• Logo

Allied Publications

Americas
ശ്രീ​രാ​മ​ക​ഥാ​മൃ​തം ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി​യ രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന് ഷി​ക്കാ​ഗോ ഗീ​താ മ​ണ്ഡ​ല​ത്തി​ൽ ശു​ഭാ​രം​ഭം
Share
ഷി​ക്കാ​ഗോ: രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ലൂ​ടെ മ​നു​ഷ്യ മ​ന​സി​ലേ​ക്ക് ആ​ധ്യാ​ത്മി​ക പു​ണ്യം നി​റ​ച്ചു​കൊ​ണ്ട് ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ല​ത്തി​ൽ ഭാ​ഗ​വ​ത​ശു​കം ബ്ര​ഹ്മ​ശ്രീ മ​നോ​ജ് ന​ന്പൂ​തി​രി രാ​മാ​യ​ണ​പാ​രാ​യ​ണ യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​ന്ദ​വ​സം​സ്കൃ​തി​യു​ടെ​യും ആ​ദ്ധ്യാ​ത്മി​ക പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും ആ​രാ​ധ​നാ ക്ര​മ​ത്തി​ന്‍റെ​യും ആ​കെ​ത്തു​ക​യാ​ണ് രാ​മാ​യ​ണം. അ​തു​പോ​ലെ ത​ന്നെ രാ​മാ​യ​ണ​ത്തെ എ​ങ്ങും, എ​വി​ടെ​യും ഉ​ത്കൃ​ഷ്ട​മാ​ക്കു​ന്ന​ത് അ​തി​ലെ സാ​ർ​വ്വ ലൗ​കീ​ക​മാ​യ ധ​ർ​മ്മ​ബോ​ധ​ത്തി​ന്‍റെ പ്ര​സ​ക്തി ത​ന്നെ​യാ​ണ് എ​ന്നും, മ​നു​ഷ്യ മ​ന​സി​ൽ സം​ഭൂ​ത​മാ​കു​ന്ന സം​ശു​ദ്ധി​യു​ടെ​യും ച​പ​ല​ത​ക​ളു​ടെ​യും അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ ഏ​തൊ​ക്കെ​യെ​ന്നു ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൂ​ടെ രാ​മാ​യ​ണ ക​വ്യം വ്യ​ക്ത​മാ​ക്കു​ന്നു എ​ന്നും ആ​ചാ​ര്യ​ൻ ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വ​ള​രെ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് ഗീ​താ​മ​ണ്ഡ​ലം ത​റ​വാ​ട് ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് രാ​മാ​യ​ണ​പാ​രാ​യ​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ച​ത്. അ​തി​നാ​ൽ ത​ന്നെ ഈ ​വ​ർ​ഷ​ത്തെ രാ​മാ​യ​ണ​പാ​രാ​യ​ണ യ​ജ്ഞം പ​ങ്കെ​ടു​ക്കു​വാ​ൻ ഷി​ക്കാ​ഗോ​യി​ൽ നി​ന്നും പു​റ​ത്തു നി​ന്നും വ​ള​രെ അ​ധി​കം ഭ​ക്ത​ർ വ​ന്നി​രു​ന്നു. രാ​മാ​യ​ണ ആ​ചാ​ര്യ ശ്രീ​മ​തി സു​ധാ ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഈ ​വ​ർ​ഷ​ത്തെ രാ​മാ​യ​ണ പാ​രാ​യ​ണ മ​ഹോ​ത്സ​വം ഒ​രു ദി​വ്യാ​നു​ഭൂ​തി​യാ​ണ് സൃ​ഷ്ടി​ച്ച​ത് എ​ന്ന് ഭ​ക്ത​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​മാ​യ​ണ​പാ​രാ​യ​ണ​ത്തി​നു ശേ​ഷം ന​ട​ന്ന ഭ​ജ​ന​യും പൂ​ജ​ക​ളും ഭ​ക്തി​യു​ടെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഭ​ക്ത​രെ എ​ത്തി​ച്ചു.

മ​നു​ഷ്യ​ന·​യ്ക്കും സ​ത്പ്ര​വ​ർ​ത്തി​ക​ൾ​ക്കും മാ​തൃ​ക​യാ​യി നി​ല​കൊ​ള്ളു​ന്ന രാ​മാ​യ​ണ ശ്ലോ​ക​ങ്ങ​ൾ സ​ദാ​ചാ​ര നി​ഷ്ട​മാ​യ കു​ടും​ബ​പ​ശ്ചാ​ത്ത​ല​വും ഹൃ​ദ​യ​ശു​ദ്ധി നി​റ​ഞ്ഞ ജീ​വി​ത​രീ​തി​യും പ​ക​ർ​ന്നു ത​ന്ന് ന​മ്മു​ടെ മ​ന​സ്‌​സ് കീ​ഴ​ട​ക്കും എ​ന്ന് ഗീ​താ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​മാ​യ​ണം​കാ​വ്യം ഇ​ന്ന​ത്തെ ജീ​വി​ത​ത്തി​ന് ഏ​റെ മാ​തൃ​ക​യാ​ണ്. മ​നു​ഷ്യ​ന് എ​ങ്ങി​നെ ജീ​വി​ക്ക​ണം എ​ന്ന് ഈ ​കാ​വ്യം വ​ര​ച്ചു​കാ​ട്ടു​ന്നു പു​ണ്യ​ഗ്ര​ന്ഥ​മാ​ണ് അ​ദ്ധ്യാ​ത്മ രാ​മാ​യ​ണം എ​ന്ന് ശേ​ഖ​ര​ൻ അ​പ്പു​ക്കു​ട്ട​നും ഈ ​രാ​മാ​യ​ണ കാ​ല​ത്തി​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ എ​ല്ലാ ഗൃ​ഹ​ങ്ങ​ളി​ലും ന​മ്മു​ക്ക് രാ​മാ​യ​ണ പാ​രാ​യ​ണം ഒ​രു ച​ര്യ ആ​ക്ക​ണം എ​ന്നും. ന​മ്മു​ടെ അ​ടു​ത്ത ത​ല​മു​റ​ക്ക് ഈ ​പൈ​തൃ​കം പ​ക​ർ​ന്നു കൊ​ടു​ക്കാ​ൻ ന​മ്മ​ളാ​ൽ ക​ഴി​യു​ന്ന​തെ​ല്ലാം ന​മ്മു​ക്ക് കൂ​ട്ടാ​യി ചെ​യ്യാ​ണ​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു മേ​നോ​നും ത​ങ്ങ​ളു​ടെ ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

രാ​മാ​യ​ണ പാ​രാ​യ​ണ യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്ത ബ്ര​ഹ്മ​ശ്രീ മ​നോ​ജ് ന​ന്പൂ​തി​രി​ക്കും, രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ശ്രീ​മ​തി സു​ധാ ജി​ക്കും, ശു​ഭാ​രം​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ശ്രീ ​ആ​ന​ന്ദ് പ്ര​ഭാ​ക​ർ, ശ്രീ ​ര​വി ദി​വാ​ക​ര​ൻ, ശ്രീ ​പ്ര​ജീ​ഷ്, ശ്രീ​മ​തി ര​മാ നാ​യ​ർ മ​റ്റ് എ​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും ബൈ​ജു എ​സ് മേ​നോ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. മ​ഹാ അ​ന്ന​ദാ​ന ച​ട​ങ്ങോ​ടെ ഈ ​വ​ർ​ഷ​ത്തെ രാ​മാ​യ​ണ​പാ​രാ​യ​ണ ശു​ഭാ​രം​ഭം പ​ര്യ​വ​സാ​നി​ച്ചു.

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്