• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ലെ വി​ദ്യാ​ഭ്യാ​സ​ത്തെക്കുറിച്ച് വെ​ബി​നാ​ർ സംഘടിപ്പിക്കുന്നു
Share
ബെ​ർ​ലി​ൻ: ആ​ഗോ​ള​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​പ്പോ​ഴും പു​തു​മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ൾ തേ​ടു​ക​യും പി​ടി​ച്ച​ട​ക്കു​ക​യും ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ഒ​ട്ടും പി​ന്നി​ല​ല്ല. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നും, തെ​ഴി​ല​ധി​ഷ്ടി​ത വി​ദ്യാ​ഭ്യാ​സ​ത്തി​നും ജോ​ലി​യ്ക്കു​മാ​യി ലോ​ക രാ​ഷ്ട്ര​ങ്ങ​ളി​ലേ​യ്ക്ക് കു​ടി​യേ​റു​ന്പോ​ൾ ആ​ധു​നി​ക ലോ​ക​ത്ത് ജ​ർ​മ​നി​പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​ത് വ​ലി​യ സാ​ന്പ​ത്തി​ക ചെ​ല​വി​ല്ലാ​തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ക​ര​സ്ഥ​മാ​ക്കാം എ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​യി​ട്ടു ത​ന്നെ​യാ​ണ്.

ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ജ​ർ​മ​നി​യി​ൽ ഒ​ട്ട​ന​വ​ധി മ​ല​യാ​ളി​ക​ളാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. മു​ൻ​പ് പ​ഠ​നം ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ​ത​ന്നെ രാ​ജ്യം വി​ട​ണ​മെ​ന്നു​ള്ള ച​ട്ടം മാ​റ്റി ഇ​വി​ടെ​ത​ന്നെ ജോ​ലി ക​ണ്ടു​പി​ടി​ക്കാ​നും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നും ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ത്തി​ൽ പ​ല​പ്പോ​ഴാ​യി മാ​റ്റം വ​രു​ത്തി​യ​ത് പ​ഠ​ന​ത്തി​നാ​യി കു​ടി​യേ​റി​യ മ​ല​യാ​ളി​ക​ൾ എ​ല്ലാം​ത​ന്നെ വ​സൂ​ലാ​ക്കി​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ത്തി​ൽ നി​ന്നും പ്ല​സ്ടു ക​ഴി​യു​ന്പോ​ൾ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ ജ​ർ​മ​നി​യി​ലേ​യ്ക്ക് കു​ടി​യേ​റാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ്.

ജ​ർ​മ​നി​യി​ലെ പൊ​തു​വെ വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യം, വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ, ഇ​വി​ടെ പ​ഠി​ച്ച ശേ​ഷം ജോ​ലി ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത, വി​സ, റ​സി​ഡ​ന്‍റ് പെ​ർ​മി​റ്റ്, പൗ​ര​ത്വം തു​ട​ങ്ങി​യ​വ​യെ​പ്പ​റ്റി​യും മ​റ്റു സാം​സ്കാ​രി​ക വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി​യു​മു​ള്ള ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന ഒ​രു വെ​ബി​നാ​ർ ജൂ​ലൈ 16 ഇ​ൻ​ഡ്യ​ൻ സ​മ​യം വൈ​കു​ന്നേ​രം ഏ​ഴി​ന് സൂം ​വെ​ർ​ച്ച്വ​ൽ പ്ളാ​റ്റ്ഫോ​മി​ൽ ന​ട​ക്കും.

വി​ഷ​യാ​ധി​ഷ്ടി​ത​മാ​യി സെ​ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് യൂ​റോ​പ്പി​ലെ മു​തി​ർ​ന്ന മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും (മു​ഖ്യ​പ​ത്രാ​ധി​പ​ർ, പ്ര​വാ​സി, ഓ​ണ്‍​ലൈ​ൻ) സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​സ് കു​ന്പി​ളു​വേ​ലി​ൽ, മാ​യാ അ​രു​ണ്‍ (അ​ക്കൗ​ണ്ടിം​ഗ് ക​ണ്‍​സ​ൽ​ട്ട​ന്‍റ്, ക​നേ​ഡി​യ​ൻ സെ​ളാ​ർ, മ്യൂ​ണി​ക്ക്) എ​ന്നി​വ​രാ​ണ്. വെ​ബി​നാ​ർ മോ​ഡ​റേ​റ്റ് ചെ​യ്യു​ന്ന​ത് നീ​ര​ജ ജാ​ന​കി (ബം​ഗ​ളു​രു)​ആ​ണ്.

വെ​ബി​നാ​റി​ന്‍റെ ലൈ​വ് Mentors4u ന്‍റെ ഫേ​സ്ബു​ക്കി​ൽ ഉ​ണ്ടാ​യി​രി​യ്ക്കും.

പ്ര​തി​ഭാ​ധ​ന​രാ​യ യു​വ വി​ദ്യാ​ർ​ഥി​ക​ളെ അ​വ​രു​ടെ ക​ഴി​വു​ക​ൾ​ക്കും അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്കും ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പ്രൊ​ഫ​ഷ​ണ​ൽ പാ​ത​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും ജോ​ലി​യു​ടെ ലോ​ക​ത്തേ​ക്ക് വി​ജ​യ​ക​ര​മാ​യി പ്ര​വേ​ശി​ക്കാ​ൻ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ഒ​രു ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത സം​രം​ഭ​മാ​ണ് Mentors4u.

ജ​ർ​മ​നി​യി​ലെ ബോ​ണി​ൽ സ്ഥി​തി​ചെ​യ്യു​ന്ന United Nations Convention Combat Desertification (UNCCD) ആ​സ്ഥാ​ന​ത്ത് ജി 20 ​ഗ്ലോ​ബ​ൽ ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ കോ​ർ​ഡി​നേ​ഷ​ൻ ഓ​ഫീ​സ് ഡ​യ​റ​ക്ട​റാ​യ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി​യു​ടെ പ്ര​ത്യേ​ക താ​ൽ​പ്പ​ര്യ​ത്തി​ലാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Webinar Link
https://facebook.com/events/s/webinargermaneducationsyste/1202330040601140/

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ