• Logo

Allied Publications

Americas
ലോസ്ആഞ്ചലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 22ന് കൊടിയേറും
Share
ലോസ്ആഞ്ചലസ്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് സാന്‍ഫെര്‍ണാണ്ടോ വാലിയിലുള്ള ദേവാലയം ഒരുങ്ങി. ജൂലൈ 22 മുതല്‍ 31 വരെയാണ് തിരുനാള്‍.രണ്ടു വര്‍ഷത്തിനുശേഷം കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ ഇത്തവണ വലിയ ആത്മീയ ആഘോഷമായിട്ടാണ് തിരുനാള്‍ നടത്തുന്നതെന്ന് ഇടവക വികാരിയും ചുമതലക്കാരും അറിയിച്ചു.

22ന് വൈകുന്നേരം 7.30ന് കൊടിയേറുന്നതോടുകൂടി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്നുള്ള ഒമ്പത് ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയും, നൊവേനയും ഉണ്ടായിരിക്കും. 23 മുതല്‍ വൈകുന്നേരം നടക്കുന്ന കുര്‍ബാനകള്‍ യുവജനങ്ങള്‍, മതബോധന വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, മാതാപിതാക്കള്‍, 14 വയസിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്കുള്ള സമര്‍പ്പണമാണ്. ഓരോ ദിവസവും നടക്കുന്ന കുര്‍ബാന സമര്‍പ്പണത്തിന് വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകരുടെ സമര്‍പ്പണം ഉണ്ടായിരിക്കുന്നതാണ്.

പ്രധാന തിരുനാള്‍ ദിവസങ്ങളായ 30,31 തീയതികളില്‍ ആഘോഷമായ പാട്ടുകുര്‍ബാന, റാസ, ലദീഞ്ഞ്, ചെണ്ടമേളം എന്നിവയും വൈകുന്നേരം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലെ ചില സുപ്രധാന ഘട്ടങ്ങള്‍ 'ക്രൂശിന്‍റെ പ്രണയിനി' എന്ന സംഗീതദൃശ്യാവിഷ്‌കാരത്തിലൂടെ ഇടവകാംഗങ്ങള്‍ അവതരിപ്പിക്കും. സോളി മാത്യു നേതൃത്വം നല്കും. 31നു വൈകുന്നേരം ഫിലഡല്‍ഫിയ ഇടവക വികാരി റവ.ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.

തിരുനാളിന്റെ ഭാഗമായി വിവിധ ദേവാലയങ്ങളില്‍ കലാപരിപാടികളും, യുവജനങ്ങള്‍ സംഘടിപ്പിക്കുന്ന തട്ടുകടയും, സിനിമാ പ്രദര്‍ശനവും നടക്കും. ഈവര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി റവ.ഫാ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, ട്രസ്റ്റിമാരായ സന്തോഷ് ജയിംസ്, സോണി അറയ്ക്കല്‍ എന്നിവര്‍ ക്ഷണിക്കുന്നു. തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സിന്ധു വര്‍ഗീസ് മരങ്ങാട്ട് നേതൃത്വം നല്കുന്ന വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

യൂണിയന്‍ നേതാവിനെ പുറത്താക്കി; സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കില്‍.
ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌
ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍.
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം.
ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ.
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്ന് ഒരാഴ്ചയ്ക്കക
മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോ
ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ചിന് സ്വീകരണം നൽകി.
ഷിക്കാഗോ: ഒക്ടോബർ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ടിനെ നേരിൽ കണ്ട് അനുമോദിക്കുന്നതിനായി ഷിക്കാഗോ ആർച്ച്ഡയസിസിലെ (ലത്തീൻ) ബിഷപ്പ് കർദിനാ