ഷിക്കാഗോ: ജെയിംസ് ഇല്ലിക്കൻ നേതൃത്വം നൽകുന്ന ഫോമാ ഇലക്ഷൻ പാനലിന്റെ അമേരിക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള പര്യടന പ്രചാരണത്തിന് ഷിക്കാഗോയിൽ പ്രൗഢഗംഭീര തുടക്കം കുറിച്ചു. വാക്കുകളേക്കാൾ ഉപരി പ്രവർത്തനത്തിനും വെറും സൗഹൃദത്തിനേക്കാൾ ഉപരികുടുംബ ബന്ധത്തിനും മുന്‍തൂക്കം നൽകുന്ന ന്ധഫോമാ ഫാമിലി ടീമിന്ന്ധ ഷിക്കാഗോയിലെ എല്ലാ മലയാളി സംഘടനകളുടെയും പരിപൂർണ പിന്തുണ ഉറപ്പാക്കിയതിന്റെ സന്തോഷത്തിലാണ് ടീം അംഗങ്ങൾ. സെപ്റ്റംബർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കാൻകണിൽ നടക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ പോഷക സംഘടനകളിൽ നിന്നും പ്രതിനിധികളുടെ സാന്നിധ്യവും ഉറപ്പാക്കുന്നതിന് പ്രചാരണവേള ഉപകാരപ്രദമായെന്ന് പ്രസിഡന്റ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൻ അറിയിച്ചു.
ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ 202224 വർഷത്തേക്കുള്ള ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ കാൻകണ്‍ കണ്‍വൻഷനിൽ വച്ച് നടക്കുന്നതാണ്. 1893ൽ സ്വാമി വിവേകാനന്ദൻ ന്ധഅമേരിക്കയിലെ എന്റെ സഹോദരീ സഹോദര·ാരെന്ധ എന്ന് അഭിസംബോധന ചെയ്തതിന്റെ ചരിത്രം ഉറങ്ങുന്ന അമേരിക്കയിലെ ന്ധവിൻഡി സിറ്റിന്ധ എന്ന ഷിക്കാഗോയുടെ മണ്ണിൽ നിന്നും വീണ്ടും ഫോമായുടെ സാരഥികളാകാൻ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ഷിക്കാഗോയിലെ സഹോദരീ സഹോദര·ാരെ എന്ന് അഭിസംബോധന ചെയ്യാൻ സാധിക്കുന്നത് ഫോമാ ഫാമിലി ടീം ആയതുകൊണ്ടാണ് എന്ന് ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്ന വിനോദ് കൊണ്ടൂർ പറഞ്ഞു.
വൈസ് പ്രസിഡന്റ് സ്ഥാനാർഥി സിജിൽ പാൽക്കലോടി, ട്രഷറർ സ്ഥാനാർഥി ജോഫ്റിൻ ജോസ് എന്നിവരും ജെയിംസ് ഇല്ലിക്കനോടും വിനോദ് കൊണ്ടൂരിനോടുമൊപ്പം ചടങ്ങിൽ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോക്ക് ന്യൂയോർക്കിലെ അത്യാവശ്യ ചടങ്ങിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നതിനാൽ ഈ ടീം അംഗങ്ങളോടൊപ്പം പങ്കെടുക്കാൻ സാധിച്ചില്ല.
ഷിക്കാഗോയിലും പരിസരത്തും നിന്നുള്ള വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് സംഘടനാ നേതാക്കൾ പങ്കെടുത്തിരുന്നു. ഷിക്കാഗോ മലയാളി അസോസിയേഷൻ, ഇല്ലിനോയി മലയാളി അസോസിയേഷൻ, കേരള അസോസിയേഷൻ ഓഫ് ചിക്കാഗോ, മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ, കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ചു അംഗങ്ങൾ പങ്കെടുത്തു .
ഫോമാ സെൻട്രൽ റീജിയൻ ആർ. വി. പി. ജോണ്‍ പാട്ടപതി, ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോണ്സണ് കണ്ണൂക്കാടൻ, ആന്‍േറാ കവലയ്ക്കൽ, ഫോമാ അഡ്വൈസറി വൈസ് ചെയർ പീറ്റർ കുളങ്ങര, ഫോമാ യൂത്ത് റെപ്പ് കാൽവിൻ കവലയ്ക്കൽ, ഫോമാ സീനിയർ സിറ്റിസണ്‍ ഫോറം ചെയർമാൻ ജോർജ് മാത്യൂ (ബാബു), ഫോമാ മുൻ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ (2016 18), മുൻ ട്രഷറർ ജോസി കുരിശിങ്കൽ (201618), ഫോമാ മുൻ വൈസ് പ്രസിഡന്റ് (201012) സ്റ്റാൻലി കളരിക്കമുറി, മുൻ കണ്വഷൻ ചെയർമാൻ സണ്ണി വള്ളിക്കളം (201618) തുടങ്ങിയവരോടൊപ്പം, ഷിക്കാഗോ മലയാളി അസോസിയേഷനിൽ നിന്നും ഷാജി എടാട്ട് (മുൻ എൻജിനീയർസ് അസോസിയേഷൻ പ്രസിഡന്റ്), രഞ്ജൻ എബ്രഹാം, തോമസ് മാത്യു, ജിതേഷ് ചുങ്കത്ത്, ഇല്ലിനോയി മലയാളി അസോസിയേഷനിൽ നിന്നും സിറിയക്ക് കൂവക്കാട്ടിൽ (പ്രസിഡന്റ് കെസിസിഎൻഎ.), സിബു കുളങ്ങര (പ്രസിഡന്റ്), ജോയി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്റ്), രാജൻ തലവടി; മിഡ് വെസ്റ്റ് മലയാളി അസോസിയേഷനിൽ നിന്നും പോൾസണ്‍ കുളങ്ങര, ബിനു കൈതകതൊട്ടിയിൽ, കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയിൽ നിന്നും സിബി പാത്തിക്കൽ; യുണൈറ്റഡ് മലയാളി അസോസിയേഷനിൽ നിന്നും ജോയ് കോട്ടൂർ, സൈമണ്‍ പള്ളിക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
മലയാളി അംഗ സംഘടനകളുമായി ചേർന്ന് ഒരു മലയാളി നെറ്റ് വർക്ക് ഉണ്ടാക്കാൻ ശ്രമിക്കും, ഒപ്പം വിവിധ മലയാളി പ്രഫഷണൽ സംഘടനകളുമായി ചേർന്ന്, അവരുടെ സേവനങ്ങൾ, പ്രത്യേകിച്ച് നോർത്ത് അമേരിക്കൻ മലയാളികൾക്ക് നൽകുവാൻ ഒരു കോമണ്‍ പ്ലാറ്റ്ഫോം ഉണ്ടാക്കാൻ ശ്രമിക്കും എന്ന് ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ പറഞ്ഞു.
അമേരിക്കൻ മലയാളി കുടുംബങ്ങളിൽ, പുതു തലമുറയെ വളർത്തിയെടുക്കുന്ന മാതാപിതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ ബോധവൽക്കരണത്തിലൂടെ പരിഹരിക്കാൻ, റീജൻ തലത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും എന്ന് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ സിജിൽ പാലക്കലോടി പറഞ്ഞു. തുടർന്ന് വിവിധ സംഘടനാ പ്രതിനിധികൾ ഫോമാ 20222024 കാലഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകി സംസാരിച്ചു.
|