• Logo

Allied Publications

Americas
ഫോ​മാ ഗ്ലോ​ബ​ൽ ഫാ​മി​ലി ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​പ്പി​ച്ചു
Share
ഫ്ളോ​റി​ഡ: മെ​ക്സി​ക്കോ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കാ​ൻ​കൂ​ണി​ലു​ള്ള മൂ​ണ്‍ പാ​ല​സി​ൽ സെ​പ്റ്റം​ബ​ർ 2 മു​ത​ൽ 5 വ​രെ ന​ട​ക്കു​ന്ന ഫോ​മാ​യു​ടെ രാ​ജ്യാ​ന്ത​ര ഫാ​മി​ലി ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ൽ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് റൂ​മു​ക​ൾ തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്ന​ത്. കൂ​ടു​ത​ൽ റൂ​മു​ക​ൾ ല​ഭ്യ​മാ​കു​ന്ന പ​ക്ഷം, ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ പു​ന​രാ​രം​ഭി​ക്കും.

ഫോ​മാ​യി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മേ ക​ണ്‍​വ​ൻ​ഷ​നി​ലും ജ​ന​റ​ൽ ബോ​ഡി​യി​ലും വോ​ട്ടിം​ഗി​ലും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു എ​ന്നി​രി​ക്കെ, ഇ​തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഓ​രോ അം​ഗ​ങ്ങ​ൾ​ക്കും അ​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം​കൊ​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി വ​ള​രെ ആ​ത്മാ​ർ​ഥ​മാ​യി ത​ന്നെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഫോ​മാ കൊ​ടു​ക്കു​ന്ന ലി​സ്റ്റ് അ​നു​സ​രി​ച്ചു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ മൂ​ണ്‍ പാ​ല​സ് അ​ധി​കൃ​ത​ർ പ്ര​സ്തു​ത ദി​വ​സ​ങ്ങ​ളി​ൽ മീ​റ്റിം​ഗ് ഹാ​ളു​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ക​യു​ള്ളൂ, അ​ത​ല്ലെ​ങ്കി​ൽ 500 ഡോ​ള​ർ അ​ധി​ക​മാ​യി ന​ൽ​കേ​ണ്ടി വ​രും.

ഫോ​മാ​യു​ടെ ജ​ന​റ​ൽ കൗ​ണ്‍​സി​ലി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ഡെ​ലി​ഗേ​റ്റ് ലി​സ്റ്റു​ക​ളു​ടെ ആ​ദ്യ പ​തി​പ്പ് അ​സോ​സി​യേ​ഷ​ന് കൈ​മാ​റേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15 അ​വ​സാ​നി​ച്ചി​രു​ന്നു. തൊ​ണ്ണൂ​റു​ശ​ത​മാ​ന​ത്തോ​ളം അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ഡെ​ലി​ഗേ​റ്റ് ലി​സ്റ്റ് ഇ​തി​നോ​ട​കം ല​ഭി​ച്ച​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ജൂ​ലൈ 23 ന് ​ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സൂം ​ജ​ന​റ​ൽ ബോ​ഡി​യി​ൽ ഈ ​ഡെ​ലി​ഗേ​റ്റ് ലി​സ്റ്റി​ൽ നി​ന്നും ഉ​ള്ള​വ​ർ​ക്കാ​യി​രി​ക്കും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക. ഡെ​ലി​ഗേ​റ്റ് ലി​സ്റ്റി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​രം മെ​ന്പ​ർ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് ജൂ​ലൈ 25 വ​രെ ഉ​ണ്ടാ​യി​രി​ക്കും. ബൈ​ലോ​യി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ജ​ന​റ​ൽ ബോ​ഡി കൂ​ടു​ന്ന​ത്.

ഫോ​മാ​യു​ടെ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന ഒൗ​ദ്യോ​ഗി​ക തീ​യ​തി സെ​പ്റ്റം​ബ​ർ 2 മു​ത​ൽ 5 വ​രെ ആ​ണെ​ങ്കി​ലും, ഓ​ഗ​സ്റ്റ് 31 മു​ത​ൽ ത​ന്നെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ കാ​ൻ​കൂ​ണി​ൽ എ​ത്തി​ച്ചേ​രും. സെ​പ്റ്റം​ബ​ർ 6 വ​രെ അ​വി​ടെ തു​ട​രു​ക​യും ചെ​യ്യു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 80 ശ​ത​മാ​നം അം​ഗ​ങ്ങ​ളും ’ഫാ​മി​ലി ക​ണ്‍​വ​ൻ​ഷ​ൻ’ എ​ന്ന പേ​ര് അ​ന്വ​ർ​ത്ഥ​മാ​ക്കും വി​ധം കു​ടും​ബ​സ​മേ​തം ത​ന്നെ എ​ത്തി​ച്ചേ​രു​മെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്നി​ട്ടു​ള്ള ഫോ​മാ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ, അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ച്ചു​ത​ന്നെ ആ​യി​രു​ന്ന​തു​കൊ​ണ്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ത​ന്നെ നി​ര​വ​ധി ആ​ളു​ക​ൾ, പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു.

മ​ന്ത്രി​മാ​രും രാ​ഷ്ട്രീ​യ പ്ര​മു​ഖ​രും ക​ലാ​സാ​ഹി​ത്യ​രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും ഇ​ത്ത​വ​ണ​ത്തെ ക​ണ്‍​വ​ൻ​ഷ​ന് തി​ള​ക്ക​മേ​റും. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടും. ക​ണ്‍​വ​ൻ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​വ​രു​ടെ പേ​രും ഫോ​ണ്‍ ന​ന്പ​റും സ​ഹി​തം info@fomaa.org എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ൽ താ​ൽ​പ​ര്യം അ​റി​യി​ക്കേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ, അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ൾ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഫോ​ണി​ലൂ​ടെ വി​ളി​ച്ച​റി​യി​ക്കു​ന്ന​താ​യി​രി​ക്കും. ഫോ​മാ ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​യ് ശാ​മു​വ​ൽ ,കോ​ഓ​ർ​ഡി​നേ​റ്റ​ർ ബൈ​ജു വ​ർ​ഗീ​സ്,വൈ​സ് ചെ​യ​ർ​മാ​ൻ സാ​ജ​ൻ മൂ​ല​പ്ലാ​ക്ക​ൽ,സു​നി​ത നാ​യ​ർ,സി​മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള​രെ ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നേ​റു​ന്നു​ണ്ട്.

ര​ജി​സ്റ്റ​ർ ചെ​യ്ത് ക​ണ്‍​വ​ൻ​ഷ​ൻ വി​ജ​യി​പ്പി​ക്കാ​ൻ, പി​ന്തു​ണ അ​റി​യി​ച്ച എ​ല്ലാ​വ​ർ​ക്കും ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ്.​ടി. ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്,ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ തു​ട​ങ്ങി​യ​വ​ർ ന​ന്ദി അ​റി​യി​ച്ചു. ഇ​തി​നോ​ട​കം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​രി​ൽ നി​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും ആ ​വി​വ​രം info@fomaa.org ലേ​ക്ക് ഇ​മെ​യി​ലി​ലൂ​ടെ അ​റി​യി​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ പേ​യ്മെ​ന്‍റ് പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​വ​ർ, ബാ​ക്കി തു​ക ജൂ​ലൈ 25 ന് ​മു​ൻ​പാ​യി ന​ൽ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ