• Logo

Allied Publications

Americas
മജീഷ്യൻ ഗോപിനാഥ് മുതുകാടിനു കേരള സെന്‍ററിൽ ഊഷ്മള വരവേല്പ്
Share
ന്യൂയോർക്ക്: മജീഷ്യൻ പ്രഫ. ഗോപിനാഥ് മുതുകാടിനു മലയാളി സമൂഹം എല്മണ്ടിലുള്ള കേരള സെന്‍ററിൽ സ്വീകരണം നൽകി. ഒർലാണ്ടോയിൽ നടന്ന ഫൊക്കാന കൺവൻഷനിൽ മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുത്ത ശേഷം ഇന്‍റർനാഷണൽ കോഓർഡിനേറ്റർ പോൾ കറുകപ്പള്ളിയോടൊപ്പം ന്യൂയോർക്കിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ലോകോത്തര നിലവാരമുള്ള മായാജാലമാന്ത്രികവിദ്യക്കാർക്കു വർഷംതോറും നൽകുന്ന ലോകത്തിലെ പരമോന്നത ബഹുമതിയായ (സിനിമയിലെ ഓസ്കാർ അവാർഡിന് തുല്യമായ) "മെർലിൻ അവാർഡ്" 2013ൽ ലഭിച്ച മന്ത്രികനാണ് ഗോപിനാഥ് മുതുകാട്.

ഇന്‍റർനാഷണൽ മജീഷ്യൻ സൊസൈറ്റി മൂന്നു വർഷത്തിലൊരിക്കൽ ആതിഥേയത്വം നൽകുന്ന ബാങ്ക്വറ്റ് ഡിന്നറിൽ വച്ചാണ് "മെർലിൻ അവാർഡ്" സമ്മാനിക്കുന്നത്. 2011 ൽ ലോക പ്രശസ്തരായ മായാജാലമാന്ത്രിക വിദ്യാക്കാരായ മോർഗൻ സ്‌ട്രെബ്ലർ, ദേഖത്തി മാഗിൻ എന്നിവരോടൊപ്പം ഗോപിനാഥ് മുതുകാടിനും "മെർലിൻ അവാർഡ്" ലഭിച്ചെങ്കിലും 2013ൽ സംഘടിപ്പിച്ച ബാങ്ക്വറ്റ് ഡിന്നറിലാണ് അവാർഡ് സമ്മാനിച്ചത്.

പ്രശസ്തിയുടെ ഉച്ചകോടിയിൽ നിൽക്കുമ്പോൾ മാജിക് പൂർണമായും ഉപേക്ഷിച്ച് കഴിഞ്ഞ പത്തുവർഷത്തോളമായി ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് "ഡിഫറന്‍റ് ആർട്ട് സെന്‍റർ" (Different Art Centre) എന്ന പേരിൽ ചാരിറ്റബിൾ സ്ഥാപനം രജിസ്റ്റർ ചെയ്ത് മാജിക്കൽ സയൻസ് അക്കാദമി നടത്തി വരികയാണ് ഗോപിനാഥ് മുതുകാട്.

നിലവിൽ നൂറു ഭിന്ന ശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാക്കളെയും സംരക്ഷിച്ചു വരുന്ന അക്കാദമിയിൽ ഇപ്പോൾ ഏകദേശം 2200ലധികം മറ്റു ഭിന്നശേഷിക്കാരുടെ അപേക്ഷകൾ തീർപ്പുകല്പിക്കാനാകാതെ കിടക്കുകയാണ്. അതിൽ നിന്നും അടുത്ത നൂറു പേർക്ക് അഡ്മിഷൻ നൽകുന്നതിനുള്ള പരിശ്രമത്തിലാണ് മുതുകാട്. അത്തരം നൂറു കുട്ടികളെ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ള നല്ലവരായ വ്യക്തികളിൽ നിന്നും സ്‌പോൺസർഷിപ് ലഭിച്ചാൽ അനായാസം കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്നാണ് മുതുകാടിന്‍റെ പ്രതീക്ഷ. അതിനാൽ നല്ലവരായ അമേരിക്കൻ പ്രവാസി മലയാളികളിൽ താല്പര്യമുള്ളവരിൽ നിന്നും സ്‌പോൺസർഷിപ് ലഭിക്കുന്നതിനുള്ള സാധ്യതകൾ സംഘടനാ പ്രതിനിധികളുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ വിവിധ സംഘടനകളും വ്യക്തികളും സഹായ ഹസ്തവുമായി മുൻപോട്ടു വന്നു.

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് പ്രസിഡൻറ് ഡോ. അന്നാ ജോർജും ഭാരവാഹികളും കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്ക് പ്രസിഡന്‍റ് പോൾ ജോസും ഭാരവാഹികളും, ഫിലിപ്പ് മഠത്തിലിന്‍റെ നേതൃത്വത്തിലുള്ള കേരള കൾച്ചറൽ സെന്‍ററിന്‍റെ ഭാരവാഹികളും മറ്റു ചില വ്യക്തികളും മുതുകാടിനു സഹായ ഹസ്തം നീട്ടി. നാട്ടിൽ സ്വന്തമായി പല ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുള്ള ജോൺ ശാമുവേലും കുടുംബവും ചേർന്ന് അക്കാദമിയിലെ 10 കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനുള്ള തുക മുതുകാടിനെ ഏൽപ്പിച്ചു.

ഒരു കുട്ടിയെ ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്യുന്നതിന് രണ്ടായിരം ഡോളറാണ് നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഫൊക്കാന എന്ന സംഘടന മാജിക് പ്ലാനെറ്റിലെ അക്കാദമിക്ക് നൽകിവരുന്ന സഹായ സഹകരണങ്ങൾക്കു മുതുകാട് പ്രേത്യകം നന്ദി പറഞ്ഞു. ഫൊക്കാനയുടെ കൂടി സഹായം മൂലമാണ് അക്കാദമിയിലെ കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും അവർക്കു സ്വന്തമായി വരുമാന മാർഗം ലഭിക്കുന്നതിനുമായി "കരിസ്മ" എന്ന പേരിൽ തയ്യൽ, മെഴുകുതിരി നിർമ്മാണം, കുട നിർമ്മാണം, ടൂത്ത് ബ്രഷ് നിർമാണം തുടങ്ങിയ പല സംരംഭങ്ങളും തുടങ്ങാൻ ഇടയായത്. അതിന് മുൻകൈയെടുത്ത ഫൊക്കാനയെയും പ്രത്യേകിച്ചു അതിനു നേതൃത്വം നൽകിയ പോൾ കറുകപ്പള്ളിയേയും മുതുകാട് പ്രത്യേകം അഭിനന്ദിച്ചു. സ്വന്തം വീടും പറമ്പും വിറ്റും, മാജിക് പ്രദർശനങ്ങളിലൂടെ സമ്പാദിച്ച മുഴുവൻ തുക ഉപയോഗിച്ചും സാഹസികമായി ആരംഭിച്ച ഈ പ്രസ്ഥാനം ധാരാളം പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. എന്നാൽ പല നല്ലവരായ വ്യക്തികളുടെയും, സംഘടനകളുടെയും സർക്കാരിന്‍റേയും സഹായത്താൽ പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ സാധിച്ചതിനു എല്ലാവരോടും കടപ്പെട്ടിരിക്കുന്നു എന്ന് മുതുകാട് വികാരഭരിതനായി പറഞ്ഞു.

കേരളാ സെന്‍ററിൽ നടത്തപ്പെട്ട സ്വീകരണ യോഗത്തിനു പോൾ കറുകപ്പള്ളി, ഫിലിപ്പ് മഠത്തിൽ, അലക്സ് എസ്തപ്പാൻ, എബ്രഹാം കുര്യൻ എന്നിവർ നേതൃത്വം നൽകി. പ്രശസ്ത മലയാള സിനിമാ സീരിയൽ നടനും സിനിമാ നിർമാതാവുമായ ദിനേശ് പണിക്കരും സീരിയൽ നടനായ സുനിൽ പാലക്കലും യോഗത്തിൽ അഥിതികളായിരുന്നു. അക്കാദമിയിലെ കുട്ടികളെ ഭാഗികമായും മുഴുവനായും സ്പോൺസർ ചെയ്തും തങ്ങളാലാകുന്ന സംഭാവന നൽകിയും മുതുകാടിന്‍റെ ഈ സംരംഭത്തെ സഹായിക്കണമെന്ന് സന്മനസുള്ളവർക്ക്‌ ഫൊക്കാനാ ഭാരവാഹികളായ പോൾ കറുകപ്പള്ളിയെയോ ( 8455535671) ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കരയെയോ ( 5164451873) സമീപിക്കുക.

യൂണിയന്‍ നേതാവിനെ പുറത്താക്കി; സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കില്‍.
ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌
ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍.
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം.
ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ.
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്ന് ഒരാഴ്ചയ്ക്കക
മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോ
ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ചിന് സ്വീകരണം നൽകി.
ഷിക്കാഗോ: ഒക്ടോബർ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ടിനെ നേരിൽ കണ്ട് അനുമോദിക്കുന്നതിനായി ഷിക്കാഗോ ആർച്ച്ഡയസിസിലെ (ലത്തീൻ) ബിഷപ്പ് കർദിനാ