• Logo

Allied Publications

Europe
ആറാമത് വാൽസിംഗ്ഹാം തീർഥാടനം ഒരുക്കങ്ങൾ പൂർത്തിയായി
Share
വാൽസിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ജൂലൈ പതിനാറാം തീയതി ശനിയാഴ്ച നടക്കുന്ന ആറാമത് വാൽസിംഗ് ഹാം തീർഥാടനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി തീർഥാടനത്തിന്‍റെ കോർഡിനേറ്റർ മോൺ ജിനോ അരീക്കാട്ട് എം സി ബി എസ് , ആതിഥേയത്വം വഹിക്കുന്ന കേംബ്രിഡ്ജ് റീജിയൻ കോഡിനേറ്റർ ഫാ ഫിലിപ്പ് പന്തമാക്കൽ എന്നിവർ അറിയിച്ചു.

രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒറ്റയ്ക്കും ഗ്രൂപ്പായും നൂറു കണക്കിന് തീർഥാടകർ എത്തിച്ചേരുന്ന തീർഥാടനത്തിന്‍റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ വാൽസിംഗ്ഹാമിൽ രാവിലെ ഒൻപതരയ്ക്ക് ജപമാല യോടെയാണ് തിരുക്കർമ്മങ്ങൾ തുടങ്ങുന്നത് , തുടർന്ന് ആരാധന നടക്കും , പതിനൊന്ന് മണിക്ക് മരിയൻ സന്ദേശം .ഫാ. ജോസഫ് എടാട്ട് വി .സി നൽകും ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഉച്ചഭക്ഷണം 12.45നു പ്രസുദേന്തി വാഴ്ച തുടർന്ന് പ്രദക്ഷിണം.

രണ്ടേകാലിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും , മിഷനുകളിൽ നിന്നും എത്തുന്ന വൈദികർ സഹ കാർമ്മികർ ആകും. വൈകുന്നേരം നാലര മണിയോടെ തിരുക്കർമ്മങ്ങൾ സമാപിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .

തീർഥാടനത്തിനായി എത്തുന്നവർക്ക് മിതമായ നിരക്കിൽ ഭക്ഷണ സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട് . ഗ്രൂപ്പ് ആയി എത്തുന്നവർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ് എന്നും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​