• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തു നേ​തൃ​ത്വം
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി​യെ ര​ണ്ടു വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ശേ​ഷം ചേ​ർ​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 34 അം​ഗ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ൽ നി​ന്നാ​ണ് ഏ​ഴം​ഗ സെ​ക്ര​ട്ട​റി​യേ​റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ അം​ഗീ​ക​രി​ച്ച ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​യോ​ടെ അ​ഞ്ചു സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളി​ൽ നി​ന്നും ഏ​ഴാ​യി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഉ​യ​ർ​ത്തി. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ചേ​ർ​ന്ന ആ​ദ്യ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ നി​സാ​ർ കൊ​ല്ല​ത്തെ പ്ര​സി​ഡ​ന്‍റാ​യും ജ​ഗ​ത് കൃ​ഷ്ണ​കു​മാ​റി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞ​ടു​ത്തു. കൂ​ടാ​തെ രാ​ജ് കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ) കി​ഷോ​ർ കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്) സ​ന്തോ​ഷ് കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ (സെ​ക്ര​ട്ട​റി​മാ​ർ) ബി​നു കു​ണ്ട​റ (അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ടു​ത്ത ര​ണ്ടു വ​ർ​ഷം കൂ​ടു​ത​ൽ ജ​ന​കീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി സം​ഘ​ട​ന​യെ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു ന​യി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും ജി​സി​സി ത​ല​ത്തി​ൽ കൊ​ല്ലം അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ക്കാ​നും കൊ​ല്ലം ജി​ല്ലാ കേ​ന്ദ്രീ​ക​രി​ച്ചു ഇ​പ്പോ​ൾ തു​ട​ങ്ങി​യി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ രൂ​പ രേ​ഖ ത​യ്യാ​റാ​ക്കി പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ല​വും സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​റും അ​റി​യി​ച്ചു. ബ​ഹ്റി​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ൾ കെ​പി​എ യു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും ഇ​രു​വ​രും അ​ഭ്യ​ർ​ഥി​ച്ചു. ക​ഴി​ഞ്ഞ കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബ​ഹ്റി​നി​ലെ പൊ​തു സ​മൂ​ഹം ന​ൽ​കി​യ പി​ന്തു​ണ​ക്കു ന​ന്ദി അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം തു​ട​ർ​ന്നും സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത