• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​റാ​മ​ത് വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി
Share
വാ​ൽ​സിം​ഗ്ഹാം: പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണം കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യ ഇം​ഗ്ല​ണ്ടി​ലെ ന​സ്ര​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന ബ​സി​ലി​ക്ക ഓ​ഫ് ഒൗ​ർ ലേ​ഡി ഓ​ഫ് വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ന​ട​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​റാ​മ​ത് തീ​ർ​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി.

രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​ന്‍റെ ആ​റാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ജ​പ​മാ​ല സ്തു​തി​ക​ളും, പ്രാ​ർ​ഥ​നാ മ​ഞ്ജ​രി​ക​ളും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ചാ​പ്പ​ലി​ലേ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തീ​ർ​ഥാ​ട​ന​ത്തി​ൽ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ഷ​നു​ക​ളി​ൽ നി​ന്നും വൈ​ദി​ക​രും സ​ന്യ​സ്ത​രും ഉ​ൾ​പ്പ​ടെ നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ആ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്പോ​ൾ രൂ​പ​ത​യി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യോ അ​തി​ല​ധി​ക​മോ ആ​യി​രി​ക്കു​ക​യാ​ണ്. ഈ​ശോ​യോ​ടും വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും ദാ​ഹ​മു​ള്ള ഒ​രു സ​മൂ​ഹ​ത്തെ​യാ​ണ് രൂ​പ​ത​യോ​ട് ദൈ​വം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​ത്. ഈ ​ഭൂ​മി​യി​ൽ ദൈ​വ​ത്തി​ന്‍റെ വാ​സ​സ്ഥ​ല​മാ​യ​ത് പ​രി​ശു​ദ്ധ മ​റി​യ​ത്തി​ലാ​ണ് അ​തു​കൊ​ണ്ട് ത​ന്നെ നി​ത്യ​ത​യി​ൽ ദൈ​വം മ​റി​യ​ത്തെ വ​ഹി​ക്കു​ക​യാ​ണ് . മാം​സ​മാ​യ വ​ച​ന​ത്തെ ഉ​ദ​ര​ത്തി​ൽ വ​ഹി​ച്ച പ​രി​ശു​ദ്ധ മ​റി​യ​ത്തെ തി​രി​ച്ച​റി​യു​വാ​നും, അ​മ്മ​യെ​ക്കു​റി​ച്ചു​ള്ള വി​ശു​ദ്ധ ഗ്ര​ന്ഥ പാ​ര​ന്പ​ര്യം തി​രി​ച്ച​റി​യു​ന്ന​തും , സ​ഭാ​പി​താ​ക്ക·ാ​രു​ടെ പ്ര​ബോ​ധ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​വാ​നും ആ​രാ​ധ​നാ​ക്ര​മ ഗ്ര​ന്ഥ​ങ്ങ​ളി​ലു​ള്ള പ​രി​ശു​ദ്ധ അ​മ്മ​യെ​ക്കു​റി​ച്ചു​ള്ള വി​ശ്വാ​സ​ത്തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​വാ​നും ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന മ​ദ്ധ്യേ വി​ശാ​സി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

രാ​വി​ലെ ജ​പ​മാ​ല പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച തീ​ർ​ഥാ​ട​ന​ത്തി​ൽ റ​വ ഫാ. ​ജോ​സ​ഫ് അ​ടാ​ട്ട് വി​സി മ​രി​യ​ൻ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ ന​ട​ന്ന പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ കാ​ർ​മ്മി​ക​ത​ത്വം വ​ഹി​ക്കു​ക​യും രൂ​പ​താ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് , സി​ഞ്ചെ​ല്ലൂ​സ്മാ​രാ​യ റ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ , റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി . ബി​എ​സ് . ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി. കേം​ബ്രി​ഡ്ജ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് പ​ന്ത​മാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​സ​ഫ് ചെ​റി​യാ​ൻ, സോ​ണി ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മ​റ്റി​യാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച​ത്.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്