ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ വി. അൽഫോൻസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ മേരി മാക്ല്പ്പിന്റെയും സംയുക്തതിരുനാൾ ജൂലൈ 29, 30, 31 തീയതികളിൽ, നോർത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തിൽ(688 Nudgee Road, Northgate) ഭക്ത്യാദരപൂർവം ആഘോഷിക്കുന്നതാണ്.
തിരുനാളിന് ഒരുക്കമായി ജൂലൈ 22 മുതൽ എല്ലാദിവസവും നൊവേനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
ജൂലൈ 29 വെള്ളി കൊടിയേറ്റ്, പ്രസുദേന്തിവാഴ്ച ഫാ. തോമസ് അരീക്കുഴി, ഫാ. ജിയോ ഫ്രാൻസിസ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും.
 ജൂലൈ 30ന് ശനിയാഴ്ച നടക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠയ്ക്കും, റാസാ കുർബാനയ്ക്കും ഫാ. അബ്രഹാം കഴുന്നടിയിൽ, ഫാ. ഡാനിഷ് കേച്ചേരിയിൽ ശുശ്രൂഷകരായിരിക്കും.
ജൂലൈ 31 ഞായർ ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, വെടിക്കെട്ട്, സ്നേഹവിരുന്ന്. തിരുനാൾ തിരുകർമ്മങ്ങൾക്ക് ഫാ. ആന്‍േറാ ചിരിയൻകണ്ടത്, ഫാ. റോണി കളപ്പുരയ്ക്കൽ, ഫാ. ജോർജ് മങ്കുഴിക്കരി, ഫാ. ജോഷി പറപ്പള്ളിൽ നേതൃത്വം നൽകും.ഇടവവികാരി ഫാ. ജോർജ് മങ്കുഴിക്കരി, ട്രസ്റ്റിമാരായ ജോണ്‍ മാത്യു, ജോർജ് വർക്കി, ആൻസി ജോമോൻ, തിരുനാൾ കമ്മിറ്റി കണ്‍വീനർമാരായ ജോസഫ് സേവ്യർ, ബിറ്റു ജോർജ് നേതൃത്വം നൽകുന്ന തിരുനാൾ കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഇടവക വികാരി: ഫാ. ജോർജ് മങ്കുഴിക്കരി 0438411417 ട്രസ്റ്റി ജോണ്‍ മാത്യു: 0423741833
|