• Logo

Allied Publications

Americas
മാർത്തോമ്മ മെത്രാപ്പോലീത്തായുടെ സഹോദരി അച്ചാമ്മ ജേക്കബ് അന്തരിച്ചു
Share
ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സഹോദരിയും കോട്ടയം അഞ്ചേരി ഇലക്കാട്ടുകടുപ്പിൽ എ.ഇ ജേക്കബിന്‍റെ ഭാര്യയുമായ അച്ചാമ്മ ജേക്കബ് (77) അന്തരിച്ചു. സംസ്കാരം ജൂലൈ 23 നു (ശനി) വൈകുന്നേരം നാലിനു കോട്ടയം അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ.

കൊല്ലം അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമ്മ ഇടവകാംഗവും കിഴക്കേ ചക്കാലയിൽ കുടുംബാംഗവുമാണ് പരേത.

മക്കൾ: പുഷ്പ, പ്രിയ. മരുമക്കൾ: ഡോ. മിജി മാത്യു (ഒക്‌ലഹോമ), ജോബി (ഇന്ത്യ).
മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ഭർതൃസഹോദരനാണ്.

പൊതുദർശനം 22 നു (വെള്ളി) ഉച്ചകഴിഞ്ഞു രണ്ടു മുതൽ തിരുവനന്തപുരം പാറ്റൂർ സെന്‍റ് തോമസ് മാർത്തോമ്മ പള്ളിയിൽ.

പരേതയുടെ നിര്യാണത്തിൽ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ഐസക്ക് മാർ ഫിലക്സിനോസ് അനുശോചിച്ചു.

യൂണിയന്‍ നേതാവിനെ പുറത്താക്കി; സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കില്‍.
ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌
ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍.
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം.
ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ.
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്ന് ഒരാഴ്ചയ്ക്കക
മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോ
ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ചിന് സ്വീകരണം നൽകി.
ഷിക്കാഗോ: ഒക്ടോബർ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ടിനെ നേരിൽ കണ്ട് അനുമോദിക്കുന്നതിനായി ഷിക്കാഗോ ആർച്ച്ഡയസിസിലെ (ലത്തീൻ) ബിഷപ്പ് കർദിനാ