• Logo

Allied Publications

Americas
ഇ​ന്ത്യാ​ന മാ​ളി​ൽ വെ​ടി​വ​യ്പ്; കൗ​മാ​ര​ക്കാ​ര​നാ​യ അ​ക്ര​മി​യു​ൾ​പ്പെ​ടെ നാ​ലു മ​ര​ണം
Share
ഗ്രീ​ൻ​വു​ഡ് (ഇ​ന്ത്യാ​ന): ഇ​ന്ത്യാ​ന ഗ്ലീ​ൻ​വു​ഡ് പാ​ർ​ക്കി​ൽ 22 വ​യ​സു​കാ​ര​നാ​യ തോ​ക്കു​ധാ​രി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റു മൂ​ന്നു പേ​ർ​ക്കു പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഗ്രീ​ൻ​വു​ഡ് പോ​ലി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചീ​ഫ് ജിം ​ഈ​ണ്‍ അ​റി​യി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വ് അ​ക്ര​മി​യെ വെ​ടി​വ​ച്ചു കൊ​ല​പെ​ടു​ത്തി​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ അ​ക്ര​മി സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. നി​യ​മ​പ​ര​മാ​യി തോ​ക്കു കൈ​വ​ശം വ​യ്ക്കാ​ൻ അ​നു​മ​തി​യു​ള്ള യു​വാ​വാ​ണ് അ​ക്ര​മി​ക്കു നേ​രെ നി​റ​യൊ​ഴി​ച്ച​ത്. വെ​ടി​യേ​റ്റ നാ​ലു പേ​രി​ൽ 3 പേ​ർ സ്ത്രീ​ക​ളും ഒ​രാ​ൾ പു​രു​ഷ​നു​മാ​ണ്. 12 വ​യ​സു​ള്ള ഒ​രു കു​ട്ടി​ക്കും വെ​ടി​യേ​റ്റി​ട്ടു​ണ്ട്.

ഇ​ന്ത്യാ​ന പോ​ലി​സ് മെ​ട്രോ​പൊ​ലി​റ്റ​ൻ പോ​ലി​സും മ​റ്റ് ഏ​ജ​ൻ​സി​ക​ളും സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വെ​ടി​വ​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ ഒ​രു റൈ​ഫി​ളും നി​ര​വ​ധി മാ​ഗ​സി​നും കൈ​യ്യി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നു പോ​ലി​സ് പ​റ​ഞ്ഞു.

പോ​ലി​സ് മ​രി​ച്ച​വ​രു​ടേ​യോ അ​ക്ര​മി​യു​ടേ​യോ അ​ക്ര​മി​യെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​ന്േ‍​റ​യോ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​മേ​രി​ക്ക​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വെ​ടി​വ​യ്പു സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് യു​എ​സ് ഹൗ​സ് ജു​ഡീ​ഷ്യ​റി ക​മ്മി​റ്റി അ​സോ​ൾ​ട്ട് വെ​പ്പ​ൻ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള നി​യ​മ നി​ർ​മാ​ണ​ത്തി​നു ത​യാ​റാ​കു​ന്പോ​ഴാ​ണ് ഈ ​പു​തി​യ സം​ഭ​വം.

യൂണിയന്‍ നേതാവിനെ പുറത്താക്കി; സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കില്‍.
ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌
ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍.
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം.
ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ.
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്ന് ഒരാഴ്ചയ്ക്കക
മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോ
ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ചിന് സ്വീകരണം നൽകി.
ഷിക്കാഗോ: ഒക്ടോബർ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ടിനെ നേരിൽ കണ്ട് അനുമോദിക്കുന്നതിനായി ഷിക്കാഗോ ആർച്ച്ഡയസിസിലെ (ലത്തീൻ) ബിഷപ്പ് കർദിനാ