• Logo

Allied Publications

Americas
ഫാ. റാഫേൽ അമ്പാടന്‍റെ ജന്മദിനം ആഘോഷിച്ചു
Share
ന്യു യോർക്ക്: ആത്മീയതയിലും നന്മയിലും ഇടവക ജനത്തെ വഴികാട്ടുന്ന ഫാ. റാഫേൽ അമ്പാടന്‍റെ ജന്മദിനം റോക്ക് ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ ഇടവകാംഗങ്ങൾ ആഘോഷിച്ചു.

ജൂലൈ 17നു വിശുദ്ധ കുർബാനക്ക് ശേഷം നടത്തിയ ആഘോഷം സംഘടിപ്പിച്ചത് ട്രസ്റ്റിമാരും പാരിഷ് കൗൺസിൽ അംഗങ്ങളും ചേർന്നാണ്. മോശയെപ്പോലെ നല്ല ഇടയനായി, എല്ലാവരേയും വലിപ്പചെറുപ്പമില്ലാതെ സമഭാവനയോടെ കാണുകയും ആവശ്യ സമയങ്ങളിൽ സഹായിയായി എത്തുകയും വിവാദങ്ങളില്ലാതെ ഇടവകയെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന അച്ഛന്‍റെ പ്രവർത്തനങ്ങളും സേവന സന്നദ്ധതയും ആശംസ നേർന്നവർ ചൂണ്ടിക്കാട്ടി. അച്ഛന്‍റെ നേതൃത്വത്തിൽ ഇടവക കൈവരിച്ച നേട്ടങ്ങളും ആത്‌മീയ വളർച്ചയും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. ട്രസ്റ്റി ജിബിൻ സി. മാത്യു ആമുഖ പ്രസംഗം നടത്തി. സിസിഡി വിദ്യാർഥികൾക്കു വേണ്ടി പോൾ മുരിക്കൻ ആശംസകൾ നേർന്നു.

ചടങ്ങിനു നന്ദി പറഞ്ഞ അച്ഛൻ, വിക്കനായിരുന്ന മോശയിലൂടെ ദൈവത്തിന്‍റെ സ്വരമാണ് ജനം ശ്രവിച്ചതെന്ന് ചൂണ്ടിക്കാട്ടി. യൂത്ത് പ്രോഗ്രാമുകൾക്കും മറ്റും ഈ മേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്നത് ഈ ഇടവകയിൽ നിന്നാണ്. അതിനു താല്പര്യം കാട്ടുന്ന കുട്ടികൾക്കും അവരെ അതിനു സജ്ജരാക്കുന്ന മാതാപിതാക്കൾക്കും അദ്ദേഹം അഭിവാദ്യമർപ്പിച്ചു.

ട്രസ്റ്റിമാരായ ജിബിൻ സി. മാത്യു, റാണി തോമസ്, സക്കറിയ വടകര, ബീന പറമ്പി എന്നിവർ ചേർന്ന് അച്ചന് ജന്മദിന ഉപഹാരം സമ്മാനിച്ചു. കേക്ക് മുറിക്കൽ, ഉച്ചഭക്ഷണം എന്നിവയോടെ ആഘോഷങ്ങൾ സമാപിച്ചു

യൂണിയന്‍ നേതാവിനെ പുറത്താക്കി; സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കില്‍.
ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌
ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍.
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം.
ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ.
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്ന് ഒരാഴ്ചയ്ക്കക
മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോ
ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ചിന് സ്വീകരണം നൽകി.
ഷിക്കാഗോ: ഒക്ടോബർ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ടിനെ നേരിൽ കണ്ട് അനുമോദിക്കുന്നതിനായി ഷിക്കാഗോ ആർച്ച്ഡയസിസിലെ (ലത്തീൻ) ബിഷപ്പ് കർദിനാ