• Logo

Allied Publications

Europe
മ​ല​യാ​ളി സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ന് ഐ​റി​ഷ് ന​ഴ്സ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ദ​രം
Share
ഡ​ബ്ലി​ന്‍: മ​ല​യാ​ളി സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ന് ഐ​റി​ഷ് ന​ഴ്സ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ദ​രം. ഐ​റി​ഷ് ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്‌​വൈ​വ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ അ​ന്ത​ർ​ദേ​ശീ​യ ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും വി​സ്റ്റ ക​രി​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​നു​മാ​യ ലാ​ലു​പോ​ളി​നെ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

അ​യ​ർ​ല​ൻ​ഡ് ത​ല​സ്ഥാ​ന​മാ​യ ഡ​ബ്ലി​നി​ലെ റി​ച്ച്മ​ണ്ട് സ്ക്വ​യ​റി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ക​ര​ൺ മ​ക്ഗോ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​യ​ർ​ല​ണ്ടി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ഖി​ലേ​ഷ് മി​ശ്ര ഓ​ൺ​ലൈ​നാ​യി ആ​ശം​സ​യ​ര്‍​പ്പി​ച്ചു.

ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഹെ​ൽ​ത്ത്കെ​യ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി​യു​ടെ ചെ​യ​ർ​മാ​ൻ ഇ​ത്ത​ര​ത്തി​ൽ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​ത്. ഐ​റി​ഷ് ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ സ​ത്യ​സ​ന്ധ​വും ആ​ത്മാ​ർ​ഥ​വു​മാ​യ സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.

ത​നി​ക്ക് ല​ഭി​ച്ച ആ​ദ​ര​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഇ​ത്ര സ​മു​ന്ന​ത​മാ​യ ഒ​രു ച​ട​ങ്ങി​ലേ​ക്ക് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി ത​ന്നെ ക്ഷ​ണി​ച്ച​തി​ലും ആ​ദ​രി​ച്ച​തി​ലും ത​നി​ക്ക് ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ലാ​ലു​പോ​ൾ പ​റ​ഞ്ഞു.

അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്കാ​യി ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി പ്ര​ഗ​ത്ഭ​രാ​യ ന​ഴ്സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ക​യും അ​വ​രു​ടെ ജോ​ലി, ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും മി​ക​ച്ച തു​ട​ർ​സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി​യ​തി​നും ഉ​ള്ള അം​ഗീ​കാ​ര​മാ​യി പു​ര​സ്കാ​ര​ത്തെ കാ​ണു​ന്നു. തു​ട​ർ​ന്നും വി​സ്റ്റ​യെ സ​മീ​പി​ക്കു​ന്ന എ​ല്ലാ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ഏ​റ്റ​വും നി​ല​വാ​ര​മു​ള്ള​തും സു​താ​ര്യ​വു​മാ​യ സേ​വ​നം ഉ​റ​പ്പു വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പു​ര​സ്കാ​രം ഉ​ത്ത​ര​വാ​ദി​ത്വം വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്നും ന​ഴ്സു​മാ​ർ​ക്കാ​യു​ള്ള സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ത്മാ​ർ​ഥ​മാ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യും തു​ട​രാ​ൻ ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു .

ഐ​റി​ഷ് ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് രം​ഗ​ത്ത് 11 വ​ർ​ഷ​ക്കാ​ല​മാ​യി നി​റ​സാ​ന്നി​ധ്യ​മാ​ണ് വി​സ്റ്റ ക​രി​യ​ർ സൊ​ല്യൂ​ഷ​ൻ​സ്. ആ​യി​ര​ത്തി​ലേ​റെ ന​ഴ്സു​മാ​രെ ഇ​ന്ത്യ​യി​ൽ നി​ന്നും മ​റ്റു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി അ​യ​ർ​ല​ൻ​ഡി​ൽ എ​ത്തി​ക്കു​ക​യും മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക​യും അ​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യം തു​ട​ർ​ന്നും ഉ​റ​പ്പു വ​രു​ത്തു​ക​യും ചെ​യ്ത​തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ ലാ​ലു പോ​ളി​നെ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ദ​രി​ച്ച​ത്.

ഇ​ന്ത്യ, ഫി​ലി​പ്പീ​ൻ​സ്, നൈ​ജീ​രി​യ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ന​ഴ്സു​മാ​രു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ഴ്സ് ദി​നാ​ഘോ​ഷം സ​മാ​പി​ച്ചു.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.