• Logo

Allied Publications

Europe
ഷോ​ർ​ട്ട് ഫി​ലിം, "നാ​ലാം പ്ര​മാ​ണം​' റി​ലീ​സ് ചെ​യ്തു
Share
വി​യ​ന്ന: മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജീ​വി​ത​ശൈ​ലി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ സ്ഥാ​നം പു​റ​ത്താ​വു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും ഇ​ന്ന് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്നു. മെ​ച്ച​പ്പെ​ട്ട സം​യു​ക്ത കു​ടും​ബ​ങ്ങ​ളെ ന്യൂ​ക്ലി​യ​ർ ഫാ​മി​ലി​യാ​യി മാ​റ്റു​ന്പോ​ൾ പ​ല​രും ത​ന്‍റെ ധാ​ർ​മി​ക മൂ​ല്യം മ​റ​ക്കു​ന്നു. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ പു​റ​ത്താ​കു​ന്നു. എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ് നി​രു​പാ​ധി​ക​മാ​യി മ​ക്ക​ളെ സ്നേ​ഹി​ക്കു​വാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് പ​ല​രും അ​റി​യാ​തെ പോ​കു​ന്നു.

മാ​താ​പി​താ​ക്ക​ളു​ടെ സു​ഖ സൗ​ക​ര്യ​ത്തി​നാ​യി ചി​ല​ർ ഹോം​ന​ഴ്സ് പോ​ലു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടു​ന്പോ​ൾ സ്വ​ന്തം സു​ഖ​ത്തി​നു​വേ​ണ്ടി മാ​താ​പി​താ​ക്ക​ളെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​വാ​ൻ മ​ടി​യി​ല്ലാ​ത്ത ഇ​ളം ത​ല​മു​റ​ക്കാ​രു​ടെ എ​ണ്ണ​വും ഇ​ന്ന് വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കു​ടും​ബ​ത്തെ​യാ​ണ് "നാ​ലാം പ്ര​മാ​ണം’ എ​ന്ന ത​ന്‍റെ ഏ​ഴാ​മ​ത്തെ ഷോ​ർ​ട്ട് ഫി​ലി​മി​ലൂ​ടെ മോ​നി​ച്ച​ൻ ക​ള​പ്പു​ര​യ്ക്ക​ൽ വ​ര​ച്ചു​കാ​ട്ടു​ന്ന​ത്. തി​രി​ക​ൾ, ക​ട്ടു​റു​ന്പി​ന്‍റെ സ്വ​ർ​ഗം, തൂ​വ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് മു​ന്പ് റി​ലീ​സ് ചെ​യ്ത ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ മെ​യ് മാ​സം ന​ട​ന്ന കേ​ളി ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ "നാ​ലാം പ്ര​മാ​ണ’ ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, കാ​മ​റ, സം​വി​ധാ​നം ഇ​വ​യെ​ല്ലാം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മോ​നി​ച്ച​ൻ ത​ന്നെ​യാ​ണ്. വെ​റും ആ​റു മി​നി​റ്റ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ഈ ​ഫി​ലിം കാ​ണു​വാ​ൻ താ​ഴെ​കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക.

youtu.be/n0DyVeIQpd4

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.