേൽ (ടെക്സസ്) : ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ജൂലൈ 22 നു (വെള്ളി) മാർ ലോറൻസ് മുക്കുഴി കൊടിയേറ്റുന്നതോടെ തുടക്കമാവും .

ജൂലൈ 22 മുതല്‍ 31 വരെയാണ് തിരുനാൾ. ജൂലൈ 31 നു (ഞായർ) നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്കു ബിഷപ് ലോറൻസ് മുക്കുഴി മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ , കൈക്കാരന്മാരായ എബ്രഹാം പി മാത്യൂ , പീറ്റർ തോമസ് , സാബു സെബാസ്റ്റ്യൻ , ടോം ഫ്രാൻസീസ്, ജോർജ് തോമസ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നൽകും.

തിരുനാൾ പരിപാടികൾ:

ജൂലൈ 22 (വെള്ളി) വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു കൊടിയേറ്റ്. തുടർന്നു വിശുദ്ധ കുർബാന, നൊവേന ലദീഞ്ഞ്. (ബിഷപ് ലോറൻസ് മുക്കുഴി)

ജൂലൈ 23 (ശനി) വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. 7 നു വിശുദ്ധ കുർബാന, നൊവേന ലദീഞ്ഞ്. ( ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ )

ജൂലൈ 24 (ഞായർ) വൈകുന്നേരം 5 നു ദിവ്യകാരുണ്യആരാധന. 6 നു വിശുദ്ധ കുർബാന, നൊവേന ലദീഞ്ഞ്. (ബിഷപ് ലോറൻസ് മുക്കുഴി )

ജൂലൈ 25 (തിങ്കൾ ) വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. 7 നു വിശുദ്ധ കുർബാന, നൊവേന ലദീഞ്ഞ്. (ഫാ. എബ്രഹാം കളരിക്കൽ )

ജൂലൈ 26 (ചൊവ്വ) വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. 7 നു വിശുദ്ധ കുർബാന, നൊവേന ലദീഞ്ഞ്. (ഫാ. എബ്രഹാം തോമസ് വാവോലിമേപ്പുറത്ത്‌ )

ജൂലൈ 27 (ബുധൻ) വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. 7 നു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. (ഫാ. ജെയിംസ് നിരപ്പേൽ )

ജൂലൈ 28 (വ്യാഴം) വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. 7 നു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. ( ഫാ. വിൽസൺ വട്ടപ്പറമ്പിൽ)

ജൂലൈ 29 (വെള്ളി) വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 5 നു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. (ഫാ. സോജൻ പുതിയപറമ്പിൽ ) .

തുടർന്നു ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന "ഇടവകോത്സവ്‌' സെന്‍റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.

ജൂലൈ 30 ശനി: വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 5 നു വി. കുർബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ ജെയിംസ് നെടുമാങ്കുഴി).

വൈകുന്നേരം 7 നു സെന്റ് അൽഫോൻസാ പാരീഷ് യുവജനങ്ങൾ നയിക്കുന്ന "ഗാനമേള" സെന്റ്. അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.

ജൂലൈ 31 ഞായർ: വൈകുന്നേരം 5 ന് ആഘോഷമായ തിരുനാൾ കുർബാന. ( അഭി. ബിഷപ്പ് മാർ ലോറൻസ് മുക്കുഴി). തുടർന്ന് ആഘോഷമായ പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശീർവാദവും, തുടർന്ന് തിരുന്നാൾ കോടിയിറക്കവും നടക്കും. സ്‌നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ