ന്യൂയോർക്ക്: ഭദ്രമായ ഭാരതവും സംതൃപ്തമായ കേരളവുമാണ് കേരളാ കോണ്‍ഗ്രസിന്റെ നിലപാടെന്നതിനാൽ, കേരളാ കോണ്‍ഗ്രസിന് വിട്ടുവീഴ്ച്ചയില്ലാതെ കേരളത്തിനു വേണ്ടി നിലകൊള്ളാനാകുമെന്ന് ജോസ് കെ. മാണി എംപി. കേരളത്തെ നോളജ് ഹബ് ആക്കുക എന്നതാണ് ഗ്ലോബലൈസേഷനെ ഫലപ്രദമാക്കുന്നതിനുള്ള കേരളാമാർഗം. ന്യൂയോർക്കിൽ വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികൾ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കേരളാ കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി. പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോർക്ക് ചാപ്റ്റർ നേതൃത്വം നൽകി. പ്രസിഡന്റ് ജോണ്‍ സി വർഗീസ് (സലിം) അധ്യക്ഷനായിരുന്നു.
ആഗോളവൽക്കരണത്തിൽ ഇന്ത്യക്കാരാണ് നേതൃനിരയിലുള്ളത്. സുന്ദർ പിച്ചൈ ( അൽഫബെറ്റ്ഗൂഗിൾ), തോമസ് കുര്യൻ ( ഗൂഗിൽ ക്ലൗഡ്), സത്യ നാദെല്ല (മൈക്റോസോഫ്റ്റ്), ജോർജ് കുര്യൻ ( നെറ്റാപ്), പരാഗ് അഗർവാൾ (ട്വിറ്റെർ),ലീനാ നയർ ( ഷനാൽ), ഷന്റനു നാരായണ്‍ ( അഡോബി), അരവിന്ദ് കൃഷ്ണ( ഐ ബി എം), സഞ്ജയ് മെഹ്റോത്ര (മൈക്റോണ് ടെക്നോളജി), നികേഷ് അറോറ (പെയ്ലോ ആൽട്ടോ നെറ്റ് വർക്), ജയ്ശ്രീ ഉല്ലാൽ (അരിസ്റ്റാ നെറ്റ് വർക്സ്), അമ്രപലി ഗാൻ (ഒണ്‍ലി ഫാൻസ്), അജയ് പാൽ സിംഗ് ബങ്ക (മാസ്റ്റർ കാർഡ്), രേവതി അദ്വൈതി (ഫ്ളെക്സ്) എന്നിങ്ങനെ ഏറെ ഇന്ത്യൻ യുവാക്കളാണ് ഇന്ന് ലോകം നിയന്ത്രിക്കുന്നത്. ഇത്തരം പോസിറ്റിവ് വസ്തുതകൾ പ്രസിദ്ധീകരിക്കുന്പോൾ മാധ്യമങ്ങളുടെ റേറ്റിംഗ് കൂടുന്നില്ല, മറിച്ച് നെഗറ്റിവ് കാര്യങ്ങളാണ് മീഡിയാ റേറ്റിംഗിനു വേണ്ടി പ്രചരിപ്പിക്കുന്നത്. അതു കൊണ്ട്, കേരളത്തിലെ നവ തലമുറയിലെ ആഗോള നേതൃ സാമർഥ്യത്തെ കാണാതെ പോകരുത്. ഇനിയുള്ള ലോകം ഇത്തരത്തിലുള്ള പ്രതിഭകൾ നയിക്കണമെങ്കിൽ, കേരളത്തെ ആഗോള നോളജ് ഹബ് ആക്കുകയാണ് പ്രധാനമായി നാം ചെയ്യേണ്ടത്. ആ ലക്ഷ്യത്തോടെയാണ് സയൻസ് സിറ്റിയും മറ്റനവധി ആധുനിക വിദ്യഭ്യാസ സമുച്ചയങ്ങളും കേരളത്തിൽ നമ്മൾ മുൻകൈയെടുത്ത് നടപ്പാക്കി വരുന്നത്.
 ജാതി,മത പരിഗണനകളില്ലാത്ത ഒരു സംസ്ഥാന പാർട്ടി എന്ന നിലയിൽ കേരളാ കോണ്‍ഗ്രസിന് വിട്ടുവീഴ്ച്ചയില്ലാതെ കേരളത്തിനു വേണ്ടി നിലകൊള്ളാനാകും എന്നതാണ് പ്രധാന സവിശേഷത. മറ്റു ദേശീയ പാർട്ടികളോട് അസ്പർശ്യതപുലർത്താതെ, ഭദ്രമായ ഭാരതവും സംതൃപ്തമായ കേരളവും എന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ നിലപാട്. അതിനുള്ള കേഡർ സംവിധാനത്തിലേക്ക് കേരളാ കോണ്‍ഗ്രസ് പാർട്ടി മുന്നേറുകയാണ്. പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോണ്‍ സി. വർഗീസ് നേതൃത്വം ന്യൂയോർക്കിൽ സഹായകമാകട്ടേയെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.
കേരളത്തിലെ ഏറെ യുവജനങ്ങൾ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം വിദേശരാജ്യങ്ങളിലേക്ക് ഉപരി പഠനത്തിനായി ചേക്കേറുന്നു. ശേഷിയുടെയും യുവജന ശക്തിയുടെയും കൈമാറ്റമാണുണ്ടാകുന്നത്. ഇതിന്റെ ഗുണവശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകൾ മലയാളികൾ മനസിലാക്കണം. കേരളത്തെ ഒരു നോളഡ്ജ് ഹബ് ആക്കി മാറ്റുക എന്നതാണ് ഏറ്റവും സമർഥമായ നടപടി.
ഗൂഗിൾ, ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്ട്, ഐബിഎം., ഇൻഫോസിസ്, വിപ്രോ, സാൻഡിസ്ക്, ഫർമസ്യൂട്ടിക്കൽ കന്പനി നൊവാർട്ടീസ് തുടങ്ങി ലോകത്തിലെ നിയന്ത്രണശക്തികളായ കന്പനികളുടെയെല്ലാം നയിക്കുന്നത് മലയാളികൾ ഉൾപ്പെടയുള്ള ഇന്ത്യക്കാരാണ്. ലോകം എന്പാടുമുള്ള ബിഎംഡബ്ല്യു കാറുകൾക്കുള്ളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ സിസ്റ്റം ടെക്നോ പാർക്കിലുള്ള നൂറു പേര് മാത്രം ജോലി ചെയ്യുന്ന അക്കേഷ്യ ടെക്നോളജി എന്ന കന്പനിയാണ് നൽകുന്നത്. യുവജങ്ങളുടെ വർധിച്ചു വരുന്ന ആധുനിക വിദ്യഭ്യാസ്സാവശ്യങ്ങൾ നിർവഹിക്കുന്നതിന് കാലതാമസ്സം വന്നാൽ അത്, ഒരു സാമൂഹിക അസന്തുലിതാവസ്ഥ (െീരശമഹ ശായമഹമിരല) സൃഷ്ടിക്കുവാൻ സാധ്യതയേറുകയാണ്. അതുകൊണ്ട്, കേരളത്തെ ഒരു നോളഡ്ജ് ഹബ് ആക്കി മാറ്റേണ്ടത് ഏറ്റം പ്രധാനമാണ്.
ജോസ് മലയിൽ, ആന്‍േറാ രാമപുരം, ഫോമാ മുൻ പ്രസിഡന്റ് ബേബി ഉൗരാളിൽ, ബിസിനസ്സ് ഐക്കണ്‍ വർക്കി ഏബ്രാഹം, ദീപിക മുൻ മാനേജിങ് ഡയറക്ടർ സുനിൽ കൂഴന്പാല, ജോസഫ് മാത്യൂ ഇഞ്ചക്കൽ, ഫോമാ പ്രസിഡൻറ് അനിയൻ ജോർജ്, ഓർമാ ഇന്റനാഷണൽ പ്രസിഡന്റ് ജോർജ് നടവയൽ, കൈരളി ചാനൽ ഡയറക്ടർ ജോസ് കാടാപുറം, വേൾഡ് മലയാളി കൗണ്‍സിൽ പ്രധിനിധി തങ്കമണി അരവിന്ദ്, കേരള സെന്റർ ഇ. എം. സ്റ്റീഫൻ, ടോമാർ കണ്‍സ്റ്റ്ക്ഷൻ ഗ്രൂപ്പ് ചെയർമാൻ തോമസ് മൊട്ടക്കൽ, കോശി ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
ന്യൂയോർക്കിലെയും സമീപ സ്ഥലങ്ങളിലെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ, ജോസ് കെ മാണി എംപിയ്ക്കു നൽകിയ സ്വീകരണ യോഗത്തിൽ ചേർന്നു പ്രവർത്തിച്ചു.
|