• Logo

Allied Publications

Middle East & Gulf
ആ​ഘോ​ഷ​ങ്ങ​ൾ മാ​ന​വി​ക സൗ​ഹാ​ർ​ദം ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​ക​ണം: അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി
Share
കു​വൈ​റ്റ് സി​റ്റി: നാം ​പൈ​തൃ​ക​മാ​യി കാ​ത്തു സൂ​ക്ഷി​ച്ചു പോ​ന്നി​ട്ടു​ള്ള സ്നേ​ഹ​സൗ​ഹൃ​ദ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ കാ​ലു​ഷ്യ​ങ്ങ​ൾ നി​റ​ഞ്ഞ വ​ർ​ത്ത​മാ​ന കാ​ല​ത്ത് എ​ല്ലാ​വ​രും ജാ​ഗ്ര​ത കൈ​ക്കൊ​ള്ള​ണ​മെ​ന്നും ഈ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ വേ​ള​ക​ൾ മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലു​മു​ള്ള സൗ​ഹാ​ർ​ദം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​യി കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഐ​സി​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ദ​അ​വാ സെ​ക്ര​ട്ട​റി അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി പ്ര​സ്താ​വി​ച്ചു.

മ​ത​ഭേ​ദ​ങ്ങ​ളി​ല്ലാ​ത്ത അ​യ​ൽ​പ​ക്ക ബ​ന്ധ​ങ്ങ​ളു​ടെ ഉൗ​ഷ്മ​ള​മാ​യ ഓ​ർ​മ​ക​ളാ​ണ് പെ​രു​ന്നാ​ൾ ദി​വ​സ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​യെ​ന്നും പ്ര​തി​സ​ന്ധി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന ജീ​വി​ത ഘ​ട്ട​ങ്ങ​ളി​ൽ സം​യ​മ​ന​വും ത്യാ​ഗ​സ​ന്ന​ദ്ധ​ത​യും പു​ല​ർ​ത്തു​ന്ന​തി​ന് എ​ക്കാ​ല​ത്തു​മു​ള്ള വി​ശ്വ​സി​സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​ണ് ഇ​ബ്രാ​ഹിം ന​ബി​യും കു​ടും​ബ​വും ന​യി​ച്ച സ​മ​ർ​പ്പി​ത ജീ​വി​ത​ത്തി​ന്‍റെ സ്മ​ര​ണ​ക​ളെ​ന്നും അ​ല​വി സ​ഖാ​ഫി അ​നു​സ്മ​രി​ച്ചു.

ബ​ലി പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ കു​വൈ​റ്റ് നാ​ഷ​ണ​ൽ ഐ​സി​എ​ഫ് അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സു​ഹൃ​ദ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ലി​ഹ് കി​ഴ​ക്കേ​തി​ൽ ഈ​ദ് സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ജീ​വ് നാ​ര​യ​ണ​ൻ, സൈ​ലേ​ഷ്, അ​ഹ്മ​ദ് കെ ​മാ​ണി​യൂ​ർ പ്ര​സം​ഗി​ച്ചു. സ​യ്യി​ദ് ഹ​ബീ​ബ് അ​ൽ ബു​ഖാ​രി പ്രാ​ർ​ത്ഥ​ന നി​ർ​വ​ഹി​ച്ചു. ബ​ഷീ​ർ അ​ണ്ടി​ക്കോ​ട് സ്വ​ഗ​ത​വും സ​മീ​ർ എ ​എം ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ
ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ : ബഹ്റിൻ​ നാ​ഷ​ണ​ല്‍ കാ​രി​യ​റാ​യ ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കും ക​സ്റ്റ​മേ​ഴ്സി​നു​മാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
അജ്പക് യാത്രയയപ്പു നൽകി.
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ (അജ്പക് ) എക്സിക്യൂട്ടീവ് മെമ്പറും സ്പോർട്സ്
അ​ജ്പ​ക് ഈ​ദ് ,വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പ​ക്) പി​ക്നി​ക്കും ഈ​ദ് വി​ഷു ആ​ഘോ​ഷ​വും ഏ​പ്രി​ൽ 12 വെ​ള്ളി​യാ​ഴ്ച രാ​വി​ല
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ൺ ഡേ ​സ്കൂ​ളാ​യ ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍