• Logo

Allied Publications

Europe
കൊ​ളോ​ണി​ൽ തി​രു​വോ​ണ​മ​ഹോ​ൽ​സ​വം ഓ​ഗ​സ്റ്റ് 27ന്
Share
കൊ​ളോ​ണ്‍: മ​ല​യാ​ളി മ​ന​സി​ൽ ക​ന​ക​സ്മൃ​തി​ക​ളു​ണ​ർ​ത്തു​ന്ന തി​രു​വോ​ണം കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി ര​ണ്ടാം ത​ല​മു​റ​യെ​യും ജ​ർ​മ​ൻ സു​ഹൃ​ത്തു​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ആ​ഘോ​ഷി​ക്കു​ന്നു.

കൊ​ളോ​ണ്‍, വെ​സ്ലിം​ഗ് സെ​ന്‍റ് ഗെ​ർ​മാ​നൂ​സ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (ബോ​ണ​ർ സ്ട്രാ​സെ 1, 50389,) ഓ​ഗ​സ്റ്റ് 27 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന്(​പ്ര​വേ​ശ​നം നാ​ല​ര മു​ത​ൽ) പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

തി​രു​വാ​തി​ര​ക​ളി, മാ​വേ​ലി​മ​ന്ന​ന് വ​ര​വേ​ൽ​പ്പ്, ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ൾ, നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ, സം​ഘ​നൃ​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​തോ​ടൊ​പ്പം, തം​ബോ​ല​യും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

കൊ​റോ​ണ മ​ഹാ​മാ​രി​മൂ​ലം​ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ മൂ​ന്ന​ര പ​തി​റ്റാ​ണ്ടു പി​ന്നി​ട്ട സ​മാ​ജം ഇ​ക്കൊ​ല്ലം വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷം ഒ​രു​ക്കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ കാ​ലേ​കൂ​ട്ടി സ​മാ​ജം ഭാ​ര​വാ​ഹി​ക​ളു​ടെ പ​ക്ക​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി അ​റി​യി​ച്ചു.

ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​യ്ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ സ​മാ​ജം ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ഇ​തു​വ​ഴി ജ​ർ​മ​നി​യി​ൽ പു​തു​താ​യി എ​ത്തി​യി​രി​യ്ക്കു​ന്ന​വ​രി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സ​ർ​ഗ​വൈ​ഭ​വം സ്റ്റേ​ജി​ൽ അ​വ​ത​രി​പ്പി​യ്ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് കേ​ര​ള സ​മാ​ജം. ക​ലാ​വാ​സ​ന​യു​ള്ള​വ​രെ പ്രോ​ൽ​സാ​ഹി​പ്പി​ച്ച് വേ​ദി​യി​ലെ​ത്തി​ക്കാ​ൻ സ​മാ​ജം എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

ആ​ഘോ​ഷ​ത്തി​ലും പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഓ​ഗ​സ്റ്റ് 18ന് ​മു​ന്പാ​യി സ​മാ​ജം ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

തി​രു​വോ​ണ ആ​ഘോ​ഷ​ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച​യു​ടെ സാ​യാ​ഹ്ന​ത്തി​ൽ സാ​ധി​ക്കു​ന്ന എ​ല്ലാ​വ​രും കേ​ര​ളീ​യ വേ​ഷ​മ​ണി​ഞ്ഞ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ കേ​ര​ള സ​മാ​ജം സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​യ്ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്:

ജോ​സ് പു​തു​ശേ​രി (പ്ര​സി​ഡ​ന്‍റ്) 02232 34444, ഡേ​വീ​സ് വ​ട​ക്കും​ചേ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 0221 5904183,ഷീ​ബ ക​ല്ല​റ​യ്ക്ക​ൽ (ട്ര​ഷ​റ​ർ) 0221 6808400, പോ​ൾ ചി​റ​യ​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്) 02403 35108, ജോ​സ് കു​ന്പി​ളു​വേ​ലി​ൽ (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി) 02232 962366, അ​ല​ക്സ് ക​ള്ളി​ക്കാ​ട​ൻ (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി 0176 44428571, ജോ​സ് നെ​ടു​ങ്ങാ​ട്ട് 02236 45048(ജോ.​സെ​ക്ര​ട്ട​റി), ഹോ​ട്ട്ലൈ​ൻ 0176 56434579, 0173 2609098.01774600227.

വെ​ബ്സൈ​റ്റ്:​വേേു:www.keralasamajamkoeln.de

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ