• Logo

Allied Publications

Middle East & Gulf
നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത്‌(ഇൻഫോക് ) മൂന്നു മാസക്കാലം നീണ്ടുനിന്ന നഴ്സസ് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

നഴ്സിംഗ് സേവനത്തിന്‍റെ പ്രസക്തി പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുക, നഴ്സുമാരുടെ ആത്മവിശ്വാസവും കരുത്തും വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്‌ വിപുലമായ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

ആധുനിക നഴ്സിംഗിന് അടിത്തറ പാകിയ ഫ്ലോറെൻസ് നെറ്റിൻഗേലിന്‍റെ സ്മരണയിൽചരിത്രത്തിൽ ആദ്യമായി ലോകമെമ്പാടുമുള്ള ഇന്ത്യൻ നഴുസുമാരെ വെർച്വൽ പ്ലാറ്റ്ഫോമിൽ അണിനിരത്തി.

ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ(ടിഎൻഎ ഐ) പ്രസിഡന്‍റ് ഡോ.റോയ്കെ ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇൻഫോക് പ്രസിഡന്‍റ് ബിബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ഇൻഫോക് സെക്രട്ടറി രാജലക്ഷ്മി സ്വാഗതം പറഞ്ഞു. ലുലു എക്സ്ചേഞ്ച് കുവൈത്ത്‌ ജനറൽ മാനേജർ ഷൈജു മോഹൻ ദാസ് , ജോയ് ആലുക്കാസ് കുവൈറ്റ് മാനേജർ വിനോദ്‌ പി.എൻ , ആർഇജി ഇമിഗ്രേഷൻ ആൻഡ് എഡ്യൂക്കേഷൻ മാനേജിംഗ് പാർട്ണർ അജ്മൽ സമദ്, ഇൻഫോക് കോർകമ്മിറ്റി അംഗം ഷൈജു കൃഷ്ണൻ,പ്രോഗ്രാം കൺവീനർ സിജോ കുഞ്ഞുകുഞ്ഞു, ഫ്ലോറെൻസ്ഫിയസ്റ്റ 22 കൺവീനർ ജെൽജോ എന്നിവർ പ്രസംഗിച്ചു.

ഇൻഫോക് കോർ കമ്മിറ്റി അംഗം ഗിരീഷ് അംഗങ്ങളുടെ കുട്ടികൾക്കായി സംഘടിപ്പിച്ച മെറിറ്റോറിയൽ അവാർഡ് പ്രഖ്യാപനം നടത്തി.

ജാബർ ഹോസ്പിറ്റലിലിലെ ഇൻഫോക് യൂണിറ്റിന്റെ ആദ്യമെമ്പർഷിപ് ഇൻഫോക് പ്രസിഡന്‍റ് ബിബിൻ ജോർജ് അനുരാജിന് ഐഡി കാർഡ് നൽകി നിർവഹിച്ചു .

ഇന്‍റർനാഷണൽ നഴ്സസ് ദിനമായ മേയ് 12 നു ആരംഭിച്ച ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ നഴ്സുമാർ പങ്കെടുത്തു.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.