• Logo

Allied Publications

Middle East & Gulf
കേളി ഏരിയ സമ്മേളനം; അൽഖർജ് സമ്മേളന ലോഗോ പ്രകാശനം ചെയ്തു
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന അൽഖർജ് ഏരിയ ഒൻപതാമത് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്‌തു.

അൽഖർജിലെ സനയ്യ യൂണിറ്റ് പരിധിയിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങിൽ ഏരിയ പ്രസിഡന്റ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ഷബി അബ്ദുൽസലാം സ്വാഗതം പറഞ്ഞു. സമ്മേളനം ഇന്ത്യൻ കർഷക സമര വിജയത്തിന് സമർപ്പിക്കുന്നതായി ഏരിയ സെക്രട്ടറി അറിയിച്ചു.

ജൂലൈ 29 ന് നടക്കുന്ന ഏരിയ സമ്മേളത്തിനു മുന്നോടിയായി സെവൻസ് ഫുട്ബാൾ ടൂർണമെന്റ്, ‘ലഹരിയില്‍ മുങ്ങുന്ന ആരോഗ്യം’ എന്ന വിഷയത്തിൽ വെബിനാർ എന്നിവ സംഘടിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, ഏരിയ കമ്മറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് അംഗങ്ങൾ എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ഏരിയ ജോയിന്റ് ട്രഷറർ ജയൻ പെരുനാട്‌ ചടങ്ങിന് നന്ദി പറഞ്ഞു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.