• Logo

Allied Publications

Europe
ബാം​ബ​ർ​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തു നേ​തൃ​ത്വം
Share
ബാം​ബ​ർ​ഗ്: ബാം​ബ​ർ​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തി​യ സ​മ്മ​ർ ഫെ​സ്റ്റി​ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ, സെ​ക്ര​ട്ട​റി മ​ഹേ​ഷ് മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി. ഫാ.​സാം പാ​യി​പ്പാ​ട് ഫെ​സ്റ്റി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ​ങ്കെ​ടു​ത്ത ക​ളി​ക​ൾ, ഗ്രി​ൽ പാ​ർ​ട്ടി തു​ട​ങ്ങി​യ​വ ഫെ​സ്റ്റി​നെ ര​സ​ക​ര​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​ക്കി മാ​റ്റാ​ൻ സം​ഘാ​ട​ക​ർ​ക്ക് ക​ഴി​ഞ്ഞു.

തു​ട​ർ​ന്നു ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ സു​ബി​ൻ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി.

അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ഷി തെ​ക്കി​ന്നേ​ട​ത്ത് (പ്ര​സി​ഡ​ന്‍റ്), വി​ന്യാ മ​ഹേ​ഷ് (വൈ​സ് ്പ്ര​സി​ഡ​ന്‍റ്), സോ​ണി പ​യ​സ് (സെ​ക്ര​ട്ട​റി), മ​നു(​ജോ.​സെ​ക്ര​ട്ട​റി), ജോ​ർ​ജ് നെ​ടും​പു​റ​ത്ത് (ട്ര​ഷ​റ​ർ) എ​ന്നി​വ​രേ​യും ജി​ജോ തോ​മ​സ്, ജെ​ലി​ൻ ജേ​ക്ക​ബ്, രെ​ഞ്ജു ജോ​സ്, അ​നു​പ​മ ജി​തി​ൻ, അ​ഭി​ന​വ് ഷൈ​ജു, ലി​ജു ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന 11 അം​ഗ ക​മ്മ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.