• Logo

Allied Publications

Middle East & Gulf
ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ബേ​സി​ൽ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ സെ​യി​ന്‍റ് ബേ​സി​ൽ ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ യൂ​ത്ത് മൂ​വ്മെ​ന്‍റും സം​യു​ക്ത​മാ​യി സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ വ​ച്ച് ജൂ​ലൈ 15 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1 മു​ത​ൽ 4 വ​രെ സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പി​ൽ അ​ന്പ​തി​ൽ​പ​രം പേ​ർ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു.

ക്യാ​ന്പി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​ക​ർ​മ്മം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​മാ​ത്യു എം. ​മാ​ത്യു ര​ക്ത​ദാ​നം ന​ട​ത്തി നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക​യു​ടെ യു​വ​ജ​ന വി​ഭാ​ഗം ര​ക്ത​ദാ​നം പോ​ലു​ള്ള മ​ഹ​ത്പ്ര​വ​ർ​ത്തി​ക​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ജി​ജി ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി , സെ​യി​ന്‍റ് ബേ​സി​ൽ ഒ​സി​വൈ​എം), ജ​യ​ൻ സ​ദാ​ശി​വ​ൻ ബി​ഡി​കെ എ​ന്നി​വ​ർ ര​ക്ത​ദാ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചു. സെ​യി​ന്‍റ് ബേ​സി​ൽ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ട്ര​സ്റ്റി എം.​സി. വ​ർ​ഗീ​സ്, ആ​ക്ടി​സെ​ക്ര​ട്ട​റി സാ​മു​വേ​ൽ വ​ർ​ഗീ​സ്, സെ​യി​ന്‍റ് ബേ​സി​ൽ ഒ​സി​വൈ​എം വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​നു എ​ബ്ര​ഹാം എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക്യാ​ന്പ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​ന് സെ​യി​ന്‍റ് ബേ​സി​ൽ ഒ​സി​വൈ​എ​മ്മി​നു​ള്ള പ്ര​ശം​സാ ഫ​ല​കം ബി​ഡി​കെ കൈ​മാ​റി.

സെ​യി​ന്‍റ് ബേ​സി​ൽ ഒ​സി​വൈ​എം സെ​ക്ര​ട്ട​റി ഷൈ​ജു സ്വാ​ഗ​ത​വും, ജി​തി​ൻ ജോ​സ് ബി​ഡി​കെ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ബി​ഡി​കെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

സെ​യി​ന്‍റ് ബേ​സി​ൽ ഒ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രാ​യ ഐ​പ്പ് പി.​വി, എ​ബി ഉ​മ്മ​ൻ, ജ​യിം​സ്, റോ​ബി​ൻ​സാം, റെ​ജി മ​ത്താ​യി, ബി​ഡി​കെ പ്ര​വ​ർ​ത്ത​ക​രാ​യ ന​ളി​നാ​ക്ഷ​ൻ, ശ്രീ​കു​മാ​ർ, പ്രേം ​കി​ര​ണ്‍, ജാ​ൻ, നി​യാ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, വേ​ണു​ഗോ​പാ​ൽ, ക​ലേ​ഷ്, ബീ​ന, ജോ​ളി, യ​മു​ന ര​ഘു​ബാ​ൽ, ജോ​ബി, മ​നോ​ജ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

കു​വൈ​റ്റി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പു​ക​ളും, ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ളും, സ്ഥാ​പ​ന​ങ്ങ​ളും, കൂ​ടാ​തെ ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്ന അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും 69997588 / 99164260 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.