• Logo

Allied Publications

Americas
പ്രഫ. ഡോ. ജോസ് ജെയിംസ് അമേരിക്കയിൽ
Share
ന്യൂയോർക്ക് : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ റജിസ്ട്രാറും മുൻ കായികവകുപ്പ് മേധാവിയുമായിരുന്ന പ്രഫ.ഡോ. ജോസ് ജെയിംസ്‌ അമേരിക്കയിൽ സന്ദർശനം നടത്തുന്നു.

ഇൻഡ്യാനയിലെ ഇൻഡിയാനപൊലീസ് കൺവൻഷൻ സെന്‍ററിൽ നടക്കുന്ന 14ാ മത് നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക് കോൺഗ്രസ് കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

യുഎസ്‌എ യിലും കാനഡയിലും താമസിക്കുന്ന 3000 ലധികം വരുന്ന ക്നാനായക്കാരുടെ കൂട്ടായ്മയാണ് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ കൺവൻഷൻ കോവിഡ് മൂലം കഴിഞ്ഞ വർഷം നടത്തുവാൻ കഴിഞ്ഞിരുന്നില്ല. ജൂലൈ 24 നു കൺവൻഷൻ സമാപിക്കും.

ഷിക്കാഗോ, ഫ്‌ളോറിഡ, ടൊറന്‍റോ എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം ഓഗസ്റ്റ് 29 ന് അദ്ദേഹം കേരളത്തിലേക്കു മടങ്ങും.

നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ജോസ് ജെയിംസ് ഇത് അഞ്ചാം തവണയാണ് അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുന്നത്. 1998 മുതൽ 2004 വരെ എംജി യൂണിവേഴ്സിറ്റി റജിസ്ട്രാറായിരുന്ന ഇദ്ദേഹം ഇന്ത്യക്കകത്തും വിദേശത്തുമായി നിരവധി ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്.

എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം, അക്കാഡമിക് കൗൺസിലംഗം , സിൻഡിക്കേറ്റ് സെക്രട്ടറി, എംജി യൂണിവേഴ്സിറ്റി കോളേജ് ഡവലപ്മെന്റ് കൗൺസിൽ ഡയറക്ടർ, റിസർച്ച് ഗൈഡ്, അഖിലേന്ത്യ യൂണിവേഴ്‌സിറ്റിയുടെയും യുജിസി യുടെയും വിവിധ കമ്മിറ്റികളിൽ അംഗം, യു എ ഇ യിലെ റാസൽഖൈമ റോയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസ് ആൻഡ് ടെക്നോളജി ഡീൻ, മാലി ദ്വീപിലെ സ്പോർട്സ് ആൻഡ് യൂത്ത് അഫയർസ് കൺസൾട്ടന്‍റ്, മാലി ദ്വീപ് ഐലൻഡ് ഡെവലപ്മെന്റ് കമ്പനി അക്കാഡമിക് ഡയറക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ടിച്ചുട്ടുണ്ട്.

എംജി യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവിയായിരിക്കെ, അഖിലേന്ത്യാ തലത്തിൽ നിരവധി കായിക മേളകൾ സംഘടിപ്പിച്ച ഈ കോട്ടയം സ്വദേശി 2015 ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്‍റെ ചീഫ് ടെക്നിക്കൽ കോഓർഡിനേറ്റർ ആയിരുന്നു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്പോർട്സ് മാനേജ്‌മെന്റ് സെക്രട്ടറി ജനറലായിരുന്ന ഇദ്ദേഹത്തിന് ദേശീയ അന്തർദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്നാനായ കാത്തലിക് സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഇദ്ദേഹം നിലവിൽ കോട്ടയം അതിരൂപതയുടെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനാണ്. കൂടാതെ സ്വാശ്രയ സ്ഥാപനമായ കുട്ടിക്കാനം മരിയൻ കോളേജ് ഡയറക്ടർ സ്ഥാനവും വഹിക്കുന്നു.

വിവരങ്ങൾക്ക് : 91 94471 50789 (വാട്സ്ആപ്)

യൂണിയന്‍ നേതാവിനെ പുറത്താക്കി; സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കില്‍.
ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌
ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍.
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം.
ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ.
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്ന് ഒരാഴ്ചയ്ക്കക
മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോ
ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ചിന് സ്വീകരണം നൽകി.
ഷിക്കാഗോ: ഒക്ടോബർ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ടിനെ നേരിൽ കണ്ട് അനുമോദിക്കുന്നതിനായി ഷിക്കാഗോ ആർച്ച്ഡയസിസിലെ (ലത്തീൻ) ബിഷപ്പ് കർദിനാ