റിയാദ്: ഷിഫ മലയാളി സമാജം പതിനഞ്ചാമത് വാർഷിക ആഘോഷം റിയാദ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. പ്രശസ്ത സിനിമാതരം കലാഭവൻ പ്രജോദും ഐഡിയ സ്റ്റാർ സിംഗർ വിവേകാനന്ദനും മാലിനി നായരും ചേർന്ന് അരങ്ങേറിയ സംഗീത നിശ റിയാദിലെ കലാ ആസ്വാദകർക്ക് വേറിട്ട അനുഭവമായി. പരിപാടിയിൽ രണ്ടായിരത്തിൽപരംആളുകൾപങ്കെടുത്തു.
ഷിഫാ മലയാളി സമാജം കഴിഞ്ഞ 15 വർഷമായി നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മൂന്നരകോടി രൂപയും ഭവനരഹിതരായ മൂന്ന് അംഗങ്ങൾക്ക് തണൽ ഭവന പദ്ധതിയിലൂടെ മൂന്ന് വീടുകൾ നിർമ്മിച്ച നൽകിയതും മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബങ്ങൾക്ക് ലക്ഷങ്ങളുടെ കുടുംബ സഹായവും, പെൻഷൻ പദ്ധതി, വിവാഹസഹായം,കേരളോത്സവം, അപകടമോ രോഗമോ മൂലം പ്രയാസപ്പെടുന്ന അംഗങ്ങൾക്ക് വിടുതൽ സഹായം മുതലായവ നടത്തി വരുന്നു കേരളോത്സവം 2022 മായി ബന്ധപ്പെട്ട് നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് യോഗം ഉദ്ഘാടനവും നിർവഹിച്ചു.
സത്താർ കായംകുളം റിയാദിന്റെ പൊതു സമൂഹത്തിൽ ഷിഫ മലയാളി സമാജത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അഭിപ്രായപ്പെട്ടു. സെക്രട്ടറി മധു വർക്കല സ്വാഗതവും കണ്വീനർ അശോകൻ ചാത്തന്നൂർ ആമുഖപ്രസംഗവും നടത്തി. അവതാരകനായി സജിൻ നിഷാനും റിയാദ് മീഡിയ ഫോറം പ്രതിനിധികളായി നസറുദ്ദീൻ വി.ജെ, ഷംനാദ് കരുനാഗപ്പള്ളി, ജലീൽ ആലപ്പുഴ, ഷിബു ഉസ്മാൻ എന്നിവർ ജീവകാരുണ്യ പ്രവർത്തകരായ നൗഷാദ് ആലുവ ഡൊമിനിക്, കബീർ പട്ടാന്പി പുഷ്പരാജ്, നവാസ് വെള്ളിമാഡൂർ, നാസർ ലെയ്സ്, മുസ്തഫ നെസ്റ്റോ, ഷാജഹാൻ ചാവക്കാട്,സുധീർ കുമ്മിൾ ജോണ്സണ്, റഫീഖ് ഹസ്സൻ, വിജയൻ നെയ്യാറ്റിൻകര വല്ലി ജോസ് അലക്സ് കൊട്ടാരക്കര റാഫി പാങ്ങോട് ഗഫൂർ കൊയിലാണ്ടി സലാം, പെരുന്പാവൂർ ഷാജി, മഠത്തിൽ ക്ലീറ്റസ് , ജബ്ബാർ പൂവാർ എന്നിവർ പങ്കെടുത്തു.
രക്ഷാധികാരികളായ മോഹനൻ കരുവാറ്റ, ഉമ്മർ മാനത്ത്, മുരളി അരീക്കോട് , മുജീബ് കായംകുളം വൈസ് പ്രസിഡന്റുമാരായ ഫിറോസ് പോത്തൻകോട്, ജോയിൻ സെക്രട്ടറിമാരായ പ്രകാശ് വടകര, ബിജുമടത്തറ ജോയിൻ ട്രഷറർമാരായ സലീഷ് കൊടുങ്ങല്ലൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹംസ മക്കാ സ്റ്റോർ, ഷജീർ കല്ലന്പലം, മണി ആറ്റിങ്ങൽ, ഉമ്മർ പട്ടാന്പി ,ഹനീഫ കൂട്ടായി, ബിജു സിഎസ്, അജയൻ അഫ്സൽ, വിശ്വംഭരൻ രജീഷ് എന്നിവർ ആശംസയും ട്രഷറർ വർഗീസ് ആളുക്കാരൻ നന്ദിയും പറഞ്ഞു.
|