• Logo

Allied Publications

Europe
യൂ​റോ​പ്യ​ൻ ക്നാ​നാ​യ യു​വ​ജ​ന​സം​ഗ​മം മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ബെ​ർ​ലി​ൻ: കെ​സി​വൈ​എ​ൽ ജ​ർ​മ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ദാ​ഹ് ' കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ച്ച് യൂ​റോ​പ്പി​ലെ ജ​ർ​മ​നി, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഇ​റ്റ​ലി, നെ​ത​ർ​ല​ൻ​ഡ്, ചെ​ക്ക് റി​പ്പ​ബ്ലി​ക് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യൂ​റോ​പ്യ​ൻ ക്നാ​നാ​യ യു​വ​ജ​ന​സം​ഗ​മം "സെ​ർ​വു​സ്' കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഭി. മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് പി​താ​വി​ന്‍റെ മാ​ർ​മി​ക്ത്വ​ത്തി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി തു​ട​ങ്ങി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കെ​സി​വൈ​എ​ൽ ജ​ർ​മ​നി പ്ര​സി​ഡ​ന്‍റ് നി​ധി​ൻ ഷാ​ജി വെ​ച്ചു​വെ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദൈ​വ​ത്തോ​ടും സ​ഭ​യോ​ടു​മു​ള്ള അ​ച​ഞ്ച​ല​മാ​യ വി​ശ്വ​സ്ത​ത കാ​ത്തു പ​രി​പാ​ലി​ച്ചു കൊ​ണ്ട് സ​മു​ദാ​യ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യും പാ​ര​ന്പ​ര്യ​വും പ​രി​പോ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ലൂ​ടെ അ​ഭി. പി​താ​വ് യു​വ​ജ​ന​ങ്ങ​ളെ ഓ​ർ​മ്മ​പ്പെ​ടു​ത്തി. കെ​സി​വൈ​എ​ൽ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ ജോ​സ് പാ​റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ്പി​രി​ച്ച​ൽ അ​ഡ്വൈ​സ​ർ ഫാ. ​ബി​നോ​യ് കൂ​ട്ട​നാ​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സ്വ​വം​ശ വി​വാ​ഹ​നി​ഷ്ഠ​യി​ലൂ​ടെ ക്നാ​നാ​യ സ​മു​ദാ​യ​ത്തെ വ​ള​ർ​ത്ത​ണ​മെ​ന്ന് യു​വ​ജ​ന​ങ്ങ​ളോ​ട് ലി​ബി​ൻ ജോ​സ് പാ​റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്തു.

യൂ​റോ​പ്പി​ലെ ക്നാ​നാ​യ യു​വ​ജ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ക, യു​വ​ജ​ന​ങ്ങ​ൾ ത​മ്മി​ൽ സൗ​ഹൃ​ദ​ങ്ങ​ൾ സ്ഥാ​പി​ക്കു​ക, യൂ​റോ​പ്പി​ൽ സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ​ത്തി​നു യു​വ​ജ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ന്ന യു​വ​ജ​ന​സം​ഗ​മ​ത്തി​ൽ നൂ​റോ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഡ​യ​റ​ക്ട​ർ ചി​ഞ്ചു അ​ന്ന പൂ​വ​ത്തേ​ൽ കെ​സി​വൈ​എ​ൽ പ​താ​ക ഉ​യ​ർ​ത്തി ഒൗ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം​കു​റി​ച്ച സം​ഗ​മ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ യു​വ​ജ​ന​ങ്ങ​ൾ പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​ന്ന​തി​നാ​യി ഐ​സ് ബ്രേ​ക്കിം​ഗ് പ്രോ​ഗ്രാ​മു​ക​ളും യു​വ​ജ​ന​ങ്ങ​ളു​ടെ ക​ലാ​കാ​യി​ക​പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ട്ടു.

യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​പാ​ട​വ​ത്തെ ല​ക്ഷ്യ​മാ​ക്കി​യു​ള്ള സെ​ഷ​ൻ ലി​ബി​ൻ ജോ​സ് പാ​റ​യി​ൽ ന​യി​ച്ചു. നി​ജോ ജോ​ണി പ​ണ്ടാ​ര​ശേ​രി​യി​ൽ, മ​രി​യ സ​ജി പു​ന്ന​ക്കാ​ട്ട്, കെ​സി​വൈ​എ​ൽ ജ​ർ​മ​നി പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് തോ​മ​സ് പ​ന്ത​മാം​ചു​വ​ട്ടി​ൽ, തോ​ബി​യാ​സ് പ​റ​പ​ള്ളി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ അ​ഡ്വൈ​സ​ർ സി. ​ജോ​മി എ​സ്ജെ​സി, ഫാ. ​മാ​നോ​ജ് എ​ലി​ത​ട​ത്തി​ൽ, ജോ​സ്മി ജോ​സ് അ​ത്താ​നി​ക്ക​ൽ, ജോ​ജി ജോ​സ​ഫ് മെ​ത്താ​യ​ത്ത്, സി​ജോ സാ​ബു നെ​ടും​തൊ​ട്ടി​യി​ൽ, ബോ​ണി സൈ​മ​ണ്‍ ഈ​ഴ​റാ​ത്ത്, ജെ​ബി​ൻ ജെ​യിം​സ് ക​ള​രി​ക്ക​ൽ, സേ​റ മോ​ഹ​ൻ ആ​ലോ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഏ​ക​ദി​ന ക​പ്പ​ൽ സ​വാ​രി​യോ​ടു കൂ​ടി ത്രി​ദി​ന യു​വ​ജ​ന​സം​ഗ​മം പ​രി​യ​വ​സാ​നി​ച്ചു.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​