• Logo

Allied Publications

Middle East & Gulf
കേളി മുസാഹ്മിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു
Share
റിയാദ് : കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയയുടെ അഞ്ചാം സമ്മേളനത്തിന്‍റെ ഭാഗമായി പ്രവാസികളുടെ പുനഃരധിവാസം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേളിയുടെ പതിനൊന്നാം കേന്ദ്രസമ്മേളനത്തിന്‍റെ മുന്നോടിയായാണ് വിവിധ ഏരിയ സമ്മേളനങ്ങൾ നടക്കുന്നത്.

മുസാഹ്മിയ ഏരിയായിലെ അൽഗുയയിൽ നടത്തിയ സെമിനാറിൽ കേളി ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം മോഡറേറ്ററായി. കേളി അൽഗുവയ്യ യൂണിറ്റ് സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗം സന്തോഷ് പ്രബന്ധം അവതരിപ്പിച്ചു. മുസാഹ്മിയ ഏരിയയിലെ നാല് യൂണിറ്റുകളിൽ നിന്നായി നൂറിലധികം പേർ സെമിനാറിൽ പങ്കെടുത്തു.

പ്രവാസി പുനഃരധിവാസത്തെ കുറിച്ചുള്ള സംശയങ്ങളും നിരവധി നിർദ്ദേശങ്ങളും സെമിനാറിൽ ഉയർന്നു വന്നു. നിർദ്ധനരായ പ്രവാസികളെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുക, തിരിച്ചെത്തുന്ന പ്രവാസികളുടെ തൊഴിലടിസ്ഥാനപെടുത്തി ഡാറ്റ ബാങ്ക് തയ്യാറാക്കുക എന്നിവയായിരുന്നു ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങൾ. ചർച്ചകൾക്ക് ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ് മറുപടി പറഞ്ഞു. കേളി പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത്, ബദിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശേരി, മുസാഹ്മിയ ഏരിയ സെക്രട്ടറി ഷമീർ പുലാമന്തോൾ, ഏരിയ പ്രസിഡന്‍റ് നടരാജൻ എന്നിവർ സെമിനാറിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. മുസാഹ്മിയ ഏരിയ സമ്മേളന സംഘാടക സമിതി ചെയർമാൻ നൗഷാദ് സെമിനാറിന് നന്ദി പറഞ്ഞു.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.