• Logo

Allied Publications

Americas
പിതൃസ്മരണയുണർത്തി മന്ത്രയുടെ ആഭിമുഖ്യത്തിൽ കര്‍ക്കിടക വാവു­ബലി
Share
ഹൂസ്റ്റൺ: മന്ത്രയുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) ആഭിമുഖ്യത്തിൽ പിതൃക്കളുടെ ആത്മശാന്തിക്കായി അമേരിക്കയിൽ കര്‍ക്കിടക വാവു­ബലി നടത്തുന്നു.

റജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യാനുസരണം കർമത്തിനാവശ്യമായ വസ്തുക്കൾ വീടുകളിലേക്ക് അയച്ചു തരുന്നതാണ് .കർക്കിടക വാവ് ദിനമായ ജൂലൈ 28 നു (വ്യാഴം) രാവിലെ 10 നു (C S T ) ഓൺലൈനിൽ (Zoom) പരികർമിയുടെ നിർദേശ പ്രകാരം അവരവരുടെ വീടുകളിലിരുന്ന് ബലി കർമങ്ങൾ നടത്താം . ജൂലൈ 24നു (ഞായർ) വൈകിട്ട് 5 നു മുൻപ് റജിസ്റ്റർ ചെയ്യുന്നവർക്കു ആവശ്യാനുസരണം വാവുബലി കിറ്റ് അയച്ചു കൊടുക്കുമെന്ന് മന്ത്ര പ്രസിഡന്‍റ് ഹരി ശിവരാമൻ അറിയിച്ചു .

മുഴുവന്‍ പിതൃ പരമ്പരയെ കണക്കിലെടുത്തു കൊണ്ടാണ് ബലി ഇടുന്നത്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും , ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക. ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് , കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം. നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ബലി കര്‍മം ചെയുമ്പോള്‍ , സ്വന്തം ഉള്ളില്‍ നിന്നും സ്വന്തം ബോധത്തെയാണ് ആവാഹിച്ച് ഈശ്വരനില്‍ ലയിപ്പിക്കുന്നത്. നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും പ്രപഞ്ചത്തോളം എത്തിക്കുന്ന ഒരു പൂജ ആണ് ഈ കര്‍മം. ഇത് തന്നെയാണ് എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 7169863003, 7134800397

യൂണിയന്‍ നേതാവിനെ പുറത്താക്കി; സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കില്‍.
ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌
ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍.
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം.
ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ.
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്ന് ഒരാഴ്ചയ്ക്കക
മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോ
ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ചിന് സ്വീകരണം നൽകി.
ഷിക്കാഗോ: ഒക്ടോബർ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ടിനെ നേരിൽ കണ്ട് അനുമോദിക്കുന്നതിനായി ഷിക്കാഗോ ആർച്ച്ഡയസിസിലെ (ലത്തീൻ) ബിഷപ്പ് കർദിനാ