• Logo

Allied Publications

Americas
റഷ്യയെ ഭീകര പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണം: നാൻസി പെലോസി
Share
വാഷിംഗ്ടൺ ഡിസി: ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്ക‌ണമെന്ന് ഡമോക്രാറ്റിക് പാർട്ടി ലീഡറും യുഎസ് ഹൗസ് സ്പീക്കറുമായ നാൻസി പെലോസി സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടു. സെക്രട്ടറി ഇതിനു തയാറാകുന്നില്ലെങ്കിൽ യുഎസ് കോൺഗ്രസ് ഈ ദൗത്യം ഏറ്റെടുക്കേണ്ടിവരുമെന്നും നാൻസി സ്റ്റേറ്റ് സെക്രട്ടറിക്കു മുന്നറിയിപ്പു നൽകി.

ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുന്നതോടെ റഷ്യയ്ക്കു മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയുമെന്നും ഇവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുവാൻ കഴിയുമെന്നും നാൻസി പെലോസി അഭിപ്രായപ്പെട്ടു.

സ്കൂളുകൾ, ‌ആശുപത്രികൾ, അഭയാർഥി ക്യാന്പുകൾ എന്നിവ ആക്രമിക്കുക വഴി റഷ്യ മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇതിനെ നി‌യന്ത്രിക്കുന്നതിന് റഷ്യക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ തയാറാകണമെന്നും നാൻസി പെലോസി ആവശ്യപ്പെട്ടു.

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കാനുള്ള അധികാരം സ്റ്റേറ്റ് സെക്രട്ടറിക്ക് കോൺഗ്രസ് നൽകിയിട്ടുണ്ട്.

സൗത്ത് കരോളൈനയിൽനിന്നുള്ള റിപ്പബ്ലിക്കൻ ‌സെനറ്റർ ലിൻഡ്സി ഗ്രഹാം, കണക്ടിക്കട്ടിൽനിന്നുള്ള ഡമോക്രാറ്റിക് അംഗം റിച്ചാർഡ് ബ്ലു മെന്തൽ എന്നിവർ ഈ മാസം ആദ്യം യുക്രെയ്ൻ തലസ്ഥാനം സന്ദർശിച്ച് പ്രസിഡന്‍റ് സെലൻസ്കിക്കു ‌അമേരിക്കയുടെ പിന്തുണ അറിയിച്ചിരുന്നു. ഇരുവരും റഷ്യ ഭീകരപ്രവർത്തനം നടത്തുന്നുവെന്ന് ആരോപിക്കുകയും ആന്‍റണി ബ്ലിങ്കനോട് റഷ്യയെ അനൗദ്യോഗികമായി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്